For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതിയും റോബിനും ഒന്നിച്ചത് ദൈവനിശ്ചയം; താരങ്ങള്‍ പ്രണയത്തിലായതിനെ പറ്റി ആരാധകനെഴുതിയ കുറിപ്പ് വൈറല്‍

  |

  വിവാഹക്കാര്യം പ്രഖ്യാപിക്കുന്നതിന് മുന്‍പേ റോബിന്‍ രാധകൃഷ്ണന്‍ ആരതി പൊടിയുമായി ഇഷ്ടത്തിലാണെന്ന് പുറംലോകത്തിന് അറിയാമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് ഇരുവരും തമ്മിലുണ്ടായ അടുപ്പം ആരാധകരെയും അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് റോബിനും ആരതിയും.

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  അതേ സമയം ഇത്ര പെട്ടെന്ന് താരങ്ങള്‍ പ്രണയത്തിലായത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിന് പിന്നിലെ കഥ അധികമാര്‍ക്കും അറിയില്ല. എന്നാല്‍ റോബിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന പെണ്‍കുട്ടി ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ പ്രണയിനിയായ കഥ റോബിന്‍ ആരാധകരുടെ ഗ്രൂപ്പിലൂടെ പ്രചരിക്കുന്നു. വിശദമായി വായിക്കാം...

  ഡോക്ടറുടെ ആരതിയുമായുള്ള ബന്ധം വളരെ ആകസ്മികമായി സംഭവിച്ചതാണെന്നാണ് പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്. 'ദില്‍ഷ യെസ് പറയുമെന്ന് പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയില്‍ ഒരു സിനിമാ ചര്‍ച്ചക്ക് വേണ്ടി ബാദുഷ റോബിനെ വിളിപ്പിക്കുന്നു. അവരുടെ ചര്‍ച്ച കഴിഞ്ഞ ശേഷം റോബിനെ തന്റെ ചാനലായ മാറ്റിനിയില്‍ ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ അദ്ദേഹം ആലോചിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സ്ഥിരം ഇന്റര്‍വ്യൂ ചെയ്യുന്ന സ്റ്റാഫ് ആരും സ്ഥലത്തില്ലായിരുന്നു. ഉടന്‍ സംവിധായകനായ ടോം ഇമ്മട്ടിയെ വിളിച്ച് കാര്യം പറഞ്ഞു'.

  Also Read: അവർ തമ്മില്‍ ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാനും തീരുമാനിച്ചു; റോബിനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണെന്ന് ആരാധകര്‍

  ഇന്ന് റോബിനുമായി ഒരു ഇന്റര്‍വ്യൂ ചെയ്യണം. പക്ഷേ ടോമിന് ഒരു മുന്‍പരിചയമോ, ബിഗ് ബോസ് അധികം കണ്ട അനുഭവമോ ഇല്ല. അത് കൊണ്ട് അദ്ദേഹം സഹായത്തിന് വേണ്ടി അടുത്ത് തന്നെ താമസിക്കുന്ന തന്റെ കൂട്ടുകാരിയെ വിളിച്ചു. അതായത് ആരതിയെ. ആരതിയുടെ അമ്മ സീരിയല്‍ കാണാറുള്ള ആളാണ്.

  ബിഗ് ബോസ് കാണാറുണ്ടോ എന്ന് ചോദിച്ചു. അമ്മ ബിഗ് ബോസ് കാണാറില്ലെങ്കിലും താന്‍ ബിഗ് ബോസിന്റെ യൂട്യൂബ് റിവ്യൂകളും കട്ടിംഗുകളും കാണാറുണ്ടെന്ന് ആരതി പറഞ്ഞു. എന്നാലും അത്ര അധികമൊന്നും കണ്ടിട്ടില്ല. ടോം പറഞ്ഞു. അത്ര മതി, അത് വെച്ച് നമുക്ക് ചോദ്യങ്ങള്‍ തയ്യാറാക്കാം.

  Also Read: മൂന്നോ നാലോ തവണ എന്നെ വിവാഹം കഴിപ്പിച്ചു; നിരവധി ഹണിമൂണുകളും, ഗോസിപ്പിനെ കുറിച്ച് നടന്‍ റെയ്ജന്‍

  അങ്ങനെ ആണ് ഇന്റര്‍വ്യൂവില്‍ പൊടിയും വന്നിരിക്കുന്നത്. ആരംഭത്തില്‍ തന്നെ ഇവര്‍ ബിഗ് ബോസ് കാണാറില്ലെന്ന് ഡോക്ടര്‍ക്ക് തോന്നി. അത് അദ്ദേഹം പരീക്ഷിച്ചു നോക്കി. എത്ര പേര്‍ ഈ വര്‍ഷം ബിഗ് ബോസില്‍ പങ്കെടുത്തു എന്ന ചോദ്യം അങ്ങോട്ട് ചോദിച്ചു. അതിലവര്‍ പതറി. അത് കഴിഞ്ഞ് റോബിന്‍ മച്ചാന്‍ തന്നെ ഇന്റര്‍വ്യൂ നന്നായി കൈകാര്യം ചെയ്തു. ഇന്റര്‍വ്യൂവില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ റോബിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്ന ആരതിയെ ഡോക്ടര്‍ കളിയാക്കി.

