For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിന്റേയും പൊടിയുടേയും സ്വർ​ഗരാജ്യം'; അച്ഛനമ്മമാർക്കൊപ്പം താരങ്ങൾ, കാത്തിരുന്ന ചിത്രമെന്ന് ആരാധകർ!

  |

  ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളാണ് റോബിനും ആരതി പൊടിയും. ഇരുവരും കരിയറും സ്വകാര്യ ജീവിതവുമെല്ലാമായി മുന്നോട്ട് പോവുകയാണ്. ജനുവരി മാസം ഇരുവരുടേയും വിവാഹ നിശ്ചയമുണ്ടാകുമെന്നാണ് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ‌ മത്സരാർഥിയായി പങ്കെടുത്ത ശേഷമാണ് റോബിൻ രാധാകൃഷ്ണന് ആരാധകർ കൂടിയത്. അതിന് മുമ്പും റോബിൻ മോട്ടിവേഷൻ വീഡിയോകളും മറ്റുമായി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.

  Also Read: 'ഞാൻ സിഗരറ്റ് വലിച്ച് ചെന്നപ്പോൾ ചേട്ടന്റെ കണ്ണൊക്കെ നിറഞ്ഞു; അച്ഛന് അക്കാര്യങ്ങളൊന്നും വിഷയമല്ല': ധ്യാൻ

  ആരതി പൊടി വളരെ അവിചാരിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് വന്നത്. റോബിന്റെ ഒരു അഭിമുഖം എടുക്കാനായാണ് ആരതി പൊടി എത്തിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് മാറുകയായിരുന്നു.

  റോബിൻ ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോ​ഗമിക്കുകയാണെന്ന് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

  റോബിൻ നായകനും ആരതി പൊടി നായികയുമായിട്ടാണ് സിനിമ പ്ലാൻ ചെയ്യുന്നത്. ആരതി പൊടി ഇതിനോടകം തന്നെ നടിയായി പേരെടുത്ത അഭിനേത്രിയാണ് തമിഴിലുൾപ്പടെ താരം മൂന്ന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. അവ‌യെല്ലാം റിലീസിന് തയ്യാറെടുക്കുകയാണ്.

  അതേസമയം സോഷ്യൽമീഡിയയിൽ സജീമായ റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആരതി പൊടിയുടേയും തന്റേയും മാതാപിതാക്കൾക്കൊപ്പമുള്ള കുടുംബ ചിത്രമാണ് റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

  ഫാമിലി എന്ന് ക്യാപ്ഷൻ‌ കൊടുത്താണ് റോബിൻ‌ ചിത്രം പങ്കുവെച്ചത്. 'പൊടിറോബിന്റെ കുടുംബ ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. പൊടിറോബ് ഫാമിലി.... ഇതാണ് മച്ചാന്റെയും പൊടിയുടേയും സ്വർ​ഗരാജ്യം.'

  'കുടുംബത്തിന് സർവ്വസന്തോഷവും നേരുന്നു, ഒന്നും പറയാനില്ല ..... ഹൃദയം നിറഞ്ഞ സന്തോഷം, വളരെ അധികം വെയ്റ്റ് ചെയ്തിരുന്ന ചിത്രമായിരുന്നു, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ് കല്യാണമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതിക്കും നല്ലതുമാത്രം സംഭവിക്കട്ടെ.'

  Also Read: നടിയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് കൊണ്ട് പോയി; എന്റെ ഭാര്യയെ ബാധിക്കുന്ന വാര്‍ത്തയെന്ന് രാം ചരൺ

  'കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച്ച... കണ്ണ് തട്ടാതിരിക്കട്ടെ' തുടങ്ങി നിരവധി കമന്റുകളാണ് പുതിയ ഫാമിലി ഫോട്ടോയ്ക്ക് ലഭിച്ചത്. അതേസമയം അടുത്തിടെ റോബിൻ ആരതി പൊടിയുടെ ബന്ധുക്കളെപ്പോയി കാണുകയും അവർക്കൊപ്പം സമനയം ചിലവഴിക്കുകയുമെല്ലാം ചെയ്തത് വാർത്തയായിരുന്നു.

  തന്റെ സിനിമാ ജീവിതം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ പലരും ‌ശ്രമിച്ചത് താൻ അറിഞ്ഞുവെന്നും അടുത്തതിടെ റോബിൻ വെളിപ്പെടുത്തിയിരുന്നു.

  റോബിനുമായി പ്രണയത്തിലായശേഷം ആരതി പൊടിയും വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് വിധേയയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് സീസൺ ഫോറിലെ മറ്റൊരു മത്സാരാർഥിയായിരുന്ന റിയാസ് സലീം ആരതിയെ പരി​ഹസിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു.

  പോപ്പുലറായ ബോയ് ഫ്രണ്ട് ഉള്ളതുകൊണ്ട് മാത്രം പോപ്പുലറായ ആളാണ് ആരതി പൊടിയെങ്കിൽ തനിക്ക് അങ്ങനൊരാളെ പരിചയമില്ലെന്നാണ് റിയാസ് സലീം സോഷ്യൽമീ‍ഡിയയിൽ പറഞ്ഞത്. ഹു ദ ഹെൽ ഈസ് ആരതി പൊടിയെന്നും റിയാസ് റോബിനേയും ആരതിയേയും കളിയാക്കി ചോദിച്ചിരുന്നു.

  പക്ഷെ സംഭവം വലിയ ചർച്ചയായിട്ടും റോബിനോ ആരതിയോ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ആദ്യമായി റോബിൻ റിയാസിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ചത്. 'ഞാൻ ബി ഗ് ബോസിൽ വന്ന ശേഷമാണ് ആളുകൾ എന്നെ കൂടുതൽ തിരിച്ചറിയുന്നത്.'

  'എനിക്ക് പല സെലിബ്രിറ്റികളേയും പരിചയപ്പെടുത്തി തന്നത് ആരതി പൊടിയാണ്. അത്രയും കോൺടാക്ട്സുള്ളയാളാണ് ആരതി പൊടി. വളരെ ടാലന്റഡാണ്. അതുകൊണ്ട് തന്നെ റിയാസിന്റെ വീ‍ഡിയോ കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് ഇവന് വേറെ പണിയില്ലേ എന്നാണെന്നാണ്' റോബിൻ പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan First Time Shared His And Arati Parents Picture-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X