ദി പ്രീസ്റ്റിലൂടെ പുതിയ തുടക്കം, മമ്മൂട്ടിയെ കണ്ട അനുഭവം കുറിച്ച് ആര്‍ ജെ സൂരജ്, ആശംസകളുമായി ആരാധകര്‍

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലൂടെ സിനിമാലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ് ആര്‍ ജെ സൂരജ്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഈ ചിത്രം ഇന്ത്യയ്ക്ക് പുറത്ത് വിതരണം ചെയ്യുന്നത്. ഇതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആര്‍ ജെ സൂരജ്. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. ഖത്തറിൽ റിയൽ എസ്റ്റേറ്റ്‌ & ഹോസ്പിറ്റാലിറ്റി‌ മേഖലയിൽ പ്രശസ്തരായ ട്രൂത്ത്‌ ഗ്രൂപ്പ്‌ പുതിയൊരു മേഖലയിലേക്ക്‌ പുതിയൊരു കാൽവെപ്പ്‌.. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌.

ഇന്ത്യൻ സിനിമകൾ ഇന്ത്യക്ക്‌ പുറത്ത്‌ വിതരണാവകാശവുമായി ഞങ്ങൾ എത്തുന്നു.. ആദ്യ ചിത്രം പ്രിയപ്പെട്ട മമ്മൂക്കയുടെ 'ദ പ്രീസ്റ്റ്‌..! സിനിമ മാർച്ച്‌ നാലിന്‌ ലോകമെമ്പാടും തീയറ്ററുകളിലെത്തുന്നു.. പ്രീസ്റ്റിനു പുറകെ ട്രൂത്ത്‌ ഗ്ലോബൽ ഫിൽംസിന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ പുറകേയെത്തുന്നു.ഏവരുടെയും ആത്മാർത്ഥമായ സപ്പോർട്ട്‌ വേണം കെട്ടോ.. ഖത്തർ.. ദുബായ്‌.. കൊച്ചി എന്നിവിടങ്ങളിൽ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌ ഓഫീസ്‌ പ്രവർത്തനമാരംഭിച്ച വിവരവും സന്തോഷത്തോടെ പങ്കുവെക്കട്ടെയെന്നും സൂരജ് കുറിച്ചിട്ടുണ്ട്.

ഞാനുമുണ്ട്

ഞാനുമുണ്ട്

മലയാളത്തിന്റെ അഭിമാനമായ ഡയറക്റ്റർ സലീം അഹമദ്‌ , ഖത്തർ ട്രൂത്ത്‌ ഗ്രൂപ്പ്‌ ചെയർമ്മാൻ അബ്ദുൾ സമദ്‌ എന്നിവർക്കൊപ്പം ഞാനും ഈ സംരംഭത്തിന്റെ ഭാഗമായി കൂടെയുണ്ട്‌. സിനിമാ ഡിസ്കഷനുകളുടെ ഭാഗമായി കുറച്ചു ദിവസം മുൻപ്‌ കൊച്ചിയിലെത്തി മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ സിനിമയെ പറ്റി സംസാരിക്കാൻ ആഗ്രഹിച്ച ഞങ്ങൾക്ക്‌ മമ്മൂക്കയുടെ വീട്ടിലേക്ക്‌ ക്ഷണം ലഭിച്ചു.

മമ്മൂട്ടി വന്നത്

മമ്മൂട്ടി വന്നത്

ഞങ്ങളുടെ മുന്നിലേക്ക്‌ വളരെ സിമ്പിളായി മലയാളത്തിന്റെ താരരാജാവ്‌ എഴുന്നള്ളി..! അലങ്കാരങ്ങളും ചമയങ്ങളുമില്ലാതെ സാധാരണ വേഷത്തിലായിട്ടും ആ മുഖത്തെ പ്രൗഢി.. ശരീരത്തിലെ പ്രസരിപ്പ്‌.. യാ മോനെ.. വേറെ ലെവൽ..!! ഉള്ളിലെ പഴയ ഫാൻ ബോയ്‌ ചാടി എണീറ്റെങ്കിലും ഞങ്ങൾ ബിസിനസ്‌ സംസാരിക്കാൻ വന്നതാണല്ലോന്ന് ഓർമ്മിച്ച്‌ മെല്ലെ ഉള്ളിലൊതുക്കി.

ആ കാലം

ആ കാലം

പണ്ട്‌ ഏതാണ്ട്‌ 12 കൊല്ലം മുൻപ്‌ ബ്രണ്ണൻ കോളേജിൽ യൂണിവേർസ്സിറ്റി കലോത്സവം ഉദ്ഘാടനം ചെയ്യാൻ മമ്മൂക്ക വരുന്നതറിഞ്ഞ്‌ തളിപ്പറമ്പിൽ നിന്ന് ക്ലാസും കട്ട്‌ ചെയ്ത്‌ ഒരു നോക്ക്‌ കാണാൻ പോയി പോലീസിന്റെ അടിയും കൊണ്ട്‌ തിരിഞ്ഞോടിയ കാലം ഓർത്തു..! ആ മനുഷ്യൻ ദേ ഇരിക്കുന്നു ഞങ്ങളുടെ മുന്നിൽ അതും അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ..! കുറച്ചു നേരത്തെ സംസാരങ്ങൾക്കിടയിൽ ചായകുടി കഴിഞ്ഞു.

