രഘുവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സംഗീത! ആദ്യമായി കണ്ടത് അന്ന്! ആ രംഗം ഇപ്പോഴും മനസ്സിലുണ്ട്!

ബിഗ് ബോസ് സീസണ്‍ 2 കണ്ടവരാരും ആര്‍ജെ രഘുവിനെ മറക്കാനിടയില്ല. വാക്ചാതുര്യം മാത്രമല്ല ബുദ്ധിപരമായി ഗെയിം കളിച്ച് മുന്നേറുകയായിരുന്നു രഘു. ശക്തമായ പിന്തുണയായിരുന്നു തുടക്കത്തില്‍ ലഭിച്ചതെങ്കിലും ഇടയ്ക്ക് കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടന്നപ്പോഴായിരുന്നു രഘുവിന്റെ ഭാര്യ സംഗീത പ്രതികരിച്ചത്. ഇതോടെയാണ് സംഗീതയും ആരാധകര്‍ക്ക് പരിചിതയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംഗീത. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലാവാറുണ്ട്.

അടുത്തിടെയായിരുന്നു രഘുവും സംഗീതയും 8ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ രസകരമായ പോസ്റ്റുമായി രഘു എത്തിയിരുന്നു. 8വര്‍ഷമായി അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയിട്ടെന്നും എന്നും ഒരുപടി പിന്നില്‍ നടക്കാനാണ് ഇഷ്ടമെന്നുമൊക്കെ രഘു പറഞ്ഞിരുന്നു. തന്‍റെ മടിയെക്കുറിച്ച് തുടക്കത്തില്‍ തന്നെ പറഞ്ഞ രഘു ബിഗ് ബോസിലെത്തിയപ്പോള്‍ അത് തെളിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് സഹമത്സരാര്‍ത്ഥികള്‍ താരത്തെ കളിയാക്കിയിരുന്നു.

രഘുവിനെയാണ് ഭയമെന്ന് ആര്യയുള്‍പ്പടെയുള്ളവര്‍ പരസ്യമായി പറഞ്ഞിരുന്നു. ബുദ്ധിപരമായ ലെവലിലാണ് രഘുവിന്‍റെ നീക്കങ്ങള്‍. സുജോ, അഭിരാമി, സാന്‍ഡ്ര, അമൃത ഇവരായിരുന്നു രഘുവിന്‍റെ അടുത്ത സുഹൃത്തുക്കള്‍. രജിത് കുമാറുമായും രഘുവിന് നല്ല സൗഹൃദമുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷവും ഇവരെല്ലാം സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. സുജോയ്ക്കും സാന്‍ഡ്രയ്ക്കും പിറന്നാളാശംസ നേര്‍ന്ന് രഘുവും സംഗീതയും എത്തിയിരുന്നു. വിഷു ദിനത്തില്‍ രേഷ്മയ്ക്കൊപ്പം സദ്യ കഴിക്കുന്നതിന്‍റെ ചിത്രങ്ങളുമായാണ് സംഗീത എത്തിയത്.

Sangeetha

രഘുവിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സംഗീത ഇപ്പോള്‍. ആരാധകരായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. 2008ലാണ് തങ്ങള്‍ ഇരുവരും സുഹൃത്തുക്കളായത്. 2012 ലായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പച്ചക്കറിക്കടയില്‍ വായി നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്നും സംഗീത പറഞ്ഞിരുന്നു.

സംഘി ആയത് കൊണ്ടാണോ ഇന്‍സ്റ്റഗ്രാമില്‍ സംഗി എന്ന പേര് സ്വീകരിച്ചതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കൊറോണ ആയിപ്പോയി ഇല്ലെങ്കില്‍ നാട്ടില്‍ വന്ന് തള്ളിയേനെ എന്ന മറുപടിയായിരുന്നു സംഗീത നല്‍കിയത്.
രഘു കഴിഞ്ഞാല്‍ ബിഗ് ബോസില്‍ പ്രിയപ്പെട്ടവര്‍ ആരൊക്കെയാണെന്നും ചോദിച്ചപ്പോള്‍ എല്ലാവരും മികച്ചതായിരുന്നുവെന്നും പ്രത്യേകമായി ആരോടും താല്‍പര്യമില്ലെന്നുമായിരുന്നു സംഗീത പറഞ്ഞത്. രജിത് കുമാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഗെയിം പ്ലാനുകള്‍ നല്ലതായിരുന്നുവെന്നും ഐഡിയോളജി നോക്കുമ്പോള്‍ ഞങ്ങള്‍ നോര്‍ത്തിലും സൗത്തിലുമാണെന്നുമായിരുന്നു സംഗീത പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X