പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണ്ട, ഹിന്ദി ബിഗ് ബോസാണ് ഇനി ലക്ഷ്യമെന്ന് റിയാസ് സലീം

ബി​ഗ് ബോസ് സീസൺ നാല് ന്യു നോർമൽ കൺസെപ്റ്റിലാണ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ കഴിഞ്ഞുപോയ മൂന്ന് സീസണിനേക്കാൾ കൂടുതൽ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രേക്ഷകർ ഏറ്റെടുത്തു. പതിനേഴ് മത്സരാർത്ഥികളുമായി തുടങ്ങിയെങ്കിലും 20 മത്സരാർത്ഥികളാണ് ഷോയിൽ മാറ്റുരച്ചത്. ഷോയുടെ നാൽപ്പത്തിരണ്ടാം ദിവസം വന്ന റിയാസ് സലീം ആണ് ഷോയെ മാറ്റിമറിച്ചത്.

തുടക്കം കുറച്ച് കയ്യിൽനിന്ന് പോയെങ്കിലും ​ഷോ അവസാനിച്ചപ്പോൾ ഒരുപാട് പേരുടെ പിന്തുണ റിയാസിന് ലഭിച്ചു. മറ്റൊരു മത്സരാർത്ഥിയും പറയാത്ത സാമൂഹിക പ്രാധാന്യമുളള പല കാര്യങ്ങളും ഷോയിലൂടെ പറഞ്ഞതാണ് താരം ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ കാരണം. ഫെമിനിസത്തെക്കുറിച്ചും എൽജിബിറ്റിക്യുഐഎ എന്ന കമ്മ്യൂണിറ്റിയെക്കുറിച്ച് എല്ലാം തുറന്ന് സംസാരിച്ച മത്സരാർത്ഥിയാണ് റിയാസ്.

ബി​ഗ് ബോസ് കാഴ്ചകൾ

ബിഗ് ബോസിലെ ജീവിതത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ആരോഗ്യകരമായ പല ചർച്ചകൾക്കും റിയാസ് തുടക്കമിട്ടിരുന്നു. ലെസ്ബിയൻ, ഗെ, ട്രാൻസ്‌ജെൻഡർ, ബൈസെക്ഷ്വൽ തുടങ്ങി ജെൻഡറുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളിൽ വളരെ വ്യക്തമായി പല സന്ദേശങ്ങളും പ്രേക്ഷകന് നൽകാൻ സാധിക്കുന്നതായിരുന്നു റിയാസിന്റെ സ്റ്റേറ്റ്‌മെന്റുകൾ. ഇപ്പോൾ ബിഗ് ബോസിന് മുൻപും അതിന് ശേഷവുമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് റിയാസ്.

ഹിന്ദി ബി​ഗ് ബോസ്

'മലാളം ബി​ഗ് ബോസിൽ വരുന്നതിനേക്കാൾ തനിക്ക് താത്പര്യം ഹിന്ദി ബി​ഗ് ബോസിൽ പോകാനാണ് താത്പര്യം. വർഷങ്ങളായി ഹിന്ദി ബിഗ് ബോസിൻ്റെ പ്രേക്ഷനാണഅ താനെന്നും റിയാസ് മുമ്പും പറഞ്ഞിട്ടുണ്ട്. മാറ്റിനി യുട്യൂബ് ചാനലിലെ കട്ടൻ വിത്ത് ഇമ്മിട്ടി എന്ന പരിപാടിയിലൂടെയാണ് റിയാസ് ഇനിയെന്ത് എന്നുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ഒമ്പത് വർഷമായി ഹിന്ദി ബി​ഗ് ബോസിൻ്റെ വലിയ ആരാധകനാണ് ഞാൻ. അതിലേക്ക് ക്ഷണം കിട്ടിയാൽ ഉറപ്പായും പോകും. ഇത് ഹിന്ദിയിൽ ഒന്ന് പറയുമോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ പറയാല്ലോ എന്ന് മറുപടിയും പറഞ്ഞു.

'ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് എന്റെ സ്വപ്‌നമാണ്. എന്റെ ഈ ആഗ്രഹം സഫലമാകാൻ നിങ്ങൾ ഓരോരുത്തരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് റിയാസ് ഹിന്ദിയിൽ പറഞ്ഞു. മലയാളം ബിഗ് ബോസിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സഫലമാകുമെന്ന് ഒരിക്കലും കരുതിയില്ല, പക്ഷെ പങ്കെടുക്കാൻ കഴിഞ്ഞു'.

'അതുപോലെ മറ്റൊരു ആഗ്രഹമാണ് മീഡിയയിൽ ജോലി ചെയ്യുക എന്നത്. അതൊക്കെ എങ്ങനെയാണ് നടക്കുക എന്നൊന്നും തനിക്കറിയില്ല. ഒരുപക്ഷേ എന്റെർടെയിൻമെന്റ് ഫീൽഡിലാണ് ഞാനെങ്കിൽ എനിക്ക് കുറേക്കൂടി കംഫർട്ടബിളായി ജോലിചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്'.

ഇനി അങ്ങോട്ട് ഇങ്ങനെ അയിരിക്കും

'ഇനി മുമ്പോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കും എന്നതായിരുന്നു അടുത്ത ചോദ്യം. ബി​ഗ് ബോസിന് ശേഷമുള്ള ജീവിതം നോർമൽ ആയി വരുന്നതെയുള്ളൂ. അതിനർത്ഥം ബിഗ് ബോസിന് മുൻപുള്ള എന്റെ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ എന്ന് വിചാരിക്കരുത്. ആ ജീവിതം എനിക്ക് തിരിച്ച് വേണമെന്നില്ല. അതിലേയ്ക്ക് എനിക്ക് തിരിച്ച് പോകണ്ട. ഇപ്പോഴത്തെ ഈ ജീവിതമാണ് എനിക്കിഷ്ടം. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടണമെന്നും ഇല്ല. അതുകൊണ്ട് എനിക്ക് വേണ്ടത് ഞാൻ ആഗ്രഹിക്കുന്നു'.

ആദ്യത്തെ ആഴ്ചകളിൽ ഹേറ്റേഴ്സ് ആയിരുന്നു

'ആദ്യത്തെ ആഴ്ചകളിൽ എന്റെ വീട്ടുകാരോ കൂട്ടുകാരോ ഒന്നും എനിക്ക് വേണ്ടി വോട്ട് ചോദിച്ചിരുന്നില്ല. എല്ലാവരും മോശം കമന്റുകളും ഹേറ്റേഴ്സിനേയും കണ്ട് സങ്കടത്തിലായിരുന്നു. ആദ്യത്തെ രണ്ടാഴ്ച ബി​ഗ് ബോസ് വീട്ടിനകത്തും ആർക്കും എന്നെ ഇഷ്ടമായിരുന്നില്ല. ഞാൻ ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നുവെന്ന് എനിക്കറിയാം. പക്ഷെ അവസാനമായപ്പോഴേക്കും പലരും എന്നെ സ്നേഹിച്ച് തുടങ്ങി എന്നത് സന്തോഷം നൽകി,' റിയാസ് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X