For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  |

  കഴിഞ്ഞ ദിവസം ദിൽഷ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയിലാണ് ചർച്ചക്കിടയാക്കിയത്. ബി​ഗ് ബോസ് ഹൈസിലെ തൻ്റെ ഉറ്റ സുഹൃത്തുക്കളായ ബ്ലെസ്ലിയോടും റോബിനോടും ഇനി ഒരു രീതിയിലുള്ള റിലേഷനും മുന്നോട്ട് കൊണ്ട് പോകുന്നില്ല എന്നാണ് ദിൽഷ വീഡിയോയിൽ പറഞ്ഞത്. എനിക്ക് നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളുടെ അവസാന മറുപടിയാണ് ഇതെന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ദിൽഷയുടെ പോസ്റ്റിന് നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്ത് എത്തിയിരുന്നു. ദിൽഷയുടെ പോസ്റ്റിന് റോബിൻ് ഇൻസ്റ്റ​ഗ്രാമിലൂടെ സ്റ്റോറിയിട്ട് മറുപടി നൽകിയിരുന്നു. ദിൽഷയുടെ തീരുമാനത്തോട് ബഹുമാനം മാത്രമെന്നും ഇനി മുന്നോട്ടുലള ജീവിതത്തിൽ നല്ലത് വരട്ടെയെന്നും നല്ല ഓർമ്മകൾ തനിക്ക് സമ്മാനിച്ച ദിൽഷക്ക് നന്ദി പറഞ്ഞു കൊണ്ടാണ് റോബിൻ പോസ്റ്റ് നിർത്തിയത്. ഇന്ന് രാവിലെയോടെയാണ് മറ്റ് പല മത്സരാർത്ഥികളും വിഷയത്തിനോട് പ്രതികരിച്ച് കൊണ്ട് വീഡിയോ ചെയ്തത്.

  നിമിഷയും ജാസ്മിനുമാണ് ഇന്ന് റോബിനെ സപ്പോർട്ട് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തത്. ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും പറഞ്ഞിരുന്നു. ഇവരെ ക്കൂടാതെ അപർണ്ണ മൾബറിയും ദിൽഷയുടെ പോസ്റ്റിന് കമൻ്റ് ചെയ്തിരുന്നു. എന്നാൽ ആ കമൻ്റിന് കൂടുതൽ നെഗറ്റീവ് കമൻ്റ്സ് കിട്ടിയതോടെ അപർണ്ണയുടെ കമന്റ് അപ്രത്യക്ഷമാവുകയായിരുന്നു.

  റോബിനോട് ആദ്യം നിമിഷ പറഞ്ഞത്. നിനക്ക് ഇതിലും മികച്ചത് കിട്ടും സിറ്റുവേഷൻ മറികടന്ന് വരാൻ ആണ് നിമിഷ പറഞ്ഞത്. ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരും ആരെയും വിവാഹം കഴിക്കാൻ നിർബന്ധിക്കരുതെന്നും നിമിഷ പറഞ്ഞു. എൻ്റെ ഫ്രണ്ടാണ് റോബിൻ.
  അതുകൊണ്ട് അവനൊപ്പമാണ് നിൽക്കുന്നത് . അവൻ ഈ സിറ്റുവേഷൻ ഓവർകം ചെയ്ത് വരുമെന്നും നിമിഷ പറഞ്ഞു.

  Read Also:ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  പിന്നെ ഇതിലും വലിയ സൈബർ അറ്റാക്ക് എനിക്കും ജാസ്മിനും റിയാസിനും നേരെ വന്നിട്ടുണ്ട്. പക്ഷെ ഞങ്ങൾ പൊട്ടി കരഞ്ഞിട്ടില്ല. കാരണം ചിലരെ പോലെയല്ല, ഞങ്ങൾ കരുത്തരാണ്. ഞാൻഷോയിൽ നിന്ന് എവിക്ട് ആയി പുറത്ത് വന്നപ്പോൾ പലരും പറഞ്ഞു ജാസ്മിൻ കാരണമാണ് നീ ഔട്ടായത്, ജാസ്മിനെ ഒരു പാഠം പഠിപ്പിക്കാനാണ് പുറത്താക്കിയതെന്നുമൊക്കെ. പക്ഷെ ഞാനതൊന്നും കാര്യമാക്കിയില്ല. കാരണം എനിക്കറിയാം എന്റെ ഹൃദയത്തിൽ ജാസ്മിനോടുള്ള സ്‌നേഹവും ബഹുമാനവും എത്രത്തോളമാണ്. റിയാസിനോടും അങ്ങനെ തന്നെയാണ്.