  Also Read: മുപ്പത് കഴിഞ്ഞിട്ടും വിവാഹമായില്ലേ? കല്യാണാലോചന നടത്തിയിരുന്നു, എല്ലാത്തിനും സമയമുണ്ടെന്ന് നടി സ്വാസിക വിജയ്

  സത്യത്തില്‍ ആ ഒറ്റ നോട്ടത്തില്‍ തന്നെ ആരതിയ്ക്ക് ഡോക്ടറോട് ആരാധനയില്‍ കലര്‍ന്ന ഒരു ക്രഷ് തോന്നിയിരുന്നു. എന്നാല്‍ ഡോക്ടര്‍ക്ക് അന്ന് ഒന്നും തോന്നിയിരുന്നില്ല. പിന്നീട് ഇന്റര്‍വ്യൂവിന്റെ ഫോട്ടോ ഇന്സ്റ്റഗ്രാമില്‍ ഇട്ടു. അപ്പോള്‍ തന്നെ പല ഫാന്‍സ്‌കാരും ഈ കുട്ടി തരക്കേടില്ലല്ലോ, ഒട്ടും ജാഡയില്ല. ജാഡ കാണിക്കുന്ന ദില്‍ഷയേക്കാള്‍ ഡോക്ടര്‍ക്ക് ചേരും എന്ന നിലയില്‍ അഭിപ്രായം പ്രകടിപ്പിച്ചു.

  അടുത്ത ദിവസം തന്നെ ഇന്റര്‍വ്യൂ ആദ്യഭാഗം റിലീസ് ആയി. അത് വലിയ വിജയമായി. അതോടെ പലരും ദില്‍ഷയോട് നേരിട്ട് തന്നെ ഇത്തരം കമന്റുകള്‍ ചെയ്തു കൊണ്ടിരുന്നു.

  ടോം അടുത്ത ഇന്റര്‍വ്യൂവിന് ദില്‍ഷയെ വിളിച്ചു. അവള്‍ വന്നു. തനിക്ക് ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്ന് അവള്‍ അറുത്തു മുറിച്ച് പറഞ്ഞു. പിന്നെന്ത് കൊണ്ട് ഡോക്ടറോട് നോ പറഞ്ഞില്ല എന്ന് ഇമ്മട്ടി തിരിച്ചു ചോദിച്ചു. ഡോക്ടര്‍ക്ക് തന്നോട് പ്രണയം ഉണ്ടെന്ന് പുറത്തിറങ്ങിയ ശേഷമാണ് താന്‍ അറിയുന്നതെന്ന് അവള്‍ മറുപടി പറഞ്ഞു. എന്നാല്‍ ഡോക്ടര്‍ ഇപ്പോള്‍ ഭയങ്കര ബിസി ആയത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കാന്‍ പോലും നേരം കിട്ടിയില്ലെന്നും സൂചിപ്പിച്ചു.

  ആ ഇന്റര്‍വ്യൂ പുറത്തിറങ്ങിയ അടുത്ത ദിവസമാണ് അവള്‍ ആദ്യമായി വയനാട്ടില്‍ ഉദ്ഘാടനത്തിന് വരുന്നത്. അതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ റോബിന് മൂന്ന് ഉദ്ഘാടനങ്ങള്‍ മലപ്പുറത്ത് ഉണ്ടായിരുന്നു. ദില്‍ഷയുമായി സംസാരിക്കാന്‍ വേണ്ടി റോബിന്‍ ഒരു ദിവസം മുമ്പ് തന്നെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി ദില്‍ഷയെ വിളിച്ചു. അവള്‍ പക്ഷേ വന്നില്ല.

  അവള്‍ക്ക് ഉടനെ ഇടുക്കിയിലെ റിസോര്‍ട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് അവള്‍ വിസമ്മതിച്ചു. വെറും ഒരു മണിക്കൂര്‍ നേരം കടവ് റിസോര്‍ട്ടില്‍ വന്ന് ചര്‍ച്ച ചെയ്യാന്‍ വേണ്ടി റോബിന്‍ ക്ഷണിച്ചിട്ടും അവള്‍ സമ്മതിച്ചില്ല. അവള്‍ തന്നെ പറ്റിക്കുകയാണെന്ന് തോന്നിയ റോബിന്‍ ഇങ്ങനെ നീട്ടി കൊണ്ട് പോവാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു.

