രഞ്ജിനി ഹരിദാസിനൊപ്പമുള്ള ഈ പയ്യനെ മനസിലായോ? 20 വര്‍ഷം മുന്‍പുള്ള ചിത്രം പുറത്ത് വിട്ട് താരം
ടെലിവിഷന്‍ അവതാരകമാരില്‍ ഏറ്റവും തരംഗമുണ്ടാക്കി താരമാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന് സംസാരിക്കുന്ന രഞ്ജിനി മംഗ്ലീഷ് എന്നൊരു ഭാഷ തന്നെ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. വ്യക്തിത്വത്തിലും സ്വന്തം നിലപാടുകളിലും ഉറച്ച് നില്‍ക്കുന്നതിന്റെ പേരില്‍ പലപ്പോഴും രഞ്ജിനി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ചില വിവാദങ്ങളും നടിയുടെ പേരിനൊപ്പം പലപ്പോഴും വരാറുണ്ട്.
ലോക്ഡൗണ്‍ നാളുകളില്‍ രഞ്ജിനിയുടെ പഴയ പ്രണയത്തെ കുറിച്ചും അച്ഛനെ നഷ്ടമായ കാലത്തെ കുറിച്ചുമൊക്കെ പറയുന്ന താരത്തിന്റെ പഴയ അഭിമുഖങ്ങളും വ്യാപകമായി വൈറലായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇരുപത് വര്‍ഷത്തോളം പഴക്കമുള്ളൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് രഞ്ജിനി. ഒപ്പം ഒരു പയ്യനും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

'എന്റെ ഷോള്‍ഡറില്‍ ഇരുന്ന ആ ചെറിയ കുരങ്ങന്‍ ഇപ്പോള്‍ വലുതായി ഭീകരനായ ഗോറില്ലയെ പോലെയായി. ഇരുപത് വര്‍ഷങ്ങള്‍ എങ്ങനെയോ പറന്ന് പോയി' എന്നുമായിരുന്നു രഞ്ജിനിയുടെ പുതിയ പോസ്റ്റിന് താഴെ ക്യാപ്ഷനായി കൊടുത്തിരുന്നത്. ഇരുപത് വര്‍ഷം മുന്‍പ് രഞ്ജിനിയ്‌ക്കൊപ്പം നില്‍ക്കുന്ന പയ്യന്‍ ഇപ്പോള്‍ തന്നെക്കാള്‍ വലുതായി എന്ന് സൂചിപ്പിച്ച് ഏറ്റവും പുതിയ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.

രഞ്ജിനിയുടെ സഹോദരന്‍ ശ്രീപ്രിയന്‍ ഹരിദാസ് ആയിരുന്നു ചിത്രത്തിലുണ്ടായിരുന്ന പയ്യന്‍. സഹോദരനുമായിട്ടുള്ള സ്‌നേഹത്തെ കുറിച്ചും വര്‍ഷങ്ങളുടെ പഴക്കമുള്ള ഫോട്ടോയെ കുറിച്ചുമൊക്കെ ഹാഷ്ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ് രഞ്ജിനിയിപ്പോള്‍. അതിനൊപ്പം ഇവരുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ചേച്ചിയും അനിയനും കൂടി ഓണാഘോഷത്തിനിടെ എടുത്തതാണ് പുതിയ ചിത്രം.

കൊറോണ കാരണം വീടുകളില്‍ ഒതുങ്ങി പോയതായിരുന്നു ഇക്കൊല്ലത്തെ ഓണം. അമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലായിരുന്നു രഞ്ജിനിയുടെയും ഓണം. ഓണത്തിനിടെ കുടുംബത്തോടൊപ്പം എടുത്ത ചിത്രങ്ങളും പൂക്കളമിടുന്ന ഫോട്ടോസും ഇന്‍സ്റ്റാഗ്രാമിലൂടെ രഞ്ജിനി തന്നെ പങ്കുവെച്ചിരുന്നു. വളര്‍ത്തുനായകളോട് അത്രയധികം സ്‌നേഹമുള്ള രഞ്ജിനിയ്‌ക്കൊപ്പം പെറ്റ് ഡോഗ്സും ഫോട്ടോയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇവർക്കെല്ലാം ഒപ്പം വളരെ ആഘോഷമായിട്ടായിരുന്നു രഞ്ജിനിയുടെ ഓണം.

മുപ്പത്തിയെട്ട് വയസുകാരിയായ രഞ്ജിനി ഹരിദാസ് ഇനിയും വിവാഹം കഴിച്ചിട്ടില്ല. രഞ്ജിനിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വർഷങ്ങൾക്ക് മുൻപ് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് ഉപേക്ഷിച്ചതിനെ കുറിച്ചുമൊക്കെ പറഞ്ഞ വീഡിയോസ് ലോക്ഡൌൺ കാലത്ത് വൈറലായിരുന്നു. അതുപോലെ രഞ്ജനി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ച് തീരുമാനിച്ചതും വലിയ വാര്‍ത്തയായിരുന്നു. ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയതോടെയായിരുന്നു രഞ്ജിനി ഹരിദാസിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം മനസിലാക്കുന്നത്.


Click it and Unblock the Notifications