For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാഷ്ട്രീയത്തിൽ താൽപര്യമുണ്ട്; പാർട്ടികളിൽ നിന്നും ക്ഷണം വന്നിരുന്നെന്ന് റോബിൻ രാധാകൃഷ്ണൻ

  |

  മലയാളത്തിൽ ഇന്ന് ഏറ്റവും ഹിറ്റായി മാറിയ റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. ഈയടുത്ത് അവസാനിച്ച ബി​ഗ് ബോസ് നാലാം സീസൺ വൻ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. മറ്റു സീസണുകളെ അപേക്ഷിച്ച് കൂടുതൽ ജനപ്രീതി നേടിയതും നാലാം സീസണാണ്.

  ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികൾ, സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ട തർക്കങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് കാരണമായി. റോബിൻ രാധാകൃഷ്ണൻ, ലക്ഷ്മിപ്രിയ, ദിൽഷ, റിയാസ് സലിം തുടങ്ങിയ മത്സരാർത്ഥികൾ ബി​ഗ് ബോസിൽ ശ്രദ്ധിക്കപ്പെട്ടു.

  Also Read: 'എനിക്ക് നിന്നെ ഇഷ്ടമാണ്..., അനുപമ അരികിൽ നിൽക്കുന്നെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ്'; മാധവ് സുരേഷ് പറഞ്ഞത്!

  ദിൽഷയാണ് ഫൈനലിൽ വിജയി ആയത്. ബി​ഗ് ബോസിൽ ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു മത്സരാർത്ഥി ആയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫാൻ പേജുള്ള ബി​ഗ് ബോസ് താരങ്ങളിൽ ഒരാളും റോബിനാണ്. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വൻ ആരവത്തോടെയാണ് റോബിനെ ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ രാഷ്ട്രീയത്തിലുള്ള താൽപര്യത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് റോബിൻ. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

  Also Read: ഇച്ചാക്കയെ കണ്ടപ്പോള്‍ കുറ്റബോധം തോന്നി, മനപ്പൂര്‍വ്വം അദ്ദേഹത്തെ അപമാനിച്ചത് പോലായി: മനസ് തുറന്ന് റഹ്മാന്‍

  'രാഷ്ട്രീയം ഇഷ്ടമാണ്. രാഷ്ട്രീയ പാർട്ടികളിൽ നിന്നും ക്ഷണം വന്നിട്ടുണ്ട്. പക്ഷെ അതിനുള്ള സമയം അല്ല ഇപ്പോൾ. തൽക്കാലം സിനിമകൾ മാത്രം ഫോക്കസ് ചെയ്യുന്നു. രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തിന് നല്ല കാര്യങ്ങൾ ചെയ്യുകയാണ്. അതിനിപ്പോൾ പാർട്ടി വേണമെന്നില്ല. രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും എന്നെ ഇതുവരെ എത്തിച്ച ജനങ്ങൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യണമെന്ന് എന്റെ മനസ്സിൽ ഉണ്ട്'

  'അതിനുള്ള കറക്ട് സമയം ആവുമ്പോൾ ഞാനത് ചെയ്യും. സംസാരത്തേക്കാൾ കൂടുതൽ പ്രവർത്തിച്ച് കാണിച്ചാണ് എനിക്ക് ശീലം. അത് കൊണ്ട് അതിന്റെ സമയമാവുമ്പോൾ ചെയ്യും. ഏത് പാർട്ടിയാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. ഞാൻ പാർട്ടിയിൽ വിശ്വസിക്കുന്ന ആളല്ല. എല്ലാ പാർട്ടികളുടെ ലക്ഷ്യം ജനങ്ങളെ സേവിക്കണം എന്നാണ്. ഞാൻ ഇന്ന പാർട്ടി തെരഞ്ഞെടുക്കുന്നു എന്നൊന്നും ഇല്ല. സമയം വരുമ്പോൾ അതിന്റെ കാര്യങ്ങൾ ചെയ്യും'

  'നാല് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നെ പിന്തുണക്കുന്നവരുടെയും സഹായം മൂലമാണ് ഇതെല്ലാം കിട്ടിയത്. എന്നെ ആളുകൾക്ക് ഇഷ്ടമല്ലെങ്കിൽ ഈ ഓഫറുകളൊന്നും വരില്ല. ഇതെന്റെ മാത്രം കഴിവല്ല. ഞാനിതിന് മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടില്ല. അഭിനയത്തിൽ എന്തെങ്കിലും തെറ്റ് വന്ന് കഴിഞ്ഞാൽ തുടക്കക്കാരനെന്ന നിലയിൽ ആ പിഴവുകൾ തിരുത്തും. അതിന്റെ തയ്യാറെടുപ്പുകളിലാണ്. കാരണം സിനിമയെന്നത് പെട്ടെന്ന് ചെയ്യാൻ പറ്റുന്നതല്ല'

  'ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരിക്കലും ഡോക്ടർ വന്നിരുന്നില്ല. ഞാനായിരുന്നു ആദ്യത്തെ ഡോക്ടർ. ഡോക്ടർ അവരുടെ നിലയെ പറ്റി വളരെ ആലോചിക്കുന്നവരാണ്. ഞാൻ റിസ്ക് എടുത്താണ് അത് ചെയ്തത്. ജീവിതത്തിൽ റിസ്ക് എടുക്കാൻ തയ്യാറാവണം. ഇന്ന് ഞാൻ ഡോക്ടറാണ്, റിയാലിറ്റി ഷോ ചെയ്തു, സിനിമ ചെയ്യാൻ പോവുന്നു. ഒരുപക്ഷെ ഭാവിയിൽ രാഷ്ട്രീയക്കാരനുമായേക്കാം,' റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

  Read more about: robin radhakrishnan
  English summary
  Bigg Boss Fame Robin Radhakrishnan About His Interest In Politics; Says Political Parties Were Approached Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X