ദ പ്രീസ്റ്റിനെക്കുറിച്ച്

ദ പ്രീസ്റ്റിനെക്കുറിച്ച്

സമദ്‌ ബ്രോ പ്രീസ്റ്റിന്റെ കാര്യം സംസാരിച്ചു.. ഖത്തറിൽ നിന്നും ആരംഭിക്കുന്ന പുതിയ കമ്പനിക്ക്‌ അദ്ദേഹം എല്ലാവിധ ആശംസകളും നൽകി തുടർന്നുള്ള സപ്പോർട്ടും ഉണ്ടാകുമെന്ന് പറഞ്ഞു.. വരാനിരിക്കുന്ന സിനിമകളെ പറ്റിയും സംസാരിച്ചു. മമ്മൂക്കയെ എങ്ങനെ ഇത്രയും വർഷങ്ങളായി താര രാജാവായി ഇരിക്കുന്നു എന്ന സംശയത്തിന്‌ ഇടയിൽ ഒരു ഉത്തരം വീണു കിട്ടി.

 ബിഗ് ബോസില്‍

ബിഗ് ബോസില്‍

സൂരജ്‌ ബിഗ്‌ ബോസിൽ ഉണ്ടായിരുന്നു ല്ലേ " എന്നൊരു ചോദ്യം..! അതുപോലെ സോഷ്യൽ മീഡിയകളിലെ എല്ലാ അപ്ഡേറ്റുകളും ചാനൽ ഷോകളും എല്ലാം ശ്രദ്ധിക്കുന്ന അദ്ദേഹം ഓരോ നിമിഷവും പുതിയതലമുറക്കൊപ്പം അല്ലെങ്കിൽ അതിലേറെ അപ്ഡേറ്റാവുന്നു..! പബ്ലിക്ക്‌ പ്ലാറ്റ്ഫോമുകളിൽ സാധാരണക്കാരായ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും എല്ലാ തിരക്കുകൾക്കിടയിലും അദ്ദേഹവും ശ്രദ്ധിക്കുന്നു..! വെള്ളിത്തിരയിലെ ആ താരം നമ്മളറിയാതെ നമുക്കിടയിൽ തന്നെയുണ്ട്‌.

മികച്ചതാവട്ടെ

മികച്ചതാവട്ടെ

തൊട്ടതെല്ലാം ദൈവാനുഗ്രഹം കൊണ്ടും സത്യസന്ധതകൊണ്ടും മികച്ചതാക്കിയിട്ടുള്ള എന്റെ പ്രിയ സഹോദരൻ സമദ്ബ്രോയുടെ ഈ പുതിയ സംരംഭവും ഏറ്റവും മികച്ചതാവട്ടേ.. കേവലം ഒരു സിനിമാ ഡിസ്ട്രിബ്യൂട്ടർ എന്നതിനപ്പുറം ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകർക്ക്‌ തങ്ങളുടെ സ്വന്തം സ്ഥാപനം ഒരു സിനിമയുമായി കൂടെയെത്തുന്നു എന്ന രീതിയിലാവണം ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ പ്രവർത്തനം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

Recommended Video

മമ്മൂട്ടി ചോദിച്ചിട്ടും വഴിയില്‍ നിന്നു മാറാതെ ഗണേഷ് | FilmiBeat Malayalam
 പുതിയ തുടക്കം

പുതിയ തുടക്കം

അതിന്റെ ഭാഗമായി ഇതിനോടകം വിവിധരാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകരുമായും സിനിമാ ആസ്വാദകരുമായും വിവിധ ഗ്രൂപ്പുകളുമായും ഞങ്ങൾ ഇടപെട്ട്‌ കഴിഞ്ഞു.. എല്ലാവരുടെയും സപ്പോർട്ടോടുകൂടി എല്ലാവരുടേതുമായി വരാനിരിക്കുന്ന ഓരോ താരത്തിന്റെ സിനിമയും നമുക്ക്‌ ആഘോഷമാക്കാം.. കോവിഡിന്റെ ചുറ്റുപാടിൽ ഏറ്റവും സേഫായി നിന്നുകൊണ്ട്‌ നമ്മുടെ സന്തോഷങ്ങൾ മുന്നോട്ട്‌ കൊണ്ടു പോകാമെന്നുമായിരുന്നു സൂരജിന്‍റെ കുറിപ്പ്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X