For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ നാല് അവസാനിച്ചെങ്കിലും അതിൽ പങ്കെടുത്ത മത്സരാർത്ഥികളുടെ വിശേഷങ്ങൾക്ക് ഇതുവരെ അവസാനമായിട്ടില്ല. ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും പുതിയ വിശേഷങ്ങളുമായി മത്സരാർത്ഥികൾ പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ്. ബി​ഗ് ബോസ് സീസൺ നാലിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. പിന്നീട് സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിൻ്റെ പേരിൽ ബി​ഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു.

  ഷോയിൽ നിന്ന് റോബിൻ പുറത്തായതോടെ പ്രേക്ഷകർ പരിപാടിക്കെതിരെയും ചാനലിനെതിരെയും പ്രതിഷേധം അറിയിച്ചെങ്കിലും ഷോ പിന്നീട് പഴയരീതിയിലേക്ക് മാറുകയായിരുന്നു. ഷോയുടെ പകുതിക്ക് വെച്ച് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലീം എന്ന മത്സരാർത്ഥിയാണ് ​ഗെയിമിനെ മാറ്റി മറിച്ചത്.

  ബി​ഗ് ബോസിൽ എത്തി ആദ്യ രണ്ടാഴ്ചകൾക്കുള്ളിൽ മറ്റ് മത്സരാർത്ഥികളുമായി വാക്ക് തർക്കങ്ങളും ചില സമയങ്ങളിൽ കൈയ്യാങ്കളിയിലേക്കും പോയി. വന്ന ദിവസം മുതൽ തന്നെ റോബിനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ആഴ്ചകൾ കഴിഞ്ഞപ്പോൾ ഇവർ തമ്മിലുണ്ടായിരുന്ന വാക്ക് തർക്കം അവസാനം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഒരു ടാസ്ക്കിനിടയിൽ റോബിൻ റിയാസിനെ ആക്രമിച്ചതിൻ്റെ പേരിലാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്.

  Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

  ബിഗ് ബേസ് മലയാളം നാലാം സീസണിൽ 20 മത്സരാർത്ഥികളാണ് മാറ്റുരക്കാൻ എത്തിയത്. വ്യത്യസ്ത മേഖലകളിൽ ഉള്ള ഒരു പിടി മികച്ച താരങ്ങൾ. മത്സരവും അതോടൊപ്പം വ്യത്യസ്തതകളും മുന്നോട്ടുവെയ്ക്കുന്നതായിരുന്നു നാലാം സീസണ്‍. ഈ സീസണിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരമാണ് ഡെയ്‌സി ഡേവിഡ്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ഡെയ്‌സി. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ മോഡല്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ഡെയ്‌സി.

  Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

  ഷോ കഴിഞ്ഞതിന് ശേഷം മത്സരാർത്ഥികളിൽ പലരും അവരുടെ സൗഹൃദവുമായി മുന്നോട്ട് പോകുന്നത് സമൂഹ മാധ്യമങ്ങളിലൂടെ കാണാൻ കഴിയും . അത്തരത്തിലൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് ശ്രദ്ധനേടുന്നത്. റിയാസും ഡെയ്സിം ഓണവേഷത്തിൽ എത്തുന്ന ചിത്രങ്ങളാണ്. ജുബ്ബ അണിഞ്ഞ് റിയാസ് നാടൻ ലുക്കിൽ എത്തിയപ്പോൾ കസവ് പാവാടയും ബ്ലൗസും അണിഞ്ഞാണ് ഡെയ്‌സി എത്തിയത്. വേഷത്തിന് ചേര്‍ന്ന ആഭരണങ്ങളും ഇരുവരും ധരിച്ചിട്ടുണ്ട്.

  ചിത്രം പങ്കുവെച്ചുകൊണ്ട് ഡെയ്സി നൽകിയിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ഞാന്‍ പ്രതീക്ഷിക്കുന്നത് നമ്മൾ മരിക്കുന്നതുവരെയും സുഹൃത്തുക്കൾ ആയിരിക്കുമെന്നാണ്, പിന്നീട് മരണ ശേഷം പ്രേതമായി വന്ന് നമ്മുടെ ടാർജെറ്റുകളെ പേടിപ്പിക്കാം. മസ്സാ ആയേഗാ ഭായ്. നമ്മുടെ ആദ്യ ലക്ഷ്യം ആരാണെന്ന് നിനക്കറിയാമോ എന്നാണ് ഡെയ്സി ചിത്രിത്തിനൊപ്പം നൽകിയിരിക്കുന്നത്.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  ചിത്രത്തിന് നിരവധി കമൻ്റുകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.. റിയാസും ഡെയ്സിക്ക് നന്ദി പറഞ്ഞു കൊണ്ട് കമൻ്റ് ചെയ്തിട്ടുണ്ട്. ചിലർ ചോദിക്കുന്നത് നിങ്ങളുടെ ആദ്യത്തെ ടാർജെറ്റ് റോബിനാണോ എന്നാണ്, മറ്റ് ചിലർ ജാസ്മിൻ ആണോ എന്നും ചോദിക്കുന്നുണ്ട്.

  ബിഗ് ബോസിന് ശേഷം അപര്‍ണ മള്‍ബറിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡെയ്‌സിയുടെ ക്യാമറ കണ്ണുകളിലൂടെ പുറത്തേയ്ക്കു വന്നതാണ്. ഇവയ്ക്ക് പുറമെ ഡെയ്‌സി പങ്കുവെയ്ക്കുന്ന തന്റെ സ്വന്തം ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

  Read more about: bigg boss onam
  English summary
  Bigg Boss fame Riyas Salim And Daisy David Shared Onam Photos With Caption Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X