twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹീറോ ആകാൻ വേണ്ടി റോബിൻ എന്തും ചെയ്യുമെന്ന് റിയാസ് സലീം

    |

    'ന്യു നോർമൽ കൺസെപ്റ്റിൽ' തുടങ്ങിയ ഇത്തവണത്തെ ബി​ഗ് ബോസ് വീട് ഒരുപാട് നാടകീയ രം​ഗങ്ങൾക്കാണ് വേദിയായത്. വ്യത്യസ്തരായ പതിനേഴ് മത്സരാർത്ഥികളുമായി മത്സരം തുടങ്ങിയെങ്കിലും 20 പേരാണ് ഷോയിൽ ഇത്തവണ മാറ്റുരച്ചത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സീസൺ കൂടിയാണ് ബി​ഗ് ബോസ് സീസൺ നാല്.

    ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർത്ഥിയാണ് റോബിനെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച വ്യക്തിയാണ് റിയാസ്. ഇപ്പോൾ മാറ്റിനി ലൈവ് എന്ന യുട്യൂബ് ചാനലിൽ സംവിധായകൻ ടോം ഇമ്മട്ടിയുമായി നടത്തിയ ചാറ്റ് ഷോയിൽ റോബിനെക്കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. റോബിൻ ഹീറോയിസം കാണിക്കാൻ എന്തും ചെയ്യുമെന്നും റിയാസ് പറഞ്ഞു.

    ഹീറോ ആകാൻ എന്തും ചെയ്യും

    റിയാസ് റോബിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ: 'റോബിൻ ഒരു അറ്റൻഷൻ സീക്കറാണ്, മറ്റുള്ളവരിൽ നിന്ന് ഒരു ശ്രദ്ധ വേണമെന്ന് വീട്ടിനുള്ളിൽ വെച്ച് റോബിൻ എപ്പഴും പറയുന്ന കാര്യമാണ്. ശ്രദ്ധ നേടാൻ ഏത് വഴി തിരഞ്ഞെടുക്കണമെന്ന് റോബിന് കൃത്യമായി അറിയാം. ആ വഴി റോബിൻ തിരഞ്ഞെടുത്തു, ഒച്ച ഉണ്ടാക്കി, ആ വഴി റോബിൻ ഒരു ഹീറോ ആയി, കുറച്ച് പേർ റോബിനെ ഹീറോ ആയി കൊണ്ട് നടക്കുന്നും ഉണ്ട്'.

     'ഐശ്വര്യയ്ക്ക് ഏറ്റവും മാച്ച് രജനി അങ്കിളാണ്, ഹൃത്വിക്കിന് സൗന്ദര്യം കൂടുതലാണ്'; അഭിഷേക് ബച്ചൻ 'ഐശ്വര്യയ്ക്ക് ഏറ്റവും മാച്ച് രജനി അങ്കിളാണ്, ഹൃത്വിക്കിന് സൗന്ദര്യം കൂടുതലാണ്'; അഭിഷേക് ബച്ചൻ

    ഹൗസിൽ കൃത്യമായി ​​ഗെയിം കളിച്ചോ എന്ന് ചോദിച്ചാൽ

    റോബിന് ശരിയായി ​ഗെയിം അറിയാം അല്ലേ എന്ന് അവതാരകൻ ചോദിച്ചു. 'റോബിൻ ബി​ഗ് ബോസ് ഹൗസിൽ കൃത്യമായി ​​ഗെയിം കളിച്ചോ എന്ന് ചോദിച്ചാൽ എത്രമാത്രം കണ്ടൻ്റ് കൊടുത്തു എന്നറിയില്ല, പക്ഷെ പ്രേക്ഷകർ റോബിനെ ഒരു ഹീറോ ആയി കാണാൻ എന്തുചെയ്യണമെന്ന് റോബിന് കൃത്യമായി അറിയാം.

    അത് റോബിൻ ചെയ്തു. ബി​​ഗ് ബോസ് ഹൗസിൽ റോബിനെ റോബിൻ മാർക്കറ്റ് ചെയ്തു, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ഇനിയും ചെയ്യും. അത് റോബിന് നല്ലതാണ്. അതിൽ സന്തോഷവും ഉണ്ട്'.

     'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ് 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്

    വൈൽഡ് കാർഡിലൂടെ വന്ന് ചരിത്രമായി

    നാൽപത്തിരണ്ടാം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെ ബി​ഗ് ബോസിൽ എത്തിയ റിയാസ് ​ഗെയിം ചേഞ്ചർ എന്ന അടയാളപ്പെടുത്തലുകളിലാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ‌ അറിയപ്പെടുന്നത്. റിയാസിന്റെ മുഖ്യശത്രുവായത് റോബിനാണ്. നിലപാടുകളിലെ വൈരുധ്യങ്ങൾക്കൊപ്പം ഇരുവരും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ഒട്ടും മടിയില്ലാത്തവരായതും ഇരുവരും തമ്മിലുള്ള സംഘർ‌ഷങ്ങൾക്ക് ആക്കം കൂട്ടി.

    ഹൗസിൽ എത്തിയ ദിവസം മുതൽ റോബിനുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം ഒരുപാട് ഹേറ്റേഴ്സിനെ റിയാസിന് ലഭിച്ചത്. വീക്ക്‌ലി ടാസ്‌ക്കിനിടെ റിയാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനായിരുന്നു റോബിനെ മത്സരത്തില്‍ നിന്നു പുറത്താക്കിയത്. അതിനുശേഷം ലക്ഷ്മിപ്രിയയുമായും ദില്‍ഷയുമായും വലിയ വാദപ്രതിവാദങ്ങള്‍ ഹൗസിനുള്ളില്‍ റിയാസുമായി നടന്നിട്ടുണ്ട്.

    ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ കൊതിയാണ്; മകളെയോര്‍ത്ത് വിതുമ്പി സുരേഷ് ഗോപിആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ കൊതിയാണ്; മകളെയോര്‍ത്ത് വിതുമ്പി സുരേഷ് ഗോപി

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
    ടാർ​ഗെറ്റുകളെ വെട്ടിവീഴ്ത്തി

    പതിയെ പതിയെ റിയാസ് തന്റെ ടാർ​ഗെറ്റുകളെ വെട്ടിവീഴ്ത്തി. ശേഷം താൻ വന്നതിന്റെ ഉദ്ദേശലക്ഷ്യം പല ടാസ്ക്കുകളിലൂടെയും വ്യക്തമായ സംസാരത്തിലൂടെയും പ്രേക്ഷകരെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഹൗസിലെ ഗെയിമുകള്‍ വൃത്തിയായി കളിച്ചും പറയാനുള്ള കാര്യങ്ങൾ ആശയക്കുഴപ്പമില്ലാതെ പറഞ്ഞും പ്രവൃത്തിച്ചുമാണ് റിയാസ് പ്രേക്ഷക ശ്രദ്ധ നേടിയത്.

    LGBTQIA+ എന്താണെന്നും അതിന്റെ പ്രാധാന്യം വർത്തമാന കാലത്ത് എന്താണെന്നും സമൂഹത്തിലേക്ക് ചർച്ച ചെയ്യിക്കാൻ റിയാസിന് കഴിഞ്ഞു. ആർത്തവത്തെക്കുറിച്ചും, ടോക്സിക് പാരന്റിംഗും, മതവും അങ്ങനെ പല മേഖലയിലെ വിഷയങ്ങളും തികഞ്ഞ തൻമയത്തതോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു

    Read more about: bigg boss
    English summary
    Bigg Boss Fame Riyas Salim said Robin will do anything to become a hero
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X