'ആരതി ഇടയ്ക്ക് എന്നെ അച്ഛായെന്ന് വിളിക്കാറുണ്ട്, ആരതിയുടെ പണം കണ്ടിട്ടല്ല ഞാൻ ഇഷ്ടപ്പെട്ടത്'; റോബിൻ പറഞ്ഞത്!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് റിയാലിറ്റി ഷോ നൽകിയ പ്രശസ്തി മാത്രമല്ല. അതിന് മുമ്പും അദ്ദേഹം യുട്യൂബ് ചാനൽ വഴിയും മറ്റും ചെയ്ത വീഡിയോകളാണ് ജനങ്ങൾ ഇരുകയ്യും നീട്ടി റോബിനെ സ്വീകരിക്കാൻ കാരണം.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിന് കഴിഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റും സജീവമായ റോബിൻ താൻ ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട ആരതിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു.
സിനിമാതാരം കൂടിയായ ആരതിയുടെ പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം വിവാഹമുണ്ടാകുമെന്നാണ് ഇരുവരും പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ കുടുംബചിത്രങ്ങളും പങ്കുവെക്കാറുണ്ട് റോബിൻ.
വിവാഹ നിശ്ചയം ഫെബ്രുവരിയിലുണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. വിവാഹനിശ്ചയത്തിന്റെ തീയതി ഫെബ്രുവരി 16ന് റോബിന്റെ വർക്കലയിലെ വസതിയിൽ വെച്ചാണ് നടക്കുകയെന്നാണ് റിപ്പോർട്ട്.

ബിഗ് ബോസിൽ എത്തും മുമ്പ് ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്.
കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്. ഫാഷൻ ഡിസൈനർ കൂടിയായ ആരതിയ്ക്ക് പൊടീസ് എന്ന ഒരു ബൊട്ടിക്കുണ്ട്.

ഇപ്പോഴിത ബിഗ് ബോസിലെ തന്റെ സഹമത്സരാർഥികളുമായുള്ള സൗഹൃദം ഇപ്പോൾ എങ്ങനെയാണ് പോകുന്നതെന്നും ആരതി പൊടിയുമായുള്ള പ്രണയത്തിന്റെ വിശേഷങ്ങളും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് റോബിൻ.
'ആരതിയെ കണ്ടില്ലായിരുന്നുവെങ്കിൽ അറേഞ്ച്ഡ് മാരേജ് ചെയ്യുമായിരുന്നു. ആരതി ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ നിർബന്ധിക്കില്ലായിരുന്നു. എനിക്കൊരു കുടുംബ ജീവിതം വേണമല്ലോ.'

'ഞങ്ങൾ ഒരുമിക്കണമെന്ന് ദൈവം തീരുമാനിച്ചത് പോലെയായിരുന്നു. ആരതി പാവമാണെന്ന് ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. ആരതിയുടെ അച്ഛനും അമ്മയും വളരെ പോസറ്റീണ്. എന്നെ വഴക്ക് പറയില്ല. ഇടയ്ക്ക് ആരതി എന്നെ അച്ഛാ എന്നും അവളുടെ അച്ഛനെ ചേട്ടായെന്നും വിളിക്കും.'
'എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ തൃശൂരിൽ നിന്നും ഭക്ഷണസാധനം ഉണ്ടാക്കികൊണ്ടുവരും. എനിക്ക് ഇപ്പോൾ രണ്ട് അച്ഛനും രണ്ട് അമ്മയുമുണ്ട്. ആരതിയുടെ പണം കണ്ടിട്ടല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. ആരതി സ്ട്രഗിൾ ചെയ്തപ്പോഴും ഞാൻ വെയിറ്റ് ചെയ്തിരുന്നു. എനിക്ക് ബിഗ് ബോസിലെ എല്ലാ മത്സരാർഥികളോടും സ്നേഹമുണ്ട്.'

'അപർണയുമായി ഇടയ്ക്ക് കോൺടാക്ട് ഉണ്ടായിരുന്നു. എല്ലാവരേയും സർപ്രൈസായി കാണാൻ ഞാൻ പോകും. ബിഗ് ബോസിലെ ആരേയും മനപൂർവം മറന്നിട്ടില്ല. വേണമെന്ന് വെച്ചാണ് ഗ്യാപ്പ് എടുത്തത്. പലരും ഗെയിമിനുള്ളിൽ തന്നെയായിരുന്നു.'
'ലക്ഷ്മി ചേച്ചിയുമായും കോൺടാക്ടുണ്ടായിരുന്നു. സിനിമ ചെയ്യുന്ന സമയത്ത് ഞാൻ സെൽഫ് പ്രമോഷൻ ചെയ്ത് റീച്ച് ഉണ്ടാക്കും. എന്റെ ഹാർഡ് വർക്കിൽ ഞാൻ വില്ലിങാണ്. പല അമ്മമാരും എനിക്ക് വേണ്ടി ശത്രുസംഹാര പൂജ, അർച്ചനയൊക്കെ ചെയ്യാറുണ്ട്.'

'എനിക്ക് എന്റെ ലൈഫിൽ കിട്ടിയ ഏറ്റവും നല്ല ഗിഫ്റ്റ് ആരതി പൊടിയാണ്' റോബിൻ പറഞ്ഞു. ബിഗ് ബോസ് നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. റോബിൻ എഴുപത് ദിവസത്തോട് അടുത്തപ്പോൾ ഷോയിൽ നിന്നും പുറത്തായി.
ഷോയുടെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലായിരുന്നു പുറത്താക്കൽ. ഹൗസിൽ തുടർന്നിരുന്നെങ്കിൽ ജനങ്ങളുടെ വോട്ട് നേടി റോബിൻ വിജയിയാകുമായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം സിനിമാ സംവിധാനത്തിലേക്ക് കടക്കാൻ പോവുകയാണ് റോബിൻ.


Click it and Unblock the Notifications