'ഉമ്മയും ബാപ്പയും ആശുപത്രിയിലായപ്പോൾ പോലും വിളിച്ച് നോക്കിയില്ല; എന്തിനാണ് നാണക്കേട്?'

ബി​ഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള സീസണുകളിൽ വൻ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളിലൊരാളാണ് റിയാസ് സലിം. റിയാസിന്റെ വരവോടെയാണ് ബി​ഗ് ബോസിനെക്കുറിച്ചുള്ള പ്രതിച്ഛായ അടിമുടി മാറിയതെന്ന് പറയാം. അതുവരെ ബി​ഗ് ബോസിനോട് മുഖം തിരിച്ചവരെ പോലും ഷോയിലേക്ക് ആകർഷിക്കാൻ റിയാസ് സലീമിന്റെ വൈൽഡ് കാർഡ് എൻട്രിക്ക് കഴിഞ്ഞു.

പുരോ​ഗമന ആശയക്കാർ ഒന്നടങ്കം റിയാസ് സലിമിനെ പിന്തുണച്ചു. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപക എതിർപ്പും റിയാസിന് വന്നു. നാലാം സീസണിൽ ഏറ്റവും കൂടുതൽ സൈബറാക്രമണം നേരിട്ട മത്സരാർത്ഥിയും ഒരുപക്ഷെ റിയാസായിരിക്കും. ഷോയ്ക്ക് ശേഷവും ഇത്തരം അധിക്ഷേപങ്ങൾ തുടർന്നു.

Riyas Salim

എന്നാൽ റിയാസിന്റെ ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തുന്നവർ പോലും അം​ഗീകരിക്കുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് അ‍ഞ്ചാം സീസണിൽ അതിഥിയായി റിയാസെത്തിയത്. റിയാസിന്റെ വരവ് ഷോയെ ഒന്നുകൂടി ആവേശകരമാക്കുമെന്ന് പ്രേക്ഷകർ പറയുന്നു.

മെെൽസ്റ്റോൺ‍ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ റിയാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മേക്കപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതിനെക്കുറിച്ച് റിയാസ് അഭിമുഖത്തിൽ സംസാരിച്ചു. വളരെക്കാലം മുന്നേ എനിക്കിതൊക്കെ ചെയ്യുന്നത് ഇഷ്ടമാണ്. സ്ത്രീക്കും പുരുഷനും ഏത് ജെൻഡറിലുള്ളവർക്കും ചെയ്യാവുന്നതാണ് മേക്കപ്പ്. ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുന്നവരെയും തെറ്റ് തിരുത്താൻ തയ്യാറാവുന്നവരെയും തനിക്ക് ഇഷ്ടമാണെന്നും റിയാസ് പറഞ്ഞു.

'റിസ്വാൻ എന്ന സുഹൃത്താണ് എന്റെ എല്ലാ കാര്യങ്ങളും കേൾക്കാറ്. താനെല്ലാം കാര്യങ്ങളും അവനുമായി പങ്കുവെക്കാറുണ്ട്. പക്ഷെ എല്ലാവരും എല്ലാ കാലത്തും ഉണ്ടാവില്ല. നമ്മൾ തന്നെ നമ്മളെ മോട്ടിവേറ്റ് ചെയ്യേണ്ടി വരും. ബി​ഗ് ബോസിന് ശേഷം ഒരുപാട് നല്ല സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ട്'

'ബി​ഗ് ബോസിൽ കയറിയ ആദ്യ നാളുകളിൽ സുഹൃത്തുക്കളിൽ നിന്ന് പോലും പിന്തുണ ലഭിച്ചിരുന്നില്ല. പിന്നീട് തന്റെ പ്രതിച്ഛായ മാറിയതോടെയാണ് എല്ലാവരും ഏറ്റെടുത്തതെന്നും റിയാസ് വ്യക്തമാക്കി. ഞാൻ നോമിനേഷനിൽ വന്നിട്ടും ആരും സ്റ്റോറിയിട്ട് വോട്ട് ചോദിച്ചിട്ടില്ല. കുടുംബത്തിലെ കുറേ ആൾക്കാരിൽ നിന്ന് പോലും പിന്തുണ ഉണ്ടായിരുന്നില്ല. പക്ഷെ എല്ലാവരും റിയാസിനെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളും നാട്ടുകാരും വന്നു. എല്ലാവരെയും അല്ല പറയുന്നത്'

Riyas Salim

'എനിക്ക് നേരെ ബുള്ളിയിം​ഗ് വന്നപ്പോൾ ഉമ്മയും ബാപ്പയും സുഖമില്ലാതെ ആശുപത്രിയിലായി. എന്റെ കുടുംബത്തിലെ പലരും ഫോൺ വിളിച്ച് പോലും ചോദിച്ചിട്ടില്ല. കാരണം അവർക്ക് നാണക്കേട് തോന്നി. നാണക്കേട് തോന്നാൻ മാത്രം ഞാനെന്താണ് ചെയ്തത്?' റിയാസ് സലിം ചോദിച്ചു.

'അച്ഛനും അമ്മയ്ക്കും എന്തെങ്കിലും പറ്റുമോയെന്നതാണ് പേടി. പണവും കരിയറുമെല്ലാം പോയാലും ഉണ്ടാക്കാൻ പറ്റുന്നതാണ്. എന്റെ മാതാപിതാക്കൾക്ക് വയസ്സാവുന്നുണ്ട്. അവരുടെ ആരോ​ഗ്യം മോശമാവുന്നുണ്ട്. ആരോ​ഗ്യം എങ്ങനെയുണ്ടെന്ന് ചോദിക്കാൻ പോലും പേടിയാണ്,' റിയാസ് പറഞ്ഞു.

മാതാപിതാക്കളെക്കുറിച്ച് നേരത്തെയും റിയാസ് സംസാരിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ വരും പോവും, എപ്പോഴും ഒപ്പമുണ്ടാവുക പാരന്റ്സ് ആണ്. സോഷ്യൽ മീഡിയ ആക്രമണം ബാധിച്ചത് ഉമ്മയെയും ബാപ്പയെയുമാണ്. കമന്റുകൾ ഞാൻ മൈൻഡ് ചെയ്യില്ല. പക്ഷെ അത് ബാധിക്കുന്ന ആളുകളുണ്ട്. പാരന്റ്സ് എന്നെക്കുറിച്ച് വരുന്ന കമന്റുകൾ വായിക്കുന്നുണ്ട്. എന്നെക്കുറിച്ച് വരുന്ന വീഡിയോകളും കാണുന്നുണ്ട്.

ഞാൻ ആത്മഹത്യ ചെയ്താലെങ്കിലും അവർ നിന്നെ വെറുതെ വിടുമായിരിക്കുമെന്ന് ഒരു ഘട്ടത്തിൽ ഉമ്മ പറഞ്ഞെന്നും റിയാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.സോഷ്യൽ മീഡിയിലൂടെ തനിക്ക് വരുന്ന അധിക്ഷേപങ്ങൾക്കെതിരെ റിയാസ് ഇടയ്ക്ക് പ്രതികരിക്കാറുമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X