  അടുത്ത ദിവസം റോബിന്‍ വളരെ സീരിയസ് ആയി അവളെ ഫോണ്‍ ചെയ്ത് സംസാരിച്ചു. പ്രേമിച്ചു നടക്കാന്‍ തനിക്ക് സമയമില്ല. ഇഷ്ടമുണ്ടെങ്കില്‍ ഉടന്‍ മാര്യേജ് ഫിക്‌സ് ചെയ്യണം. അല്ലാതെ വെറുതെ നീട്ടി കൊണ്ട് പോവാന്‍ വീട്ടുകാര്‍ക്കും തീരേ താല്‍പര്യമില്ല എന്ന് അറിയിച്ചു.


  അതിന് ശേഷമാണ് ദില്‍ഷ ലൈവില്‍ വന്ന് ഡോക്ടറുമായുള്ള എല്ലാ പേഴ്‌സണല്‍ റിലേഷന്‍ഷിപ്പും അവസാനിപ്പിച്ചതായി അറിയിച്ചത്. കുറച്ച് കരഞ്ഞ് ഷോ ഓഫ് കാണിച്ചാല്‍ എല്ലാവരും അവളെ സപ്പോര്‍ട്ട് ചെയ്യുമെന്ന് കരുതി. പക്ഷേ വിപരീതമായിരുന്നു അവസ്ഥ. ജനങ്ങളെല്ലാം റോബിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച രംഗങ്ങളായിരുന്നു മലപ്പുറത്ത് കണ്ടത്.

  അത് കഴിഞ്ഞ് റോബിന്‍ നാട്ടില്‍ മടങ്ങിയെത്തി. ഒന്ന് രണ്ട് പ്രോഗ്രാം കഴിഞ്ഞ് പനി പിടിച്ചു കിടന്നു. തനിയെ ആയപ്പോഴാണ് റോബിന്‍ വിഷമിച്ചു പോയത്. അപ്പോഴേക്കും ചില സിനിമാ ചര്‍ച്ചക്ക് വേണ്ടി ആരതിയും ടോമും റോബിനെ എറണാകുളത്തേക്ക് വിളിച്ചു.

  വീണ്ടും അവിടെ, വന്ന ശേഷം റോബിനും പൊടിയും ഒന്നിച്ച് സിനിമാ പ്രൊമോഷന് വേണ്ടി ചില വീഡിയോകള്‍ ഷൂട്ട് ചെയ്തു. അതിനിടയില്‍ റോബിന് ആരതിയോടും ഇഷ്ടം തോന്നി. അങ്ങനെ ആണ് റോബിന്‍ ടോമിനോട് ഈ വിഷയത്തില്‍ അഭിപ്രായം തേടിയത്. ടോമും കണ്‍ഫ്യൂഷനിലായി. ടോം ആദ്യം ദില്‍ഷയേയും റോബിനേയും യോജിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇപ്പോള്‍ ആരതിയും റോബിനും ഇഷ്ടത്തിലുമാണ്. ഇതാണ് കണ്‍ഫ്യൂഷന്‍.

  വിശ്വാസിയായ ടോം കണ്ണടച്ച് ബൈബിള്‍ തുറന്ന് ഒരു പേജില്‍ കൈവിരല്‍ തൊട്ടു. കണ്ണ് തുറന്നപ്പോള്‍ കണ്ട വചനം ഇതായിരുന്നു. 'അതുകൊണ്ട് അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു....' (മത്താ. 19:6 )

  വളരെ യാദൃച്ഛികമായി കണ്ടുമുട്ടിയ ആരതിയും റോബിനും ഒന്നിച്ച് ചേരുന്നത് ദൈവനിശ്ചയമാണെന്ന് മനസ്സിലാക്കിയ ടോം അവര്‍ക്ക് പച്ചക്കൊടി കാണിച്ചു. ആരതിയുടെ വീട്ടുകാര്‍ക്കും സമ്മതം. ഇതാണ് ആരതി-റോബിന്‍ ബന്ധത്തിന്റെ ആരംഭം.. എന്നാണ് ഫാന്‍സ് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പില്‍ പറയുന്നത്. താരങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതോടെ ഈ കഥ വീണ്ടും വൈറലാവുകയാണ്.

  English summary
  Bigg Boss Fame Robin Radhakrishnan And Arati Podi's Love Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X