Just In
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 10 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 12 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- News
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്സിന് സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- Sports
IND vs AUS: ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ 369ന് പുറത്ത്
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അജു വർഗീസ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ രഞ്ജിനി ഹരിദാസും...
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയ രഞ്ജിനി വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീനിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിൽ രഞ്ജിനി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രഞ്ജിനി ഹരിദാസ് വീണ്ടും സിനിമയിൽ എത്തുകയാണ്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് എന്ന ചിത്രത്തിലാണ് രഞ്ജിനിയും എത്തുന്നത്. അതിഥി വേഷത്തിലാകും നടി എത്തുക.ടൈസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയില്‍ ഏറെ പരിചയവും നേടിയ മാക്‌സ് വെല്‍ ജോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്.
ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേര് ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തുകയാണ്. നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം ചിത്രത്തിൽ ചർച്ചയാകുന്നുണ്ട്,
ധ്യാൻ, അജു എന്നിവർക്കൊപ്പം ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിനിക്കൊപ്പം നടൻ സണ്ണിവെയ്നും അതിഥി വേഷത്തിലെത്തുന്നുണ്ട്.
2011 ൽ പുറത്തിറങ്ങിയ ചൈന ടൗണിലാണ് രഞ്ജിനി ആദ്യമായി അതിഥി വേഷത്തിലെത്തിയത്. പിന്നീട് തൽസമയം ഒരു പെൺകുട്ടി,എൻട്രി,വാട്ട് ദ എഫ് (WTF),ഒറ്റ ഒരുത്തിയും ശരിയല്ല തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്ത് സജീവമാണ് രഞ്ജിനി.