For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതി പൊടിയുടെ സ്ഥാപനത്തിൽ സർപ്രൈസായി റോബിൻ! തൻ്റെ പ്രിയപ്പെട്ട സ്ഥലത്ത് എത്തിയതിന് നന്ദി പറഞ്ഞ് ആരതി

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും പ്രേക്ഷകർക്കിടയിൽ തരം​ഗം സൃഷ്ടിച്ച മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ തുടങ്ങിയ ആദ്യ രണ്ടാഴ്ചക്ക് ഉള്ളിൽ തന്നെ റോബിന് വേണ്ടി ഫാൻസ് ​ഗ്രൂപ്പുകളും സജീവമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എഴുപതാമത്തെ ദിവസം ഹൗസിൽ നിന്ന് റോബിന് പുറത്തിറങ്ങേണ്ടി വന്നു. സഹമത്സരാർത്ഥിയായ റിയാസിനെ കൈയ്യേറ്റം ചെയ്തതിൻ്റെ പേരിലാണ് റോബിൻ ഹൗസിൽ നിന്ന് പുറത്തായത്.

  ഇരുപത് മത്സരാർത്ഥികൾ മത്സരിച്ചതിൽ വിജയകീരിടം ചൂടാൻ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ. മത്സരത്തിന് ശേഷം റോബിൻ കേരളത്തിലൊന്നാകെ നിറഞ്ഞ് നിന്നു. ബി​ഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യുന്ന സമയം മുതൽ ആരാധകർ ആഘോഷിച്ച സൗഹൃദമായിരുന്നു ദിൽറോബ്. പക്ഷെ ബി​ഗ് ബോസ് അവസാനിച്ച് നാളുകൾക്കുള്ളിൽ തന്നെ പല കാരണങ്ങൾ കൊണ്ട് ഈ സൗഹൃദത്തിന് തിരശ്ശീല വീണിരുന്നു.

  പിന്നീട് ആരതി പൊടി എന്ന പെൺകുട്ടിയുമായി റോബിൻ പ്രണയത്തിലാണെന്ന പ്രചരണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മുഴുവനും. ഒരു അഭിമുഖത്തിൽ റോബിനെ അഭിമുഖം ചെയ്യാൻ വന്നതാണ് ആരതി പൊടി. അഭിമുഖത്തിൻ്റെ തുടക്കം മുതലേ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആരതി.

  ബിഗ്ഗ് ബോസ് മലയാളം സീസൺ 4 പൂർണമായും കണ്ടില്ല എങ്കിലും റോബിൻ വന്ന ഭാഗങ്ങൾ എല്ലാം കണ്ടിട്ടുണ്ട് എന്നും ഇടയിൽ പറയുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് ആരതിയെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുകയും ചെയ്തിരുന്നു.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  എന്നാൽ അതിന് ശേഷം മുതൽ ആരതിക്കൊപ്പമുള്ള ചിത്രങ്ങളും റീൽസുമൊക്കെ റോബിൻ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇവർക്ക് ചുറ്റുമുള്ളവരുടെ പോസ്റ്റുകളും ഇരുവരും പ്രണയത്തിലാണെന്നുള്ള സൂചനകളാണ് നൽകുന്നത്. എന്നാൽ റോബിനും ആരതിയും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നതും.

  Also Read: പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

  ഇപ്പോഴിതാ ആരതി പൊടിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ആരതി പൊടി ഒരു നടിയും മോഡലും ഡിസൈനറും സംരഭകയുമൊക്കെയാണ്. ചെറിയ പ്രായത്തിൽ തന്നെ വിജയകരമായ മുന്നേറ്റം നടത്താൻ സാധിച്ചതിൽ ആരതിയെ അഭിനന്ദിച്ചുകൊണ്ടും ആരാധകർ രം​ഗത്ത് വന്നിരിക്കുന്നു. തൻ്റെ ഏറ്റവും പ്രിയപ്പെട്ട പൊടീസ് ബൊട്ടീക്കിൻ്റെ പ്രൊഡക്ഷൻ യൂണിറ്റിൽ സർപ്രൈസ് നൽകി കൊണ്ട് എത്തിയിരിക്കുകയാണ് റോബിൻ. ഒപ്പം റോബിൻ്റെ മാനേജരും ഉണ്ട്.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  ഇതിൻ്റെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ആരതി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് വരാൻ നിങ്ങൾ സമയം കണ്ടെത്തിയതിന് വളരെ നന്ദിയുണ്ട്. ഒപ്പം റോബിൻ പ്രൊഡക്ഷൻ യൂണിറ്റിലെ പ്രവർത്തകരോട് സംസാരിക്കുന്നതും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. കൂടാതെ പ്രൊഡക്ഷൻ യൂണിറ്റിലെ ​ ഒരു സ്ഥലത്ത് റോബിൻ്റെയും ആരതിയുടേയും പേര് എഴുതി ലൗ ചിഹ്നം വരക്കുന്ന റോബിനെയും കാണാം. ഇതോടെ റോബിൻ ലൈവിലെത്തി ഇരുവരും പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചതാണെന്നാണ് ആരാധകർ പറയുന്നത്.

  ആരതി പൊടിയുടെ സ്വന്തം വസ്ത്ര ബ്രാൻഡ് ആയ പൊടീസിൻ്റെ ബാനറിൽ നടൻ ബാബു ആൻ്റണിയെ അടക്കം ഒരു ഫാഷൻ ഷോ ഫ്ലോറിൽ എത്തിക്കാനും ആരതിക്ക് കഴിഞ്ഞു. നിരവധി പേരാണ് ആരതിയുടെ കഴിവിനെയും ജോലിയോടുള്ള പാഷനെയും ആത്മാർത്ഥതയേയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിട്ടുള്ളത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishanan Visit Arathi podi's favourite Place, pictures viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X