'മോദിയെ ഫോളോ ചെയ്യാനാണ് റോബിൻ തീരുമാനിക്കുന്നതെങ്കിൽ സപ്പോർട്ട് ചെയ്യില്ല, നിങ്ങളെ അൺഫോളോ ചെയ്യും'; ആരാധകർ

റിയാലിറ്റി ഷോയിലൂടെ ഹ്യൂജ് ഫാൻബേസ് ഉണ്ടാക്കിയെടുത്ത കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റിയാണ് റോബിനെന്നും പറയുന്നതിൽ തെറ്റില്ല

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ പങ്കെടുത്തശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഒരു പ്രഡിക്ഷൻ ലിസ്റ്റിലും റോബിന്റെ പേരുണ്ടായിരുന്നില്ല.

താൻ എട്ട് മാസത്തോളം മുന്നൊരുക്കങ്ങൾ നടത്തിയശേഷമാണ് ബി​ഗ് ബോസിൽ പങ്കെടുക്കാൻ എത്തിയതെന്ന് റോബിൻ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഹൗസിൽ പ്രവേശിച്ച ശേഷം വളരെ പെട്ടന്നാണ് റോബിന്റെ പേരിൽ ഫാൻ പേജുകൾ ഉണ്ടായത്.

Bigg Boss Fame Robin, robin radhakrishnan video, Bigg Boss Robin, Bigg Boss malayalam, Bigg Boss news, ബിഗ് ബോസ് ഫെയിം റോബിൻ, റോബിൻ രാധാകൃഷ്ണൻ വീഡിയോ, ബിഗ് ബോസ് റോബിൻ, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് വാർത്ത

മാത്രമല്ല ​​ഗെയിമുകൾ ഒന്നും തന്നെ ജയിക്കാതിരുന്നിട്ടും റോബിന് ഫാൻസ് കൂടുകയല്ലാതെ കുറഞ്ഞില്ല. പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള റോബിൻ തന്റെ ഇൻസ്റ്റ​ഗ്രാം പേജു വഴിയാണ് വിശേഷങ്ങളെല്ലാം പങ്കുവെക്കാറുള്ളത്.

റോബിൻ തന്നെ കുറിച്ച് വരുന്ന നെ​ഗറ്റീവ് കമന്റുകൾക്ക് അടക്കം പ്രതികരിക്കുന്നത് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോയോ കുറിപ്പോ പങ്കുവെച്ചുകൊണ്ടാണ്. മാത്രമല്ല താൻ മുൻകൂട്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളും റോബിൻ തന്റെ ആരാധകരേയും ഹേറ്റേഴ്സിനേയും അറിയിക്കാറുണ്ട്.

അത്തരത്തിൽ റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്ലാൻ ചെയ്യുന്നുവെന്ന് റോബിൻ അറിയിച്ചിരുന്നു. എന്നാൽ ഏത് പാർട്ടിയിലാണ് ചേരുകയെന്നോ എത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടകത്തുകയെന്നോ റോബിൻ പറഞ്ഞിരുന്നില്ല.

ഇപ്പോഴിത വീണ്ടും തന്റെ രാഷ്ട്രീയ പ്രവേശനം വൈകാതെ ഉണ്ടാകുമെന്ന തരത്തിൽ ഒരു സിനിമയിലെ സീൻ പങ്കുവെച്ച് അതിനുള്ള സൂചനകൾ നൽകി എത്തിയിരിക്കുകയാണ് റോബിൻ.

തമിഴ് താരം സൂര്യയുടെ ആയിധ എഴുത്ത് എന്ന സിനിമയിലെ ഒരു നിയമസഭ സീൻ പങ്കുവെച്ചുകൊണ്ടാണ് റോബിൻ‌ എത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്കുള്ള ഒരു യുവ നേതാവിന്റെ വരവിനെ അടയാളപ്പെടുത്തുന്നതാണ് റോബിൻ പങ്കുവെച്ച വീഡിയോയിലെ സീൻ.

വീഡിയോ പങ്കുവെച്ചുകൊണ്ട് റോബിൻ കുറിച്ചത് ഇങ്ങനെയാണ്. '21.02.2019ൽ ഞാൻ പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും റീപോസ്റ്റ് ചെയ്യുന്നു... ഇത് ഇവിടെ കിടക്കട്ടെയെന്നാണ്' റോബിൻ കുറിച്ചത്. വീണ്ടും റോബിൻ ഈ വീഡിയോ പങ്കിട്ടുവെങ്കിൽ വൈകാതെ രാഷ്ട്രീയ പ്രവേശനം അദ്ദേഹം അനൗൺസ് ചെയ്യുമായിരിക്കും എന്നാണ് ആരാധകർ കുറിച്ചത്.

Bigg Boss Fame Robin, robin radhakrishnan video, Bigg Boss Robin, Bigg Boss malayalam, Bigg Boss news, ബിഗ് ബോസ് ഫെയിം റോബിൻ, റോബിൻ രാധാകൃഷ്ണൻ വീഡിയോ, ബിഗ് ബോസ് റോബിൻ, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് വാർത്ത

റോബിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ആരാധകരും പ്രേക്ഷകരും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തി.' ഡോ. നിങ്ങൾ ഏത് പാർട്ടിയിൽ വേണേലും നിന്നോ നോ പ്രോബ്ലം..... ഒരു കാര്യമുണ്ട് നിങ്ങൾ പൊളിറ്റിക്‌സിൽ ഇറങ്ങിയാൽ നിങ്ങളെ ഇഷ്ടപ്പെടുന്നവർ മുഴുവൻ ആളുകളും നിങ്ങളെ സപ്പോർട്ട് ചെയ്യില്ല.... ഡോക്ടർ അത് മനസിൽ വക്കുന്നത് നല്ലതായിരിക്കും' എന്നാണ് ഒരാൾ കുറിച്ചത്.

'മോദിയെ ഫോളോ ചെയ്യാനാണ് റോബിൻ തീരുമാനിക്കുന്നതെങ്കിൽ ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല, പുതിയ പാർട്ടി രൂപീകരിച്ച് പുതിയതും വ്യത്യസ്തവുമായ രാഷ്ട്രീയം കൊണ്ടുവരൂ, രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അക്കൗണ്ട് അൺഫോളോ ചെയ്യും, ഇത് തള്ള് മാത്രമാകുമോ... പറയുന്നത് പോലെ നിങ്ങൾ രാഷ്ട്രീയത്തിൽ വരുമോ' എന്നെല്ലാമാണ് റോബിൻ ആരാധകരും പ്രേക്ഷകരും താരം പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

റിയാലിറ്റി ഷോയിലൂടെ ഹ്യൂജ് ഫാൻബേസ് ഉണ്ടാക്കിയെടുത്ത കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റിയാണ് റോബിനെന്നും പറയുന്നതിൽ തെറ്റില്ല. സിനിമാ താരമായ മണിക്കുട്ടന് പോലും വിന്നറയാ ശേഷം തന്റെ സ്റ്റാർഡം അതേ രീതിയിൽ മുന്നോട്ട് നിലനിർത്തി കൊണ്ടുപോകാനായില്ല.

വിജയി ​പോലുമല്ലാതിരുന്നിട്ടും ഇന്നും റോബിൻ കേരളത്തിലെ ഒരു വിഭാ​ഗത്തിന്റെ മനസിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ത‌യ്യാറെടുപ്പിൽ‌ കൂടിയാണ് റോബിൻ. വധു ആരതി പൊടിയാണ് നായിക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X