For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റൊരു സീസണിലും റോബിൻ്റെ അത്രയും ഫാൻ ബേസ് കിട്ടിയ ഒരു മത്സരാർത്ഥിയും വേറെയില്ല. ഒരു ഘട്ടത്തിൽ സീസണിലെ അവസാന അഞ്ചിൽ ഇടംപിടിച്ചേക്കുമെന്ന് വരെ പ്രേക്ഷകർ വിലയിരുത്തിയ താരം സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് വീട്ടിൽ നിന്ന് പുറത്തായത്.

  ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയതോടെ റോബിൻ തിരക്കോട് തിരക്കിലാണ്. അഭിമുഖങ്ങളും ഉദ്ഘാടനങ്ങളുമായി താരം സജീവമായി തന്നെയുണ്ട്. താരം നൽകുന്ന അഭിമുഖങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതു പോലെ തന്നെ താരം ഉദ്ഘാടനത്തിന് എത്തുന്ന സ്ഥലങ്ങളിൽ ഡോക്ടറെ കാണാൻ എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. മഴയായാലും വെയിലായാലും അതൊന്നും വകവെക്കാതെയാണ് ആരാധകർ ഒഴികിയെത്തുന്നത്.

  ഇപ്പൊഴിതാ തന്നെ സ്നേഹിക്കുന്നവരോട് കുറച്ച് കാര്യങ്ങൾ പറഞ്ഞ് കൊണ്ട് വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് റോബിൻ. 'എന്നോട് ആരും ദേഷ്യപ്പെടരുത്. വീഡിയോ ചെയ്യണമെന്നൊക്കെ ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒന്നിനും സമയം കിട്ടുന്നില്ല. എറണാകുളത്ത് നിന്നൊക്കെ ഇൻ്റർവ്യു ചെയ്യാൻ ഓരോരുത്തർ വരുമ്പോൾ അവർക്കൊക്കെ കുറച്ച് സമയം കൊടുക്കണ്ടേ', റോബിൻ പറഞ്ഞു.

  Also Read: കുഞ്ഞിന്റെ കാതുകുത്ത്; പുത്തൻ സർപ്രൈസൊരുക്കി അനു, ആകാംക്ഷയിൽ ആരാധകർ

  'എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കും പിന്തുണക്കുന്നവർക്കും ഒരുപാട് നന്ദി. എത്ര പറഞ്ഞാലും മതി വരില്ല. ഞാൻ എല്ലാവരെയും വന്ന് കാണും. നിങ്ങൾക്കല്ല എന്നെ കാണേണ്ടത്, എനിക്കാണ് നിങ്ങളെ കാണേണ്ടത്, എല്ലാവരെയും വന്ന് കാണും ഞാൻ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സ്നേഹവും ഉണ്ട്. എല്ലാവരും സന്തോഷമായിട്ടിരിക്കണം'.

  'എല്ലാവരെയും കാണാൻ ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ എനിക്ക് ലഭിക്കുന്ന അം​ഗീകാരം വളരെ വലുതാണ്. എല്ലാവർക്കും ഒരുപാട് നന്ദി വീണ്ടും കാണുന്നത് വരെ സന്തോഷമായി ഇരിക്കുക', റോബിൻ വീഡിയോയിലൂടെ പറഞ്ഞു.

  Also Read: ഫാസിൽ സാറിൻ്റെ സിനിമയാണെങ്കിൽ ചെയ്യാം, റാംജി റാവു സ്പീക്കിങ്ങ് സിനിമയിലെ അനുഭവം പങ്കുവെച്ച് നടി രേഖ

  റോബിൻ്റെ ഈ വീഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ റോബിന്റെ തലവര മാറ്റിയത് സിനിമാ പ്രഖ്യാപനം ആയിരുന്നു. മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിൽ നായകനാവാനുള്ള അവസരമാണ് റോബിന് ലഭിച്ചത്. റോബിന്റെ ബിഗ് ബോസ് ഇജക്ഷന് തൊട്ട് പിന്നാലെയായിരുന്നു സിനിമ പ്രഖ്യാപനം. പിന്നാലെയാണ് താരം കൂടുതൽ തിരക്കിലായത്.

  Also Read: ഐശ്വര്യ-ധനുഷ് വേർപിരിയലിൽ അസ്വസ്ഥരായ രജനികാന്ത് കുടുംബത്തിലേക്ക് സന്തോഷ വാർത്ത

  സംവിധായകൻ പ്രിയദർശൻ, പ്രൊഡ്യൂസർ എൻ.എം ബാദുഷ എന്നിവരുൾപ്പെടെ മലയാള സിനിമയിലെ പ്രമുഖർക്കൊപ്പമുള്ള റോബിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസും കല്യാണി പ്രിയദർശനുമായും സംസാരിക്കുന്ന റോബിന്റെ വിഡിയോയും വൈറലായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Fame robin Radhakrishnan latest Video for His Fans Got Viral And Trending On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X