രജിത് കുമാറിന്‍റെ വീട്ടിലെ രഹസ്യമുറി! ഇതൊക്കെ ഇവിടെയാണ്! രഹസ്യം പരസ്യമാക്കി താരം!

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിച്ചതോടെയായിരുന്നു ഡോക്ടര്‍ രജിത് കുമാറിന്റെ ജീവിതം മാറിമറിഞ്ഞത്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയും ആരാധപിന്തുണ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. തന്നെ നായകനാക്കി പരീക്കുട്ടി സിനിമയൊരുക്കുന്നുണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം പറഞ്ഞിരുന്നു. രജിത് കുമാറിനേയും പവനേയും ഉള്‍പ്പെടുത്തി സിനിമയൊരുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി വേറെയും സിനിമാപ്രവര്‍ത്തകരെത്തിയിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും അദ്ദേഹം എത്താറുണ്ട്.

വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം രജിത് കുമാര്‍ എത്തിയത്. മൂപ്പന്‍സ് വ്‌ളോഗ്‌സി്‌ന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ വീടിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. വീടിന്റെ മുന്‍വശവും പുറകുവശവുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസം കാണിച്ചത്. ഇപ്പോഴിതാ വീട്ടിനകത്തെ മുറികളെക്കുറിച്ചും സാധനങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ആ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ചിന്നുവുണ്ട്

ചിന്നുവുണ്ട്

തന്റെ വീട്ടിനകത്തെ സാധനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലെ ചിന്നുവും സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. തന്റെ ഷെല്‍ഫില്‍ ഖുറാനും ഭഗവത്ഗീതയും ബൈബിളുമുണ്ട്. ഇതൊക്കെ പലരും സമ്മാനിച്ച ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍പൊരു അഭിമുഖത്തിനിടയിലും കാണിക്കാത്ത സാധനങ്ങള്‍ കാണിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ വെക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് ഇവിടെ. വിജയ് സിനിമയിലെപ്പോലെ പുരസ്‌കാരങ്ങള്‍ കട്ടിലിനടിയില്‍ വെക്കേണ്ട അവസ്ഥയാണ്.

അമ്മ ശീലിപ്പിച്ചു

അമ്മ ശീലിപ്പിച്ചു

അദ്ദേഹത്തിന്റെ ബെഡ്‌റൂമും കാണിച്ചിരുന്നു. ഇവിടെയാരും കിടക്കുന്നതല്ല. അത് തലയണയാണ്. കെട്ടിപ്പിടിച്ച് കിടക്കാന്‍ തലയണ വേണം. അമ്മ ചെറുതിലേ ശീലിപ്പിച്ചതാണ്. തന്റെ കുട്ടിക്കാല ചിത്രങ്ങളും അദ്ദേഹം കാണിച്ചിരുന്നു. അമ്മയ്ക്ക് എന്നെ പെണ്ണായി കാണാന്‍ ഇഷ്ടമുണ്ടായിരുന്നു. ഫ്രോക്ക് ഒക്കെയിട്ട് അങ്ങനെ എടുത്ത ഫോട്ടോയാണിത്. ബിഗ് ബോസില്‍ വെച്ച് പെണ്‍വേഷം കെട്ടാനുള്ള പ്ലാനുണ്ടായിരുന്നു. അതിനിടയിലാണ് ഫുക്രു കെട്ടിയത്. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളും പുസ്തക ശേഖരങ്ങളുമെല്ലാം ഇവിടെയുണ്ട്.

 രഹസ്യ മുറി

രഹസ്യ മുറി

ഇതുവരെ ആര്‍ക്കും കാണിച്ചുകൊടുക്കാത്ത കാര്യം കാണിക്കാം. ഇതാ കിടക്കുന്നു എന്റെ അവാര്‍ഡുകള്‍. നിലത്ത് പെട്ടികളിലായി വെച്ചിരിക്കുകയാണ് സര്‍ട്ടിഫിക്കറ്റുകള്‍. നിലത്തുള്ളതെല്ലാം അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമാണ്. ഇതൊക്കെ കാശ് കൊടുത്ത് വാങ്ങിച്ചതല്ലേയെന്നായിരുന്നു അവതാരകന്റെ ചോദ്യം. പറയുന്നവര്‍ക്ക് എന്ത് വേണേലും ആവാമെന്നായിരുന്നു രജിത് കുമാറിന്റെ മറുപടി. താന്‍ നടത്തിയ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം കാണിച്ചിരുന്നു.

വിജയ് സിനിമ

വിജയ് സിനിമ

താന്‍ പോയ രാജ്യങ്ങളുടെ പതാകയും അദ്ദേഹം ശേഖരിച്ച് വെച്ചിരുന്നു. പെട്ടി മുഴുവനും പുരസ്‌കാരങ്ങളാണ്. ഇതൊക്കെ വെക്കണമെങ്കില്‍ വേറൊരു മുറിയോ വീടോ കെട്ടേണ്ടി വരും. കബഡി കളിച്ച് കൊണ്ടുവരുന്ന ട്രോഫി അച്ഛനെ പേടിച്ച് കട്ടിലനടിയില്‍ വെക്കുന്ന വിജയ് യെയാണ് താനിപ്പോള്‍ ഓര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് താനെല്ലാം നേടിയത്. അമ്മയുടെ റൂം അത് പോലെ തന്നെ വെച്ചിരിക്കുകയാണ്.

അമ്മയ്ക്ക് വേണ്ടി

അമ്മയ്ക്ക് വേണ്ടി

8 മാസം പ്രായപ്പോഴുള്ള ഫോട്ടോയും അമ്മ എടുത്ത് വെച്ചിരുന്നു. ആ സമയത്താണ് അച്ഛനെ നഷ്ടമാവുന്നത്. അന്ന് മുതല്‍ അമ്മ എനിക്കായി ജീവിച്ച് തുടങ്ങിയതാണ്. അച്ഛന്‍മാരെ ഇഷ്ടമാണ്, എന്നാലും ഇഷ്ടക്കൂടുതല്‍ അമ്മയോടാണ്. അമ്മയുടെ ജീവിതം ത്യാഗമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ജീവിതവും ത്യാഗമയമാക്കണം. കല്യാണം കഴിക്കാത്ത ഒരു കൊച്ചിനെ കെട്ടാന്‍ എളുപ്പമാണ്. എന്നാല്‍ കഷ്ടതകള്‍ അനുഭവിക്കുന്ന, നഷ്ടങ്ങള്‍ സംഭവിച്ച ഒരാളെ കെട്ടാനാണ് താല്‍പര്യമെന്ന് പറയുന്നതിന് പിന്നിലെ കാരണം അതാണെന്നും അദ്ദേഹം പറയുന്നു.

Recommended Video

രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
പാവപ്പെട്ട വീട്ടിലെ കുട്ടി

പാവപ്പെട്ട വീട്ടിലെ കുട്ടി

ഈ പറഞ്ഞ കാര്യങ്ങളെല്ലാം പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിക്കുണ്ടാവുമോയെന്ന് അറിയില്ല. ചിലപ്പോള്‍ സമ്പന്ന കുടുംബത്തിലെ കുട്ടിക്ക് അങ്ങനെയൊരു മനസ്സുണ്ടായേക്കാം. എന്‍രെ കാലശേഷവും ഞാന്‍ തുടങ്ങിവെച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ അവര്‍ക്ക് കഴിയണം. വിവാഹം കഴിച്ച് മക്കളെയും നോക്കി ഒതുങ്ങി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X