For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറഡോണ എനിക്കൊപ്പം ഡാന്‍സ് ചെയ്യുകയും എന്നെ ചുംബിക്കുകയും ചെയ്തു; ഓര്‍മ്മകളുമായി രഞ്ജിനി ഹരിദാസ്

  |

  ലോകഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ആരാധകര്‍. ആഴ്ചകള്‍ക്ക് മുന്‍പാണ് മറഡോണയുടെ അറുപതാം ജന്മദിനം ആഘോഷിച്ചത്. പിന്നാലെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

  Ranjini haridas recalls her moments with Maradona | FilmiBeat Malayalam

  മറഡോണയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറഡോണ കണ്ണൂരില്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ അവതാരകയായി എത്തിയത് രഞ്ജിനിയായിരുന്നു. അന്ന് വേദിയില്‍ നിന്നും അദ്ദേഹത്തിനൊപ്പം ഡാന്‍സ് കളിച്ചതിനെ കുറിച്ചും ചുംബിച്ചതിനെ കുറിച്ചുമൊക്കെ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ രഞ്ജിനി പറഞ്ഞിരുന്നു. ഇതേ പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് താരം.

  ലോകം ഒരു വലിയ ഞെട്ടലിലാണ്, ആരും പ്രതീക്ഷിക്കാത്ത സമയത്ത് അദ്ദേഹം ഈ ലോകം വിട്ട് പോയിരിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോക ഇതിഹാസത്തിനൊപ്പം ഒന്നിച്ച് ഒരു വേദിയില്‍ നില്‍ക്കാന്‍ എനിക്ക് സാധിച്ചത്. അന്ന് കണ്ണൂരില്‍ മലയാളി ഫുട്‌ബോള്‍ ആരാധകരെ കാണാനും മറ്റ് ചില പരിപാടികള്‍ക്കുമായി എത്തിയതായിരുന്നു മറഡോണ. ആ പരിപാടിയിലൂടെ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിടാനുള്ള അവസരം എനിക്കും കിട്ടി. മറഡോണ എന്ന ലോക ഇതിഹാസത്തിനൊപ്പം ഒന്നിച്ച് ഒരു വേദിയില്‍ നില്‍ക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ നേട്ടങ്ങളില്‍ ഒന്നാണ്. ആ ദിവസം എന്നും എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തി വെക്കും.

  ഞാന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും വലിയ ആവേശം നിറഞ്ഞ പരിപാടി ആയിരുന്നു അന്ന് കണ്ണൂരില്‍ നടന്നത്. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ വേണ്ടി കാത്ത് നിന്നത്. അങ്ങനെയുള്ളപ്പോള്‍ മറഡോണയുടെ അടുത്ത് നില്‍ക്കാനുള്ള അവസരം കിട്ടിയ ഞാനും ആഹ്ലാദത്തിലായിരുന്നു. അദ്ദേഹത്തില്‍ നിന്നും പ്രസരിക്കുന്ന ഒരു പ്രഭാവലയമുണ്ട്. ഒരു എനിഗ്മാറ്റിക് മാജിക്കല്‍ വലയമാണത്. മറഡോണയുടെ കൂടെ നില്‍ക്കുന്നവരെ പോലും ഭ്രാന്തമായ ആവേശത്തിലേക്കാണ് അത് എത്തിക്കുന്നത്. ജീവിതം ആഘോഷമാക്കി മാറ്റിയ വ്യക്തികളില്‍ ഒരാളാണ് മറഡോണ. അദ്ദേഹത്തിന്റെ ഈ സ്പിരിറ്റ് ഒരിക്കലും മരിക്കില്ല.

  സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിതം ആസ്വദിച്ച വ്യക്തിയാണ്. എനിക്കും അങ്ങനെയുള്ള ആളുകളെയാണ് എനിക്കിഷ്ടം. ഞാനും ഇങ്ങനെയാണ്. ജീവിതത്തില്‍ കോംപ്രമൈസ് ഒന്നുമില്ല. അദ്ദേഹത്തിനൊപ്പം വേദിയില്‍ നിന്നതൊക്കെ ഇപ്പോള്‍ സ്വപ്‌നം പോലെ തോന്നുകയാണ്. ഒരു പക്ഷേ കേരളത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണത്. അതൊരു പ്രോഗ്രാം ആങ്കറിങ് മാത്രം ആയിരുന്നില്ല. അദ്ദേഹം അവിടെ എന്നോടൊപ്പം പാടി, നൃത്തം ചെയ്തു, എന്നെ ചുംബിച്ചു, അതൊക്കെ അന്ന് ചെറിയ വിവാദമുണ്ടാക്കിയിരുന്നു. പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടില്ല.

  മറഡോണയുമായി സംസാരിക്കുന്നതിന് വേണ്ടി ഞാന്‍ കുറച്ച് സ്പാനിഷ് ഭാഷ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഡാന്‍സ് മൂവ് ഒക്കെ മനോഹരമാണ്. ജീവിതം ആസ്വദിച്ച് ജീവിച്ച് തീര്‍ക്കുക എന്നുള്ളതാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഉള്‍കൊണ്ട പാഠം. ജീവിതരീതി ശാരീരികമായി വളരെ മോളമായി അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഫുട്‌ബോളിനെ ജനകീയമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതയാണ്. ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതിയ പേരാണ് 'ഡിയാഗോ മറഡോണ' എന്നത്.

  English summary
  Bigg Boss Fame Ranjini Haridas Opens Up About Maradona's Public Kiss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X