For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ കാരണമല്ല, റോബിൻ്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ബിഗ് ബോസിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് റിയാസ് സലീം

  |

  ബി​ഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് റോബിനും റിയാസും. ന്യുനോർമൽ എന്ന കൺസെപ്റ്റിൽ തുടങ്ങിയ സീസൺ 4 ൽ എല്ലാ മത്സരാർത്ഥികളും തികച്ചും വ്യത്യസ്തമായ ആശയങ്ങളുമായാണ് മുന്നോട്ടു വന്നത്. റിയാസ് ഹൗസിലെത്തിയ ശേഷമാണ് സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ടോപ്പിക്കുകളുടെ സംസാരം തുടങ്ങിയത്.

  റിയാസ് വന്നതിന് ശേഷമാണ് റോബിന് എന്ന ശക്തനായ മത്സാരർത്ഥി ഹൈസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. മറ്റ് പല മത്സരാർത്ഥികളുമായും അഭിപ്രായ വ്യത്യാസങ്ങൾ വന്നപ്പോൾ കൊമ്പ് കോർക്കേണ്ടി വന്നിട്ടുണ്ട്. റിയാസും നിമിഷയും ജാസ്മിനും റോൺസണുമായിരുന്നു ഹൗസിലെ കൂട്ടുകെട്ട്.

  Read Also:ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  ബി​ഗ് ബോസിലെ ന്യൂ നോര്‍മല്‍ എന്ന ആശയത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിരന്തരം സംസാരിച്ചാണ് റിയാസ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോ അവസാനിച്ചെങ്കിലും റിയാസ് മുന്നോട്ട് വെച്ച ആശയങ്ങൾ ഒക്കെ ഇപ്പഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലയാളികളുടെ ഇപ്പോഴുമുള്ള പൊതുബോധം പുരുഷബോധത്തില്‍ നിന്നുള്ളതാണ്. ഹൗസിലും അങ്ങനെയായിരുന്നു, അത് മാറി വരാൻ ഒരുപാട് കാലമെടുക്കുമെന്നും റിയാസ് പറഞ്ഞു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ നിലപാട് റിയാസ് പറഞ്ഞത്.

  ദില്‍ഷയുടെ വിജയത്തിൽ എനിക്ക് സന്തോഷം തോന്നാത്തതിന്റെ കാരണവും അതായിരുന്നു. ഈ പറയുന്ന ടോക്‌സിക് മാസ്‌ക്കുലനിറ്റിയുടെ ഭാഗമായാണ് ദില്‍ഷയും അവിടെ നിന്നത്. പക്ഷേ ദില്‍ഷയെ എനിക്ക് ഇഷ്ടമാണ്, കാരണം അവളൊരു നല്ല കുട്ടിയാണ്. ദില്‍ഷ വിജയിച്ചതില്‍ എനിക്ക് സന്തോഷവുമുണ്ടെന്ന് റിയാസ് പറഞ്ഞു.

  Read Also: പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  ബിഗ് ബോസില്‍ നിന്ന് പലപ്പോഴും കേട്ടിട്ടുള്ളത് ആണുങ്ങളോട് സംസാരിക്കടാ എന്നാണ്. എന്തുകൊണ്ട് സ്ത്രീകളോട് തര്‍ക്കിച്ചുകൂടാ. ആളുകള്‍ കാര്യങ്ങളെ കാണുന്നത് രാത് അതാണ്. ഷോയില്‍ ഏറ്റവും വലിയ പ്രേക്ഷക പിന്തുണ ലഭിച്ച റോബിനെ ആളുകള്‍ കാണുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഞാന്‍ ഷോയിലേക്ക് പോകുന്നത്. എനിക്ക് അയാള്‍ കാണിക്കുന്ന, പറയുന്ന കാര്യങ്ങളോട് വിയോജിപ്പ് മാത്രമാണ്.

  റോബിന്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ഹൗസിനുള്ളിലെ വഴക്കുകൾക്ക് കാരണം. റോബിന്റെ അത്തരം സ്വഭാവങ്ങള്‍ പലര്‍ക്കും ഇഷ്ടമാണെന്ന് പറയുന്നവരോട് എനിക്ക് കഷ്ടമാണ് തോന്നുന്നത്.

  Robin RIyas

  ഷോയുടെ നിയമങ്ങളെ തെറ്റിക്കുന്നതായിരുന്നു അവിടെ നടന്ന സംഭവങ്ങൾ. റോബിൻ്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിലും പുറത്താക്കപ്പെടും. അവിടെ നിന്ന് റോബിന്‍ പുറത്ത് പോകാനുള്ള കാരണവും അതാണ്. ബിഗ് ബോസ് റിയലാകുന്നത് റിയലായ ആളുകളെ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമാണ്. അതല്ലാത്ത ആളുകള്‍ വന്നാല്‍ അവര്‍ക്ക് ഹൗസിനുള്ളിൽ അഭിനയിക്കേണ്ടിവരും. എന്ത് ചെയ്താലാണ് പുറത്ത് ആളുകള്‍ അംഗീകരിക്കും എന്ന് നിങ്ങള്‍ക്ക് ഒരുപക്ഷേ അറിയാമായിരിക്കാം. അതിന് വേണ്ടി കളിച്ച് കൈയ്യടിവാങ്ങിയ മത്സരാർത്ഥികൾ ഹൗസിലും ഉണ്ടായിരുന്നു.

  Read Also:ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  ബിഗ് ബോസ് ഷോയിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കയറിവന്ന റിയാസ് സലീം ഏവരെയും ഞെട്ടിച്ചാണ് ഫൈനൽ മൂന്നിൽ എത്തിയത്. ഗെയിമുകള്‍ വൃത്തിയായി കളിച്ചും പറയാനുള്ള കാര്യങ്ങൾ ആശയക്കുഴപ്പമില്ലാതെ പറഞ്ഞും പ്രവൃത്തിച്ചുമാണ് റിയസ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഞാന്‍ വിജയി ആയില്ലെങ്കില്‍ ദില്‍ഷ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം റോബിന്‍ പുറത്തായിരുന്നു.

  അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. റോബിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒരുപാടുണ്ട്. അത് എന്ത് കാര്യത്തിനാണ് എന്ന് എനിക്കറിയില്ല. സ്വാഭാവികമായും റോബിന്‍ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് ദില്‍ഷയ്ക്ക് പോകുമെന്നും റിയാസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss fame Riyaz salim Open ups about robin radhakrishan's attitude Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X