ഞാൻ ആക്ടിവിസ്റ്റ് അല്ല, ഇത്തവണത്തെ ബി​ഗ് ബോസ് സീസൺ ഏറ്റവും കൂടുതൽ ടോക്സിക്ക് ആയിരുന്നുവെന്ന് റിയാസ്

ബി​ഗ് ബോസ് സീസൺ നാല് സംഭവബഹുലമായ ഷോ ആയിട്ടാണ് അവസാനിച്ചത്. ന്യു നോർമൽ എന്ന ടാ​ഗ് ലൈനോട് കൂടി തുടങ്ങിയ ഷോയുടെ ആദ്യ പകുതിയിൽ വലിയ ഓളങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. ഷോയുടെ തുടക്കത്തിൽ 17 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നതെങ്കിലും 20 മത്സരാർത്ഥികളാണ് ഷോയിൽ മാറ്റുരച്ചത്. വൈൽഡ് കാ‍ർഡ് എൻട്രിയിലൂടെ മൂന്ന് പേർ ഷോയിലേക്ക് എത്തിയപ്പോൾ മുതൽ ഷോ അടുത്ത തലത്തിലേക്ക് എത്തിപ്പെട്ടു.

സാധാരണ ഒരു വീട്ടിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പൊട്ടിത്തെറികൾക്ക് അപ്പുറത്തേക്ക് വാക്ക് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായത് റിയാസ് എന്ന മത്സരാർത്ഥിയുടെ വരവോടെയാണ്. ആദ്യത്തെ രണ്ടാഴ്ചളിൽ റിയാസ് എന്ന മത്സരാർത്ഥിയെ ആരും അംഗീകരിച്ചിരുന്നില്ല. കാരണം മറ്റുള്ള മത്സരാർത്ഥികളെ അത്രയുമധികം പ്രകോപിപ്പിച്ചിരുന്നു. ഹൗസിന് പുറത്തും റിയാസിൻ്റെ അവസ്ഥ ഇത് തന്നെ ആയിരുന്നു.

രണ്ടാഴ്ചക്ക് ശേഷം

രണ്ടാഴ്ചക്ക് ശേഷം മുതൽ പതിയെ റിയാസിനെ പ്രേക്ഷകരും മറ്റ് മത്സരാർത്ഥികളും ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് റിയാസിൻ്റെ ദിവസങ്ങളായിരുന്നു. പല ആളുകളും സംസാരിക്കാൻ മടിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തതയോടെ മറ്റ് മത്സരാർത്ഥികൾക്ക് പറഞ്ഞ് കൊടുക്കാനും സമൂഹത്തിലേക്ക് എത്തിക്കാനും റിയാസിന് കഴിഞ്ഞിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയുകയും സ്വന്തം നിലപാട് എന്താണെന്ന് വ്യക്തമായി അറിയിച്ച് കൊണ്ടാണ് ഫൈനൽ ദിവസം വരെയും ബി​ഗ് ബോസിൽ റിയാസ് കഴിഞ്ഞത്.

റിയാസിന്റെ യൂട്യൂബ് ചാനലിലൂടെ ബി​ഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എഞ്ചിനിയറിങ്ങ് ബിരുദം കഴിഞ്ഞ് ട്യൂഷനൊക്കെ പഠിപ്പിച്ച് കൊണ്ടിരുന്ന ഒരാൾ ബി​ഗ് ബോസിൽ പോയി തിരിച്ച് വരുമ്പോൾ ആക്ടിവിസ്റ്റ് ആണെന്ന് റിയാസിനെ മറ്റുള്ളവർ ലേബൽ ചെയ്യുന്നതിനെക്കുറിച്ചാണ് ആദ്യം പറഞ്ഞത്.

സാധരണ മന്യഷ്യൻ തന്നെയാണ്

'ഷോയിൽ പോകുന്നതിന് മുമ്പ് എല്ലാവരെയും പോലെ സാധാരണ മനുഷ്യൻ തന്നെയാണ് ഞാനും. പക്ഷെ എല്ലാ സാധാരണ ജനങ്ങളും സംസാരിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്, അങ്ങനെ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങളെ പറ്റി ഷോയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ, അതു കൊണ്ട് മാത്രം ഞാൻ ഒരു ആക്ടിവിസ്റ്റ് ആവില്ല'.

