രഘുവിന്‍റെ യഥാര്‍ത്ഥ രൂപം കാണിക്കാന്‍ നോക്കിയ സംഗീത! ഭാര്യയ്ക്ക് തിരിച്ച് പണി കൊടുത്ത് താരവും!

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്‍ ജെ രഘു. ശക്തികൊണ്ടല്ല ബുദ്ധികൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്ന് തെളിയിച്ചിരുന്നു താരം. രഘുവിനെയാണ് ഭയക്കുന്നതെന്ന് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. തങ്ങളുടെ പ്രതിയോഗിയായി പലരും വിലയിരുത്തിയതും ഈ താരത്തെയായിരുന്നു. വാക്ചാതുര്യത്തിലൂടെ ആരേയും കീഴടക്കുന്ന രഘുവിന് ശക്തമായ ആരാധകപിന്തുണയായിരുന്നു ലഭിച്ചിരുന്നത്. രജിത് കുമാര്‍ വിഷയത്തില്‍ രഘു സ്വന്തം നിലപാട് വ്യക്തമാക്കിയതോടെയാണ് അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നത്.

ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരങ്ങളെത്തുന്നുണ്ട്. രഘുവിന്റെ ഭാര്യയായ സംഗീത മേനോനും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. രഘുവിനെതിരെയുള്ള വിമര്‍ശനം കുടുംബത്തിന് നേര്‍ക്ക് തിരിഞ്ഞപ്പോഴായിരുന്നു പ്രതികരണവുമായി സംഗീത എത്തിയത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദത്തിലാണ് സംഗീതയും. ലോക് ഡൗണിന് ശേഷമുള്ള ഒത്തുചേരലിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും സംഗീതയും ഈ കുടുംബത്തിലെ അംഗമാണെന്നുമായിരുന്നു ആര്യ പറഞ്ഞത്. രഘുവും സംഗീതയും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രഘുവും സംഗീതയും

രഘുവും സംഗീതയും

രഘു മാത്രമല്ല പ്രിയപത്നി സംഗീത മേനോനും ആരാധകര്‍ക്ക് പ്രിയപ്പെട്ടയാളാണ്. സോഷ്യല്‍ മീഡിയയില്‍ സംഗീതയും സജീവമാണ്. ബിഗ് ബോസ് താരങ്ങളുടെ പോസ്റ്റിന് കീഴിലെല്ലാം കമന്‍റുമായി സംഗീത എത്താറുണ്ട്. രഘുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്ന ശീലമില്ലാത്ത സംഗീത കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സുജോ മാത്യു, അലക്സാന്‍ഡ്ര, അഭിരാമി സുരേഷ് തുടങ്ങിയവരും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

ഈ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കാരണം

ഈ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കാരണം

പഴയ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം സംഗീത എത്തിയത്. പൊതുവെ രഘുവിനൊപ്പമുള്ള ചിത്രങ്ങള്‍ താന്‍ പോസ്റ്റ് ചെയ്യാറില്ലെന്നും എന്നാല്‍ ഇത് തനിക്കേറെ പ്രിയപ്പെട്ട ഫോട്ടോയാണെന്നും സംഗീത പറഞ്ഞിരുന്നു. ഫോട്ടോയ്ക്ക് കീഴില്‍ ആദ്യം കമന്റുമായെത്തിയത് രഘുവായിരുന്നു, ഫോട്ടോഷോപ്പ് ചെയ്യാമായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മുടെ നല്ലവശം മാത്രമേ ഫോട്ടോയിലൂടെ കാണിക്കൂയെന്നുണ്ടോ, ടവ്വലും ഉടുത്ത് വയറും കാണിച്ച് സുജോയ്ക്ക് പിന്നാലെ പോയത് എല്ലാവരും കണ്ടതാണല്ലോയെന്നുമായിരുന്നു സംഗീത നല്‍കിയ മറുപടി.

അഭിരാമിയുമെത്തി

അഭിരാമിയുമെത്തി

അതൊക്കെ തന്റെ ടെക്‌നിക്കാണെന്ന് രഘു പറഞ്ഞപ്പോള്‍ ഒപ്പം ചേരാനായി അഭിരാമി സുരേഷും എത്തിയിരുന്നു. എന്റെ ജിമ്മന്‍ സുജോ, ബെസ്റ്റാണെന്നായിരുന്നു അഭിരാമി പറഞ്ഞത്. നമ്മള്‍ മലയാളി പെണ്‍കുട്ടികളെ നോക്കിക്കോളാമെന്ന് രഘു പറഞ്ഞപ്പോള്‍ വേഗമാവട്ടെയെന്നായിരുന്നു സംഗീത പറഞ്ഞത്. അയാം ദ കട്ടപ്പയെന്ന് പറഞ്ഞ് സാന്‍ഡ്രയും കമന്റുമായെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് രഘുവും പോസ്റ്റുമായെത്തിയത്.

ഭാര്യക്ക് സമര്‍പ്പണം

ഭാര്യക്ക് സമര്‍പ്പണം

എന്റെ മന്തൻ പടം മാത്രം പോസ്റ്റുന്ന ഭാര്യക്ക് സമർപ്പണം. എനിക്കും സിക്സ് പാക്ക് ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു . നമ്മളീ സീനൊക്കെ പണ്ടേ വിട്ടതാണെന്നായിരുന്നു ക്യാപ്ഷന്‍ കൊടുത്തത്. പപ്പേട്ടാ വയറ്റിലെന്താണെന്ന് ചോദിച്ച് സുജോ എത്തിയപ്പോള്‍ പണ്ടത്തെ പാക്കാണെന്നായിരുന്നു രഘു പറഞ്ഞത്. ഫോട്ടോ ചെയ്യുന്നതും പോര ഇനി മന്തനല്ലാത്തതും കൂടി വേണമല്ലേയെന്നായിരുന്നു അഭിരാമി ചോദിച്ചത്.

സംഗീതയുടെ മറുപടി

സംഗീതയുടെ മറുപടി

തന്നെ തോല്‍പ്പിക്കാനായാണ് രഘു ഈ ഫോട്ടോ ഇട്ടത്. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ രഘുവിന്‍റെ വീണ്ടും വീണ്ടുമെന്നായിരുന്നു സംഗീത പറഞ്ഞത്. വല്ല ആവശ്യവുമുണ്ടായിരുന്നോ, 10 പൈസയുടെ കുറവൊക്കെ മാറി കുട്ടപ്പനായി, ഇപ്പോ വേറെ ആര്‍ക്കോയെന്നുള്ള കമന്‍റുമായാണ് സാന്‍ഡ്ര എത്തിയത്. അതാര്‍ക്കാണെന്ന് സംഗീത ചോദിച്ചപ്പോള്‍ അതെങ്ങനെ പറയുമെന്നായിരുന്നു താരം ചോദിച്ചത്. ഇവരുടെ കമന്‍റുകളും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X