For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതൊരു തുടക്കം മാത്രം ഇനിയും ഒരുപാട് ദൂരം പോകാൻ ഉണ്ട്'.. റോബിന് അശംസകളുമായി ആരതി പൊടി

  |

  ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തി ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് മത്സരം അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയ മുഴുവനും റോബിനെക്കുറിച്ചുള്ള വാർത്തകളാണ്. ബി​ഗ് ബോസിലെ മത്സരാർത്ഥികളിൽ പലരും പ്രേക്ഷകർക്കിടയിൽ ചർച്ചയായെങ്കിലും റോബിനോളം സ്വീകരണം മറ്റൊരു മത്സരാർത്ഥിക്കും ലഭിച്ചിട്ടില്ല. ഷോയിൽ നിന്ന് റോബിൻ്റെ അപ്രതീക്ഷിതമായ പുറത്താക്കൽ ആരാധകരെയും നിരാശരാക്കി.

  എന്നാൽ ഷോയിൽ നിന്ന് പുറത്തേക്ക് വന്ന റോബിന് ലഭിച്ചത് വലിയ സ്വീകരണങ്ങളാണ്. ചെറിയ കുട്ടികൾ മുതിർന്നവർ വരെ ഉൾപ്പെടുന്നതാണ് റോബിൻ്റെ ആരാധകർ. ബി​ഗ് ബോസിലൂടെ ആരാധകരെ മാത്രമല്ല, നിരവധി സിനിമകളിലും റോബിന് അവസരം ലഭിക്കുകയും ചെയ്തു.

  ബി​ഗ് ബോസ് സീസൺ നാല് സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് ഹൗസിലെ ആരാധകർ ലൗവ് ട്രാക്കിനെ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. എന്നാൽ അതിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം റോബിനുമായി കേൾക്കുന്ന മറ്റൊരു പേരായിരുന്ന ആരതി എന്ന പെൺകുട്ടിയുടേത്.

  ഒന്ന് രണ്ടാഴ്ചയോളം റോബിൻ്റെയും ആരതിയുടേയും പ്രണയമായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. എന്നാൽ എല്ലാ ​ഗോസിപ്പുകൾക്കും അവസാനമെന്നോണം റോബിൻ തന്നെ തൻ്റെ വിവാഹക്കാര്യം അറിയിച്ചെത്തി. സ്വന്തം നാട്ടിൽവെച്ച് തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. താൻ ആരതി പൊടിയുമായി കമ്മിറ്റഡ് ആണെന്നും വിവാഹം ഫെബ്രുവരിയിൽ കാണുമെന്നും റോബിൻ ആരാധകരെ അറിയിച്ചു.

  Also Read: ആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയും

  രണ്ട് ദിവസം മുമ്പാണ് റോബിൻ അഭിനയിക്കാനൊരുങ്ങുന്ന പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ റോബിൻ കേന്ദ്ര കഥാപാത്രമായി എത്തും. ഇതടക്കം നിരവധി ചിത്രങ്ങൾ റോബിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തിൽ വില്ലനായി റോബിൻ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  അതിനിടെയിലാണ് മലയാള പുരസ്‌കാരത്തിലെ യൂത്ത് ഐക്കൺ ആയി റോബിൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ വാർത്തയടക്കം റോബിൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

  Also Read: 'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

  'ഡോ റോബിൻ രാധാകൃഷ്ണൻ എന്ന ജനപ്രിയ വ്യക്തിക്ക് മലയാള പുരസ്‌കാരം 1198 (യൂത്ത് ഐക്കൺ) നൽകി ആദരിക്കുന്നു. ഡോ. ഫാമിലി എന്ന കൂട്ടായ്മയിലൂടെ സാമൂഹ്യ സേവന രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ പുരസ്‌കാരം. കൂടാതെ ശ്രീകുമാരൻ തമ്പി, സേതു, കവിയൂർ പൊന്നമ്മ, വിജയകുമാരി, ഓ മാധവൻ, ഔസേപ്പച്ചൻ, ധർമ്മൻ കെ എം, എന്നിവർക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ലഭിക്കുക'.

  Also Read: ഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻ

  Recommended Video

  Dr. Robin On Arathy Podi: തൊണ്ടപൊട്ടി ആരതി പൊടിയുമായുള്ള കല്യാണം പറഞ്ഞ് റോബിൻ | *Celebrity

  ഇപ്പോഴിതാ യൂത്ത് ഐക്കൺ അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ റോബിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരതി പൊടി. 'ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് ദൂരം മുന്നോട്ട പോകാനുണ്ട്. നിന്നെയോർത്ത് സന്തോഷമാണ്, ആരതി ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്'. ആരതിയുടെ സ്റ്റോറി റോബിൻ ഷെയർ ചെയ്തിട്ടുമുണ്ട്.

  ഇതുകൂടാതെ ആരതി മറ്റൊരു സന്തോഷ വാർത്തയും പങ്കുവെച്ചിട്ടുണ്ട്. ആരതി ആഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിൻ്റെ റിലീസിനായ് കാത്തിരിക്കുകയാണ് താരം. ഈ വിശേഷം റോബിനും പങ്കുവെച്ചിട്ടുണ്ട്. 'ഫുൾ സപ്പോർട്ട്, പൊളിക്ക് മുത്തേ' എന്നാണ് റോബിൻ ഷെയർ ചെയ്ത് കൊണ്ട് പറഞ്ഞത്.

  റോബിനെ പിന്തുണക്കുന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിനെ ഡീ​ഗ്രേഡ് ചെയ്യാനും നിരവധി പേർ ഉണ്ട്. ഇതിനായി പല ​ഗ്രൂപ്പുകളും ഉണ്ടെന്നാണ് റോബിൻ ആർമീസ് പറയുന്നത്. സിനിമയിൽ വില്ലനായി വന്നാലും റോബിൻ ഞങ്ങളുടെ ഹീറോ ആണെന്നാണ് ആരാധകർ പറയുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Got Youth Icon Award And Arathi podi wishes to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X