For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെ കണ്ടതും പൊട്ടിക്കരഞ്ഞ് ഒരമ്മ, ഇത് കണ്ട് ചൊറിയാൻ വരുന്നവർ എൻ്റെ വായിലിരിക്കുന്നത് കേൾക്കുമെന്ന് റോബിൻ

  |

  ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ജനശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റുള്ള മത്സരാർത്ഥികളേക്കാൾ വലിയൊരു ആരാധക വൃന്ദത്തെയാണ് റോബിന് ലഭിച്ചത്. സഹമത്സരാർത്ഥിയെ ആക്രമിച്ചു എന്ന പേരിൽ ബി​ഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു.

  Recommended Video

  Dr. Robin: ഇത് കണ്ടിട്ട് ചൊറിയാൻ വരുന്നവർ വായിൽ ഇരിക്കുന്നത് കേൾക്കും | *BiggBoss

  എട്ടു മാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് പഠിച്ച ശേഷമാണ് ഡോക്ടർ റോബിൻ ഹൗസിലേക്ക് വന്നത്. ഡോക്ടർ എന്ന പ്രൊഫഷനും ബി​ഗ് ബോസിന് വേണ്ടി മാറ്റിവെച്ചു. മറ്റ് മത്സരാർത്ഥികളിൽ നിന്ന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥി കൂടിയാണ് റോബിൻ. ഹൗസിലെ കുറച്ച് മത്സരാർത്ഥികൾ ഒഴികെ ബാക്കിയുള്ളവർ ഒരുമിച്ച് വിമർശിക്കപ്പെട്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്. പ്രകോപിതനാവുമെങ്കിലും പല സന്ദർഭങ്ങളിലും റോബിൻ പ്രശ്നങ്ങളെ സൗമ്യമായി കൈകാര്യം ചെയ്യാറുമുണ്ട്.

  ബി​ഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന സമയത്തും റോബിൻ പുറത്തായതിന് ശേഷവും ഡോക്ടർ റോബിൻ തന്നെയാണ് പ്രേക്ഷകരുടെ മുന്നിലെ ഹീറോ. ഷോ അവസാനിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ബി​ഗ് ബോസ് ഷോയുടെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല.

  ബി​ഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ എല്ലാ മത്സരാർത്ഥികൾക്കും ആരാധകർ സ്വീകരണം നൽകിയെങ്കിലും റോബിന് ലഭിച്ച സ്വീകരണം ഒരു മത്സരാർത്ഥിക്കും ലഭിച്ചിട്ടില്ല. എല്ലാ മത്സരാർത്ഥികളും ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളുമായി തിരക്കിലാണ്. ബി​ഗ് ബോസ് മത്സരാർത്ഥികൾ എത്തുമ്പോൾ കുറച്ച് പേർ ഒത്തുകൂടും എന്നല്ലാതെ വലിയ തരം​ഗം ഒന്നും സൃഷ്ടിക്കാറില്ല. എന്നാൽ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയുടെ കാര്യത്തിൽ അങ്ങനെയെല്ല.

  Also Read: ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  ഓരോ സ്ഥലങ്ങളിലും ഉദ്ഘാടനത്തിന് എത്തുമ്പോൾ ജനസാ​ഗരമാണ് റോബിനെ സ്വീകരിക്കാൻ വേണ്ടി എത്തുന്നത്. തന്നെ കാണാൻ എത്തുന്നവരെ ഒട്ടും തന്നെ നിരുത്സാഹപ്പെടുത്താതെ അവർക്ക് ഒപ്പം സമയം ചിലവഴിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ നൂറ് കണക്കിനാളുകളാണ് റോബിനെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നത്.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  റോബിനെ ഒരു നോക്ക് കാണാൻ വെയിലന്നോ മഴയെന്നോ നോക്കാതെയാണ് അവിടേക്ക് ആരാധകർ ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയപ്പോൾ റോബിനെ കാണാൻ വന്ന ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ആ അമ്മയുടെ കാൽ തൊട്ട് അനു​ഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

  അതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാൻ വന്ന യുവതിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. റോബിൻ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണ്ടേ, എന്നാണ് അവർ പ്രതികരിച്ചത്.

  Also Read: 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ', 'കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ'; ജി വേണു​ഗോപാൽ!

  'ഇതൊക്കെ കണ്ട് കുരു പൊട്ടുന്നവർ പൊട്ടിക്കട്ടേ.. അല്ലാതെ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് വന്നാൽ എൻ്റെ വായിൽ ഇരിക്കുന്നത് കേൾക്കും', റോബിൻ പറഞ്ഞു.

  ബി​ഗ് ബോസ് മത്സരാർത്ഥിയായ റിയാസിൻ്റെ നാട്ടിൽ എത്തി ഇത്രയുമധികം സ്വീകരണം ലഭിച്ചതിലുള്ള സന്തോഷം റോബിൻ പ്രകിടിപ്പിക്കുന്നുണ്ട്.

  റോബിൻ പറഞ്ഞത്: 'ഇന്ന് കുറച്ച് പേർക്ക് ഒക്കെ കുരുപൊട്ടും. കൊല്ലത്തെ എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ.. കാണണേ.. കൊല്ലത്ത് വന്നിട്ട് എൻ്റെ ഡയലോ​ഗ് പറയാതെ പോകുന്നത് എങ്ങിനെയാ..'

  ബി​ഗ് ബോസ് വീട്ടിൽ റോബിൻ പറയാറുള്ള ആ ഡയലോ​ഗും ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു. പിന്നീട് റോബിൻ പറഞ്ഞത് ഇങ്ങനെയാണ്: 'എന്നോട് ബി​ഗ് ബോസ് വീട്ടിൽ വെച്ച് കുറച്ച് പേർ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്ക്രീൻ സ്പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവർക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടിൽ വന്നിട്ട്, അതായത് നമ്മുടെ നാട്ടിൽ', റോബിൻ ആരാധകരോട് പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan got warm welcome At Kollam Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X