For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും ജനശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ ഒരു വലിയ ആരാധക വൃദ്ധത്തെയാണ് റോബിൻ സ്വന്തമാക്കിയത്. ബി​ഗ് ബോസിലെ മറ്റ് പല മത്സരാർത്ഥികളും പ്രേക്ഷകർക്കിടിയിൽ ചർച്ചയാകപ്പെട്ടെങ്കിലും റോബിനോളം ശ്രദ്ധ ആർക്കും നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഷോയിൽ നിന്ന് അപ്രതീക്ഷിതമായാണ് റോബിൻ പുറത്താകുന്നത്.

  ബി​ഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ. ഹൗസിൽ നിന്ന് പുറത്താകാതെ അവിടെ തുടർന്നിരുന്നെങ്കിൽ ബി​ഗ് ബോ​സ് കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു. ഷോ കഴിഞ്ഞെങ്കിലും ഓരോ പരിപാടികളുമായി റോബിൻ തിരക്കിലാണ്. സിനിമയിലേക്കും റോബിന് ഇതിനോടകം തന്നെ അവസരം ലഭിക്കുകയും ചെയ്തു.

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. എല്ലായിടത്തും റോബിൻ തരം​ഗമാണ്. ബി​ഗ് ബോസിൽ റോബിൻ മത്സരാർത്ഥിയായിരിക്കെ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടേയും. എന്നാൽ ഷോ കഴിഞ്ഞ് കുറച്ച് ദിവസം കൂടി മാത്രമേ ആ സൗഹൃദത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു. അതുകഴിഞ്ഞ് റോബിനൊപ്പം സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന മറ്റൊരു പേരാണ് ആരതി പൊടി. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കുന്നുമുണ്ട്.

  Also Read: അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

  എന്നാൽ ഇക്കാര്യത്തിന് കൃത്യമായ മറുപടി ഇതുവരെ പറഞ്ഞില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ ഇടുന്ന പോസ്റ്റുകളിൽ നിന്ന് ഇരുവരും പ്രണയത്തിലാണെന്ന് സൂചനകൾ തരുന്നവയാണ്. ആരതി പൊടിയുടെ ഏറ്റവും ഒടുവിലത്തെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ റോബിനെ മെൻഷൻ ചെയ്ത് കൊണ്ട് എൻ്റേത് എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ പാതിരാത്രി ആരതിയുടെ സ്ഥാപനത്തിലെത്തി റോബിൻ സർപ്രൈസും നൽകിയിരുന്നു.

  ഡിസൈനറും സംരഭകയും കൂടിയായ ആരതിയുടെ പൊടീസ് ബൊട്ടീക്കിന്റെ പ്രൊഡക്ഷൻ യൂണിറ്റിലാണ് സർപ്രൈസുമായി റോബിൻ എത്തിയത്. ആരതി തന്നെയാണ് റോബിൻ പ്രൊഡക്ഷൻ യൂണിറ്റിലെത്തിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

  Also Read: നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

  ഇരുവരുടേയും ഓരോ പോസ്റ്റുകൾ വരുമ്പോഴും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഇവർ ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചതായും വിവാഹ നിശ്ചയം ചിങ്ങത്തിൽ കാണുമെന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. പോസ്റ്റുകളിലെ സൂചനകൾ മാറ്റി ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഔദ്യോ​ഗികമായി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഡോക്ടർ പ്രൊഫഷനിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് റോബിൻ. സിനിമയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാ​ഗമായാണ് ജോലിയിൽ നിന്ന് പിന്മാറിയത്. സിനിമയിലേക്ക് വരുന്നതിൻ്റെ ഭാഗമായി ആക്ടിംഗ് കോഴ്സ് പഠിക്കാനായി പോണ്ടിച്ചേരിയിൽ പോകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് ​ഗോകുലം മൂവിസിൻ്റെ ബാനറിൽ പുറത്ത് വരുന്ന അടുത്ത സിനിമയിൽ ഡോക്ടറും കാണുമെന്ന് പ്രഖ്യാപിച്ചു.

  'ബിഗ് ബോസ് കഴിഞ്ഞ് രണ്ടാഴ്ച വരെയെ തനിക്ക് പ്രേക്ഷക സ്വീകരണങ്ങള് കിട്ടുള്ളു എന്ന് ചിലരൊക്കെ പറയുന്നുണ്ടായിരുന്നു. നോക്കട്ടെ എത്രകാലം പോകുമെന്ന്', റോബിൻ ഒരഭിമുഖത്തിൽ പറഞ്ഞത്.

  Also Read: എന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നു

  ഒരു അഭിമുഖത്തിൽ റോബിനെ അഭിമുഖം ചെയ്യാൻ വന്നതാണ് ആരതി പൊടി. അഭിമുഖത്തിൻ്റെ തുടക്കം മുതലേ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആരതി. ബിഗ്ഗ് ബോസ് മലയാളം സീസൺ 4 പൂർണമായും കണ്ടില്ല എങ്കിലും റോബിൻ വന്ന ഭാഗങ്ങൾ എല്ലാം കണ്ടിട്ടുണ്ട് എന്ന് അഭിമുഖത്തിനിടെ പറയുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് ആരതിയെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോളുകൾ ഏറ്റൂവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan And Arathi are in love says their instagram post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X