For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആങ്കറിനൊപ്പമുള്ള ഫോട്ടോയുമായി റോബിൻ, ദിൽഷക്ക് വേണ്ടിയുള്ള പുതിയ സ്ട്രാറ്റജിയെന്ന് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് ഡോക്ടർ റോബിനാണ്. ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നെങ്കിലും താരത്തിനെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ഹൗസിനുള്ളിൽ നിന്ന് പുറത്ത് ഇറങ്ങിയ ശേഷം റോബിന്റെ ജീവിതം ആകെ മാറി. അഭിമുഖം, ഉദ്ഘാടനം, പുതിയ സിനിമ പ്രൊജക്ടുകൾ അങ്ങെന പോകുന്നു.

  റോബിൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സമൂഹ മാധ്യമം വഴി പങ്കുവെക്കാറുണ്ട്. നിമിഷം നേരം കൊണ്ടാണ് അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടുന്നതും. റോബിനെ സ്നേഹിക്കുന്ന എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു കാര്യമാണ് റോബിൻ്റെയും ദിൽഷയുടെയും പ്രണയവും വിവാഹവും. റോബിന് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാൻ ഇഷ്ടമുണ്ടെന്നും നേരത്തെയും പറഞ്ഞിട്ടുണ്ട്. ദിൽഷയുടെ മറുപടിക്കുമായി കാത്തിരിക്കുകയാണ്.

  ദിൽഷ ബി​ഗ് ബോസ് ഹൗസിൽ നിന്ന് വന്ന ശേഷം പറഞ്ഞിരുന്നു ഡോക്ടറും താനും ഒരുമിച്ചിരുന്നു സംസാരിച്ച് എടുക്കേണ്ട തീരുമാനം ആണ് വിവാഹക്കാര്യം എന്നൊക്കെ. പക്ഷെ ഡോക്ടർ ഫുൾ തിരക്കിലാണ്. കല്യാണത്തെക്കുറിച്ചൊന്നും സംസാരിക്കാനെ സമയം കിട്ടുന്നില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു.

  കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ റോബിന്റെ ഒരു ഇൻ്റർവ്യു വൈറലായിരുന്നു. അഭിമുഖത്തിൽ റോബിൻ പറഞ്ഞ കാര്യങ്ങളെക്കാൾ, അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടിയുടെ നോട്ടമായിരുന്നു വൈറലായത്. റോബിനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്ന ആരതിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

  ദിൽഷ ഇത് കാണേണ്ട, ദിൽഷയ്ക്ക് പകരം ഇനി ആരതി മതി എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയ കമന്റുകൾ. ഇപ്പോൾ റോബിൻ തൻ്റെ ഇൻസ്റ്റ പേജിൽ ആങ്കറുമായുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

  Read Also: വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

  ഇൻ്റർവ്യു കഴിഞ്ഞ ഉടനെ ആങ്കറുമായുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് സ്വഭാവികം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞും ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ റോബിൻ്റെ ആരാധകർ കൺഫ്യൂഷനിലാണ് ഇപ്പോൾ.

  ദിലുവിന് വേണ്ടിയുള്ള റോബിൻ്റെ പുതിയ സ്ട്രാറ്റജിയാണ് ഇതെന്ന് ചിലർ പറയുന്നു. മറ്റ് ചിലർ ദിലു മതിയെന്നും ക്യൂട്ട് ആണെന്നുമുള്ള കമൻ്റുകളും ഉണ്ട്

  ഫോട്ടോക്ക് പിന്നിലെന്താണെന്ന് ഡോക്ടർക്ക് മാത്രമേ അറിയുള്ളൂ. പ്രത്യേകിച്ച് ക്യാപ്ഷനും കാര്യങ്ങളൊന്നും തന്നെ ചിത്രത്തിന് നൽകിയിട്ടില്ല.

  റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

  Recommended Video

  Dilsha Prasannan Dance | ഓ എന്താ ഒരു ചടുലത, പൊതുവേദിയിൽ ആദ്യമായി തകർത്താടി ദിൽഷ | *BiggBoss

  എന്തായാലും ഇരുവരുടെ കാര്യത്തിലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ദിൽഷയോ അതോ പുതിയ ആങ്കറോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചർച്ചകൾ. ബി​ഗ് ബോസ് ഹൗസിലെ റോബിൻ്റെ ഇഷ്ടത്തെ സീസൺ 1 ലെ പേർളിഷ് ആകാൻ നോക്കുവാണോ എന്ന് ചിലർ ചോദിച്ചിട്ടുണ്ടായിരുന്നു. എന്നാൽ തങ്ങൾ പേർളിഷ് ആകാൻ ഒന്നും നോക്കുവല്ല, ഞങ്ങൾ ഞങ്ങളാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

  ബി​ഗ് ബോസ് ഹൗസിൽ വെച്ച് ലാലേട്ടനും റോബിനോട് പറഞ്ഞിരുന്നു ഇവിടെ നിന്ന് ഇഷ്ടമുള്ള എല്ലാം കൂടെ കൊണ്ട് പോകാൻ സാധിക്കട്ടെയെന്ന്. റോബിനും ദിൽഷയും ഒരുമിച്ചുള്ള വീഡിയോസ് എല്ലാം യൂട്യൂബിൽ വൈറലാണ്. ക്യൂട്ട് കപ്പിൾസ് എന്നൊക്കെയുള്ള ക്യാപ്ഷൻ വെച്ച്. ഇരുവരുടെയും കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  Read Also: ബി​ഗ് ബോസ് താരം ആര്യയുടെ സഹോദരിയുടെ ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ

  ദിൽഷയോട് ഇഷ്ടമുണ്ടെന്ന് റോബിൻ ബി​ഗ് ബോസ് ഹൗസിൽ വെച്ചെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബെസ്റ്റ് ഫ്രണ്ടാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഡോക്ടർ ഹൗസിൽ നിന്ന് പുറത്ത് വന്നതോടെ ദിൽഷയോട് പ്രണയമാണെന്നും അവരുടെ മറുപടിക്കായി വെയിറ്റിങ്ങാണെന്നും റോബിൻ അഭിമുഖങ്ങളിൽ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Fame Robin post a new photo with Anchor Arati Podi Fans say that is a new strategy for Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X