'എൻ്റെ അറിവിൽ ആക്ടിവിസം എന്ന് പറഞ്ഞാൽ അല്ലെങ്കിൽ ആക്ടിവിസ്റ്റ് എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് വേണ്ടി അത്രയുമധികം പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ള ഒരുപാട് പേരെ എനിക്ക് അറിയാം. അപ്പോൾ അവർ അതുപോലെ വൃത്തിയായി പണി എടുക്കുമ്പോൾ സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ, എനിക്ക് ആക്ടിവിസ്റ്റ് എന്നൊരു ക്രെഡിറ്റ് വേണ്ട', റിയാസ് വിശദീകരിച്ചു.

സാധരണ മന്യഷ്യൻ തന്നെയാണ്

'ഷോയിൽ പോകുന്നതിന് മുമ്പ് എല്ലാവരെയും പോലെ സാധാരണ മനുഷ്യൻ തന്നെയാണ് ഞാനും. പക്ഷെ എല്ലാ സാധാരണ ജനങ്ങളും സംസാരിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്, അങ്ങനെ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങളെ പറ്റി ഷോയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ, അതു കൊണ്ട് മാത്രം ഞാൻ ഒരു ആക്ടിവിസ്റ്റ് ആവില്ല'.

'എൻ്റെ അറിവിൽ ആക്ടിവിസം എന്ന് പറഞ്ഞാൽ അല്ലെങ്കിൽ ആക്ടിവിസ്റ്റ് എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് വേണ്ടി അത്രയുമധികം പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ള ഒരുപാട് പേരെ എനിക്ക് അറിയാം. അപ്പോൾ അവർ അതുപോലെ വൃത്തിയായി പണി എടുക്കുമ്പോൾ സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ, എനിക്ക് ആക്ടിവിസ്റ്റ് എന്നൊരു ക്രെഡിറ്റ് വേണ്ട', റിയാസ് വിശദീകരിച്ചു.

സംസാരിക്കേണ്ട കാര്യങ്ങൾ മാത്രം

'ഞാൻ സംസാരിക്കേണ്ട കാര്യങ്ങൾ സംസാരിച്ചു എന്ന് മാത്രമേയുള്ളൂ.. ഷോയിലേക്ക് പോകുമ്പോൾ ഒന്നും പ്ലാൻ ചെയ്തിരുന്നില്ല. ഒരു കാര്യത്തിനെക്കുറിച്ച് മാത്രമേ സംസാരിക്കുള്ളൂ എന്നൊന്നും കരുതിയിരുന്നില്ല. സോഷ്യൽ റെലവൻ്റായിട്ടുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുളളത് കൊണ്ട് ഇക്കാര്യങ്ങളൊക്കെ ഷോയിൽ സംസാരിക്കുമെന്ന് ഒരുപക്ഷെ എന്നെ ഷോയിലേക്ക് തിരഞ്ഞെടുത്തവർ വിചാരിച്ചിരിക്കും', റിയാസ് വ്യക്തമാക്കി.

'ബി​ഗ് ബോസിനകത്തും പുറത്തുമുള്ള ടോക്സിക്ക് കാര്യങ്ങളെക്കുറിച്ചും റിയാസ് സംസാരിച്ചു. സമൂഹത്തിൻ്റ ഒരു പാളി തന്നെയാണ് ബി​ഗ് ബോസ് ഷോ. അതു കൊണ്ട് തന്നെയാണ് ബി​ഗ് ബോസ് എന്ന ഷോ എനിക്കിഷ്ടമുള്ളതും. കാരണം, സമൂഹത്തിലുള്ള വ്യത്യസ്ത സ്വഭാവ ​ഗുണങ്ങളുള്ള ആളുകളുണ്ടോ, അവരുടെ ഒരു കളക്ഷനാണ് ബി​ഗ് ബോസ്'.

