ആരതിക്കൊപ്പം പുതിയ റീൽസുമായി റോബിൻ; ഇതിപ്പൊ റൊമാന്റിക്കാണല്ലോ എന്ന് ആരാധകർ
ബിഗ് ബോസ് സീസൺ നാലിലൂടെ ജനപ്രിയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മത്സരത്തിൽ അപ്രതീക്ഷിതമായി പുറത്ത് പോവേണ്ടി വന്നെങ്കിലും വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും റോബിൻ സജീവമാണ്. തൻ്റെ പുതിയ പുതിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് ആരാധകരിലേക്ക് എത്തിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ റീൽസുമായി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.
റോബിൻ ആരതി പൊടിയുമായി പുതുതായി ചെയ്ത റീൽസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ റോബിൻ്റെ ആരാധകർ ആകെ കൺഫ്യൂഷനിലാണ്. എന്നാൽ ബിഗ് ബോസിലായിരുന്നപ്പോൾ ദിൽറൊബ് പ്രണയം ആഘോഷിച്ചിരുന്നവർ ഇപ്പോൾ പൂര്‍ണമായും ആരതിപ്പൊടിയിലേക്ക് എത്തിയിരിക്കുകയാണ്. അലൈപായുതെ എന്ന ചിത്രത്തിലെ പച്ചൈ നിറമേ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് സംഗീതത്തോടൊപ്പമാണ് റോബിനും ആരതിയും റീൽസ് ചെയ്തത്.

വളരെ മനോഹരമായി വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ടോം ഇമ്മട്ടിയാണ്. വീഡിയോയ്ക്ക് താഴെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്. 'റൊമാന്റിക് വരുന്നെഡാ' എന്നാണ് ഏറ്റവും കൂടുതല്‍ വന്ന കമന്റുകളും. ആരതിയെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ റോബിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ആരതിയുടെ കാര്യത്തില്‍ റോബിന്‍ പറഞ്ഞത് 'ഞാന്‍ ഒരാളുമായി ഇൻ്റര്‍വ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അര്‍ത്ഥമില്ല. എന്നെ ഒരുപാട് ആളുകള്‍ ഇൻ്റര്‍വ്യൂ ചെയ്യുന്നുണ്ട്. അതില്‍ ഒരാളാണ് ആ കുട്ടിയും.
എന്നുവെച്ച് ഇനി ഭാവിയില്‍ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തി ജീവിത്തത്തില്‍ ഒരു സ്‌പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ എന്തിന് സോഷ്യല്‍ മീഡിയയില്‍ പറയണം'.

ഇനി ബിഗ് ബോസിൻ്റെ അടുത്ത സീസണിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എന്തൊക്കെയാണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ദില്‍ഷ പറഞ്ഞ കാര്യങ്ങളും അവരുടെ തീരുമാനങ്ങളും എല്ലാവരും അറിഞ്ഞ് കാണും. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഇല്ല. ഞാന്‍ എന്റേതായ പല തിരക്കുകളിലാണ്.
നഷ്ടങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. ഞാനും മനുഷ്യനാണ് എനിക്കും വിഷമങ്ങളും സങ്കടങ്ങളും ഒക്കെയുണ്ട്. പക്ഷേ അതൊന്നും ആലോചിച്ചിരിക്കാന്‍ എനിക്ക് സമയമില്ല. എനിക്ക് എന്റേതായ ലൈഫ് ഉണ്ട്.

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ്റെ ജീവിതം ആകെ മാറി മറിഞ്ഞു. പുതിയ സിനിമ പ്രൊജക്ടുകൾ റോബിനെ തേടിയെത്തി. ഒരുപാട് ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഒക്കെയായി തിരക്കിലാണ്. കുഞ്ഞ് കുട്ടികൾ തൊട്ട് പ്രായമായ അമ്മമാർ ഉൾപ്പെടയാണ് റോബിൻ്റെ ആരാധകരിൽ ഉൾപ്പെടുന്നത്. റോബിനും ആരതിയും ടോമിന്റെ പുതിയ ചിത്രത്തിലൂടെ ഒരുമിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് റോബിൻ്റെ കുടുംബം. സഹോദരിയുടെ വിവാഹം സെപ്തംബറിൽ ഉണ്ടാകുമെന്നും റോബിൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications