'ടാലന്റഡ് ഡയറക്ടർ, അന്ന് കണ്ടപ്പോഴെ റോബിനുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തോന്നിയിരുന്നു'; റോബിനോട് ആരാധകർ!
ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ റോബിൻ രാധാകൃഷ്ണൻ സിനിമ സ്വന്തമായി സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സംവിധാനം മാത്രമല്ല സിനിമയിലെ നായകനും നിർമാതാവും എല്ലാം റോബിൻ തന്നെയാണ്.
നായകയായി എത്താൻ പോകുന്നത് ഭാവി വധു ആരതി പൊടിയും. ബിഗ് ബോസ് ഷോ അവസാനിച്ച ശേഷം റോബിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് നടിയും സംരംഭകയുമെല്ലാമായ ആരതി പൊടി.
ഇരുവരും ഒരു അഭിമുഖത്തിൽ വെച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. ആരതി പൊടിയേയും പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് റോബിനുമായുള്ള അഭിമുഖത്തിന് ശേഷമാണ്. ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ശേഷമാണ് ആരതി പൊടി സിനിമാ അഭിനയത്തിലേക്ക് എത്തിയത്.
ഒപ്പം പൊടീസ് എന്ന പേരിൽ ഒരു ബൊട്ടീക്കും ആരതി പൊടി നടത്തി വരുന്നുണ്ട്. അന്ന് അഭിമുഖത്തിൽ പരിചയപ്പെട്ട ശേഷം ഇരുവരും പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയുമായിരുന്നു.

ജനുവരിയിലോ ഫെബ്രുവരിയിലോ താനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാണ് തന്റെ ആദ്യത്തെ സിനിമയുടെ വർക്കുകളിലേക്ക് റോബിൻ കടക്കുക. സിനിമയിൽ അഭിനയിക്കുന്നതിനായി റോബിൻ ശരീര ഭാരം വർധിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ വിവാഹ നിശ്ചയ ചടങ്ങ് അടുത്തിരിക്കുന്നതിനാൽ ശരീര ഭാരം റോബിൻ കുറച്ചു. ആ ചടങ്ങിന് ശേഷം ശരീര ഭാരം കൂട്ടാൻ വീണ്ടും തുടങ്ങുമെന്നും റോബിൻ പറഞ്ഞിരുന്നു.

പത്ത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോബിൻ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം റോബിൻ ആദ്യം പങ്കുവെക്കുന്നത് സ്വന്തം സോഷ്യൽമീഡിയ പേജ് വഴിയാണ്.
ഇപ്പോഴിത റോബിൻ പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആരതി പൊടിക്കൊപ്പമുള്ള റോമാന്റിക്ക് രംഗങ്ങളാണ് മനോഹരമായ പാട്ടിനൊപ്പം റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

റോബിൻ തന്നെയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനം റോബിൻ രാധാകൃഷ്ണൻ എന്ന തലക്കെട്ടോടെയാണ് റോബിൻ പുതിയ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി റോബിൻ-ആരതി പൊടി ആരാധകർ കമന്റുമായി എത്തി.
ടാലന്റഡ് ഡയറക്ടർ എന്നാണ് റോബിന് സംവിധാനത്തിലുള്ള കഴിവിനെ പുകഴ്ത്തി ആരതി പൊടി കമന്റായി കുറിച്ചത്. ആരതി പൊടി മാത്രമല്ല പ്രേക്ഷകരും റോബിനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തി.

'ബിഗ് ബോസിൽ കണ്ടപ്പോഴെ റോബിനുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തോന്നിയിരുന്നു, ഡോ.റോബിൻ രാധാകൃഷ്ണനെ സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ ലേബലുകളിൽ ബിഗ് സ്ക്രീനിൽ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, രണ്ടുപേരും പൊളിച്ചു' എന്നിങ്ങനെയെല്ലാമാണ് വന്ന കമന്റുകൾ.
ആരതി പൊടി ഇതിനോടകം രണ്ട് അന്യ ഭാഷ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ആ സിനിമകൾ വൈകാതെ തിയേറ്ററുകളിലേക്ക് എത്തും. റോബിന്‍ രാധാകൃഷ്ണന്‍ നായകനാവുന്ന ഒരു സിനിമ നിർമ്മാതാവ് സന്തോഷ്.ടി.കുരുവിള നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രൊഡക്ഷന്‍ നമ്പര്‍ 14 റോബിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സന്തോഷ്.ടി.കുരുവിളയും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തിനൊപ്പം മികച്ചൊരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.
എന്നാല്‍ പിന്നീട് ഈ സിനിമ സംബന്ധിച്ച് വലിയ രീതിയുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാരണം സിനിമ ഉപേക്ഷിച്ചെന്നായിരുന്നു പ്രധാന പ്രചരണം. 'പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ ഇവിടെ ഇരുന്ന് പറയാന്‍ താല്‍പര്യമില്ല.'
'സിനിമകളുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നും എവിടേയും നില്‍ക്കുന്നില്ല. എല്ലാ കാര്യങ്ങളും ഓണാണ്. പതിയെ സിനിമകള്‍ നടക്കും. അതിനിടക്കാണ് സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ തോന്നിയത്.' എന്നാണ് റോബിൻ കുറച്ച് ദിവസം മുമ്പ് പ്രതികരിച്ചത്.


Click it and Unblock the Notifications