  എല്ലാവരുടേയും വ്യക്തിപരമായ തീരുമാനങ്ങളേയും ബഹുമാനിക്കുന്നു. അത് അവരുടെ ജീവിതമാണ്. പക്ഷെ ജാസ്മിനും റിയാസും ഞാനും തമ്മിലുള്ള സൗഹൃദം റിയൽ അല്ലെന്ന് പറഞ്ഞവരോട്, ഞങ്ങൾ ഇപ്പോഴും സ്‌ട്രോംഗ് ആയി തന്നെ നിൽക്കുന്നത് കാണുന്നില്ലേയെന്നാണ് നിമിഷ ചോദിച്ചത്.

  Read Also: എനിക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ വ്യകതമായി പറയാൻ കഴിഞ്ഞത് ലക്ഷ്മി ചേച്ചി കാരണമെന്ന് റിയാസ്

  നാലാം സീസണിൽ വിജയിയാകണമെന്ന ആ​ഗ്രഹത്തോടെയാണ് റോബിൻ ബി​ഗ്ബോസിൽ എത്തിയത്.. അതിനായി എട്ട് മാസത്തോളം വീട്ടിലിരുന്ന് ബി​​ഗ് ബോസിനെ കുറിച്ച് വ്യക്തമായി പഠിക്കുകയും ചെയ്തിരുന്നു. അത് വീട്ടിലുള്ളവരോട് റോബിൻ പറഞ്ഞിട്ടുമുണ്ട്. റോബിൻ ആവശ്യപ്പെട്ടതുകൊണ്ടാണ് റോബിന്റെ ആരാധകർ ദിൽഷെ വിജയിപ്പിച്ചത്. അല്ലാത്തപക്ഷം ബ്ലെസ്ലിയായിരിക്കും വിജയിയാവുക. ദിൽഷ വിജയിയാപ്പോഴും മത്സരാർഥികൾ പോലും സന്തോഷിച്ചിരുന്നില്ല.

  Read Also: സുഹൃത്തിനെപ്പോലൊരു ഭർത്താവിനെ കിട്ടുന്നതാണ് സന്തോഷം; പ്രിയപ്പെട്ടവനെ ചേർത്തു പിടിച്ച് ധന്യമേരി വർഗീസ് ​

  Recommended Video

  ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss

  ദിൽഷയ്ക്ക് റോബിന്റെ വോട്ട് ലഭിച്ചുവെന്നതാണ് കാരണം ചോദിച്ചപ്പോൾ പലരും പറഞ്ഞത്. ദിൽഷ-റോബിൻ കോമ്പോ ഹിറ്റായപ്പോൾ ദിൽറോബ് എന്ന പേരിൽ ഫാൻസ് ​ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമായി. ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങി ഇത്രയേറെ ദിവസം കഴിഞ്ഞിട്ടും ദിൽഷ റോബിനെ വിവാഹം ചെയ്യുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല. തനിക്ക് കുറച്ച് കൂടി സമയം വേണമെന്നാണ് ദിൽഷ പറഞ്ഞത്. ഇതോട സൈബർ ബുള്ളിയിങും ദിൽഷയ്ക്കെതിരെ കൂടുകയായിരുന്നു.

  തന്നെ ആക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഡോക്ടറുമായി ഇനി ഒരു തരത്തിലുള്ള റിലേഷനും മുന്നോട്ട് കൊണ്ട് പോകുന്നില്ല എന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തത്.

  Read more about: bigg boss
  English summary
  Bigg Boss fame Reveals She is with in Robin Radhakrishnan but respect decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X