പഴയ റോബിനിലേക്ക് തിരികെ പോകണം, വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും; കരുത്തായി ആരതിയും, വീഡിയോ!
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായ വന്നശേഷമാണ് റോബിൻ രാധാകൃഷ്ണൻ എന്ന പേര് മലയാളികൾക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതമാകുന്നത്. ബിഗ് ബോസ് ഷോയുടെ ഭാഗമാകും മുമ്പും റോബിൻ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. മാത്രമല്ല ചില ചാനലുകളിൽ മോട്ടിവേഷണൽ സ്പീക്കർ എന്ന രീതിയിൽ ചില പ്രോഗ്രാമുകളും അവതരിപ്പിച്ചിരുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ റോബിനോളം ആരാധകരെ സൃഷ്ടിച്ചിട്ടുള്ളതും ചർച്ചയായിട്ടുള്ളതുമായ മറ്റൊരു മത്സരാർത്ഥി ഉണ്ടോയെന്ന് സംശയമാണ്. ബിഗ് ബോസ് നാലാം സീസൺ കഴിഞ്ഞിട്ട് മൂന്ന് വർഷം പിന്നിട്ടുവെങ്കിലും റോബിനുള്ള ആരാധക വൃന്ദത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു റോബിന്റെയും ആരതി പൊടിയുടേയും വിവാഹം.

ഒരാഴ്ച നീണ്ടുനിന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ റോബിനെ ഇന്റർവ്യു ചെയ്യാനെത്തിയ അവതാരകരിൽ ഒരാളായിരുന്നു ആരതി പൊടി. ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് പോലും കാണാതെയായിരുന്നു ആരതി റോബിനെ ഇന്റർവ്യു ചെയ്യാൻ വന്നത്.
അവിടെ തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം വൈകാതെ തന്നെ ഇരുവരും ഹണിമൂൺ ട്രിപ്പ് ആരംഭിച്ചിരുന്നു. രണ്ട് വർഷം കൊണ്ട് ഇരുപത്തിയേഴ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള തരത്തിലാണ് ഇരുവരുടേയും ഹണിമൂൺ പ്ലാൻ. ആദ്യ ഘട്ടമായി ഇരുവരും അസർബൈജാൻ, സിങ്കപ്പൂർ, ബാലി എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്.
ഇരുവരും ഇപ്പോൾ നാട്ടിലുണ്ട്. ജോലിയും യാത്രയും ഒരുപോലെ നിയന്ത്രിച്ച് കൊണ്ടുപോകാനാണ് റോബിന്റെയും ആരതിയുടേയും പ്ലാൻ. അതേസമയം ഇപ്പോഴിതാ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മുപ്പത്തിനാലുകാരനായ താരം പഴയ ഫിറ്റ്നസിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വീഡിയോയിൽ നിന്നും വ്യക്തമാണ്.
മുമ്പും പല ചലഞ്ചിന്റേയും ഭാഗമായി ശരീരഭാരം വർധിപ്പിക്കുകയും പിന്നീട് കൃത്യമായ ഡയറ്റിലൂടെ അത് കുറയ്ക്കുകയും ചെയ്തിട്ടുള്ളയാളാണ് റോബിൻ. കല്യാണത്തിരക്കുകളും യാത്ര ക്ഷീണവും മാറി ഫിറ്റ്നസിൽ ശ്രദ്ധിക്കാൻ സമയം കിട്ടിയതോടെയാണ് വർക്കൗട്ട് റോബിൻ വീണ്ടും ആരംഭിച്ചത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന റോബിന്റെ വീഡിയോ ആരതിയാണ് മൊബൈലിൽ പകർത്തിയത്.

കയ്യിലെ ബൈസെപ്സിലുള്ള ഞരമ്പുകൾ കാണിച്ച് തരാമോയെന്ന് ആരതി ചോദിക്കുന്നതും ഇത് ഒന്നാം ദിവസം അല്ലേ വരും ദിവസങ്ങളിൽ ഞരമ്പ് കൂടുതൽ പമ്പ് ചെയ്ത് നിൽക്കുന്നത് കാണിക്കാമെന്ന് റോബിൻ പറയുന്നതും വീഡിയോയിൽ കാണാം. വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും എന്ന ക്യാപ്ഷനോടെയാണ് റോബിൻ വീഡിയോ പങ്കുവെച്ചത്. റോബിന്റെ പഴയ രൂപം കാണാനുള്ള ആകാംഷയിലാണ് തങ്ങളെന്ന് ആരാധകരും കുറിക്കുന്നുണ്ട്. വർക്കൗട്ട് തുടങ്ങിയതോടെ റോബിൻ ഡോക്ടർ ചുള്ളനായി എന്നും കമന്റുകളുണ്ട്.
വിവാഹശേഷം ഭക്ഷവിഷബാധ റോബിന് ഏറ്റിരുന്നു. അതുകൊണ്ട് വിവാഹത്തിന് പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ട അവസ്ഥയും റോബിന് വന്നിരുന്നു. ആരോഗ്യമാണ് ധനമെന്നും ഫിറ്റ്നസ് വിട്ടുകളയരുതെന്നും കമന്റുകളുണ്ട്. ആരതിയെ പരിചയപ്പെട്ടശേഷമാണ് റോബിൻ ജീവിതം കൂടുതൽ ആസ്വദിച്ച് തുടങ്ങിയത്. റോബിൻ മാത്രമല്ല ആരതിയും അധികം യാത്രകളൊന്നും ഇതുവരെയും നടത്തിയിരുന്നില്ല.
അതുകൊണ്ട് തന്നെ ഇനി കുറച്ച് കാലം യാത്ര ചെയ്ത് ലോകം കാണണമെന്നത് ഇരുവരുടേയും ബക്കറ്റ് ലിസ്റ്റിൽ എപ്പോഴും ഉണ്ടായിരുന്ന കാര്യമായിരുന്നു. ആരതി വന്നതോടെ ജീവിതം കൂടുതല്‍ കളര്‍ഫുളായി. ഞാന്‍ ജീവിതത്തില്‍ ചെയ്ത എന്തോ പുണ്യം കൊണ്ടാണ് ആരതിയെ തന്നെ ജീവിതസഖിയായി കിട്ടിയത്. അത്രയും സ്‌നേഹത്തോടെയാണ് അവളോട് ഇടപഴകുന്നത്. ഒരു കുഞ്ഞിനെപ്പോലെയാണ് അവളെ കൊണ്ടുനടക്കുന്നതും എന്നുമാണ് ആരതിയെ കുറിച്ച് അടുത്തിടെ റോബിൻ പറഞ്ഞത്. എനിക്ക് വേണ്ടി അദ്ദേഹം എങ്ങനെ വേണമെങ്കിലും മാറുമെന്നുമായിരുന്നു ആരതി റോബിനെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications











