For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ ഒരു വലിയ ആരാധക വൃദ്ധത്തെയാണ് റോബിൻ സ്വന്തമാക്കിയത്. മറ്റു താരങ്ങൾക്കൊന്നും ലഭിക്കാത്ത സ്വീകാര്യത റോബിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു. ഷോയിൽ നിന്ന് അപ്രതീക്ഷിതമായാണ് എഴുപതാമത്തെ ദിവസം റോബിൻ പുറത്തായത്.

  ഡോക്ടർ റോബിനെക്കുറിച്ചുള്ള വാർത്തകളും വീഡിയോസും ​ഗോസിപ്സുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ബി​ഗ് ബോസിൽ റോബിൻ മത്സരാർത്ഥിയായിരിക്കെ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടേയും.

  എന്നാൽ ഷോ അവസാനിച്ച് കുറച്ച് ദിവസം മാത്രമേ ആ സൗഹൃദത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് റോബിനൊപ്പം സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന മറ്റൊരു പേരാണ് ആരതി പൊടിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു.

  എന്നാൽ ഇപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് റോബിൻ അതിന് മറുപടി പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിൻ ഇക്കാര്യം പറഞ്ഞത്. തന്റെ ആരാധകരുടെ മുന്നിൽ വെച്ചായിരുന്നു റോബിൻ വിവാഹക്കാര്യം പറഞ്ഞത്.

  വേദിയിൽ നിന്ന് കണ്ടൻ്റ് വേണ്ടേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു റോബിൻ സംസാരിച്ച് തുടങ്ങിയത്. 'പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻ​ഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും'. ആളാരാണെന്ന് അറിയണ്ടേ എന്ന് ചോദിച്ചു കൊണ്ടാണ് റോബിൻ ആരതിയുടെ പേര് പറഞ്ഞത്. നിറഞ്ഞ വേദിയിൽ വെച്ചാണ് ആരതിയുടെ പേര് റോബിൻ പറഞ്ഞത്. ആരാധകർ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

  Also Read: റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

  വിവാഹക്കാര്യം കൂടാതെ തനിക്കെതിരെ പറയുന്നവരെക്കുറിച്ചും റോബിൻ പറഞ്ഞു. എനിക്കെതിരെ തെറ്റായ വാർത്തകൾ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിച്ച് ജീവിതത്തിൽ ഒരു നിലയിൽ എത്തിപ്പെടാൻ റോബിൻ അവരോട് പറഞ്ഞു. മികച്ച സ്വീകാര്യതയാണ് റോബിന് സ്വന്തം നാട്ടിൽ നിന്ന് ലഭിച്ചത്.

  ഈ അടുത്ത ദിവസങ്ങളിൽ ആരതി പൊടിയും റോബിനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോസിലും എല്ലാം ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ നൽകിയിരുന്നു. എങ്കിലും ഔദ്യോ​ഗികമായി പറയുന്നത് വരെ ആരാധകരും വെയിറ്റിങ്ങിലായിരുന്നു.

  Also Read: വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

  ഒരു അഭിമുഖത്തിൽ റോബിനെ അഭിമുഖം ചെയ്യാൻ വന്നതാണ് ആരതി പൊടി. അഭിമുഖത്തിൻ്റെ തുടക്കം മുതലേ ചോദ്യങ്ങൾ ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആരതി. ബിഗ്ഗ് ബോസ് മലയാളം സീസൺ 4 പൂർണമായും കണ്ടില്ല എങ്കിലും റോബിൻ വന്ന ഭാഗങ്ങൾ എല്ലാം കണ്ടിട്ടുണ്ട് എന്ന് അഭിമുഖത്തിനിടെ പറയുകയും ചെയ്തു.

  Also Read: ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

  കഴിഞ്ഞ ദിവസമാണ് റോബിന്‍ അഭിനയിക്കാനൊരുങ്ങുന്ന പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ റോബിനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഉണ്ണി മുകുന്ദൻ്റെ ബ്രൂസ്ലി എന്ന ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതടക്കം നിരവധി ചിത്രങ്ങള്‍ റോബിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടെയിലാണ് മലയാള പുരസ്‌കാരത്തിലെ യൂത്ത് ഐക്കണ്‍ ആയി റോബിനെ തിരഞ്ഞെടുത്തത്. ഇതിന്റെ സന്തോഷം റോബിന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഡോക്ടർ പ്രൊഫഷനിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് റോബിൻ. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് ജോലിയിൽ നിന്ന് പിന്മാറിയത്. സിനിമയിലേക്ക് വരുന്നതിൻ്റെ ഭാഗമായി ആക്ടിംഗ് കോഴ്സ് പഠിക്കാനായി പോണ്ടിച്ചേരിയിൽ പോകുകയും ചെയ്തിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Getting married with Arati podi At february
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X