'20 മത്സരാർത്ഥികളെ ബി​ഗ് ബോസ് തിരഞ്ഞെടുക്കുമ്പോഴും ഓരോരുത്തരിലേയും ​ഗുണങ്ങളും പരിശോധിക്കും. ഒരേ സ്വഭാവ ​ഗുണങ്ങളുളള രണ്ട് പേരെ ഷോയിലേക്ക് തിരഞ്ഞെടുക്കില്ല. പെട്ടന്ന് ദോഷ്യപ്പെടുന്നവർ, പെട്ടെന്ന് സങ്കടം വരുന്നവർ, സ്നേഹം പ്രകടിപ്പിക്കുന്നവരൊക്കെ ഉണ്ടെങ്കിലെ സമൂഹത്തിൽ നടക്കുന്നതിൻ്റെ അതേ ഒർജിനാലിറ്റി ഹൗസിലും കിട്ടുള്ളൂ. കുറച്ച് മത്സരാർത്ഥികൾ പെട്ടെന്ന് ദേഷ്യപ്പെടുന്നവർ ആണെങ്കിൽ ബി​ഗ് ബോസിൽ എപ്പോഴും അടി ആയിരിക്കും. ബി​ഗ് ബോസ് ഷോ മുഴുവനായും അടി ഉണ്ടാക്കുന്ന ഷോ അല്ല, എന്നാലും അങ്ങനെ തന്നെയാണ്'.

ടോക്സിസിറ്റി

'അടികൂടൽ ആയാലും, സ്നേഹം പ്രണയം, സൗഹൃദം ആയലും സമൂഹത്തിൽ നടക്കുന്നതിൻ്റെ പ്രതിരൂപം തന്നെയാണ് ബി​ഗ് ബോസിലും. ബി​ഗ് ബോസ് നടക്കുന്ന സമയത്ത് വീട്ടിനകത്ത് എന്തൊക്കെ ടോക്സിസിറ്റി ചെറിയ രീതിയിൽ നടക്കുന്നുവോ അതിൻ്റെ ടോക്സിസിറ്റി കാര്യങ്ങൾ ബി​ഗ് ​ബോസ് കാരണം വലിയ രീതിയിൽ പുറത്ത് നടക്കുന്നുണ്ട് . അതാണ് സത്യാവസ്ഥ'.

'അതുകൊണ്ട് ഇതുവരെ കഴിഞ്ഞ നാല് സീസണുകളെ താരതമ്യം ചെയ്യുമ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ നാലാണ് ഏറ്റവും കൂടുതൽ ടോക്സിക്ക് സീസൺ എന്ന് ഞാൻ പറയും. കാരണം വീടിനകത്തും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളുകളെ ഞാൻ കണ്ടു.

കുറച്ച് പേർ അവിടെ സുഹൃത്തുക്കളായി ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുള്ള കുറച്ച് പേരും അവിടെയുണ്ടായിരുന്നു. അവർ ടോക്സിക്ക് ആളുകളാണെന്ന് എനിക്ക് അറിയാം. അവരെ പിന്തുണക്കാൻ പുറത്ത് ക്രിയേറ്റ് ചെയ്യപ്പെടുന്ന ആർമീസും അവർ പോകാൻ കഴിയുന്ന ടോക്സിക്ക് തലങ്ങളിലേക്ക് പോകുകയും ചെയ്യും'.

'എന്നെ സപ്പോർട്ട് ചെയ്യാൻ എത്തിയ ആളുകൾ ഒരിക്കലും മറ്റുള്ളവരെ ഡീ​ഗ്രേഡ് ചെയ്തുകൊണ്ടല്ല എന്നെ പിന്തുണച്ചത്. എന്നെ സ്നേഹിക്കുന്നവർ മറ്റുള്ളവരെ മോശം പറയാൻ പോയിട്ടില്ലെന്ന് എനിക്ക് ഉറപ്പായും പറയാൻ കഴിയും', റിയാസ് വീഡിയോയിലൂടെ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X