For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസിൻ്റെ നാട്ടിൽ റോബിന് വമ്പൻ സ്വീകരണം, ഇന്ന് ചിലർക്കൊക്കെ കുരു പൊട്ടുമെന്ന് റോബിൻ

  |

  ബി​ഗ് ബോസ് മലയാളം സീസൺ നാല് എന്ന് പറയുമ്പോഴെ ഓർമ്മ വരുന്ന രണ്ട് മത്സരാർത്ഥികളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും റിയാസും. ഈ സീസണിലെ ഏറ്റവും കൂടുതൽ ജനപിന്തുണ കിട്ടിയ താരമാണ് ഡോക്ടർ റോബിൻ. അതുപോലെ തന്നെ ഇത്തവണത്തെ സീസണിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ച മത്സരാർത്ഥിയാണ് റിയാസ് സലീം.

  ബിഗ് ബോസ് ഷോയിൽ 20 പേർ മാറ്റുരച്ചതിൽ ആറ് പേരാണ് ഫിനാലയിൽ എത്തിയത്. അതിൽ നിന്ന് വിജയിയായി ജനങ്ങൾ തിരഞ്ഞെടുത്തത് ദിൽഷ പ്രസന്നനെയാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും. മൂന്നാം സ്ഥാനം റിയാസും നേടി. റിയാസ് എന്ന മത്സരാർത്ഥി ഹൗസിൽ എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. പല മത്സരാർത്ഥികളുമായും വാക്ക് തർക്കവും അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. പല സമയങ്ങളിലും കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് പോകുന്ന അവസ്ഥ വരെയുണ്ടായി.

  റിയാസും റോബിനുമായിരുന്നു വാക്ക് തർക്കങ്ങളിൽ മുന്നിലുണ്ടായിരുന്നത്. രണ്ട് പേരും ശക്തരായ മത്സരാർത്ഥികൾ ആയതുകൊണ്ടും അവരവർ പറയുന്ന അഭിപ്രായങ്ങളിൽ ഉറച്ച് നിൽക്കുന്നതുകൊണ്ടും റോബിനും റിയാസും തമ്മിലെ വാക്ക് തർക്കങ്ങൾക്ക് പൊതുവേ മൂർച്ച കൂടുതലായിരുന്നു.

  റിയാസ് വന്ന ദിവസം മുതൽ റോബിൻ പിആർ ഏൽപ്പിച്ച ശേഷമാണ് മത്സരിക്കാനെത്തിയത് എന്ന് ആരോപിച്ചിരുന്നു. ഒരു ഫിസിക്കൽ ടാസ്ക്ക് പോലും കളിച്ച് ജയിക്കാൻ സാധിക്കാതെ ഹൗസിനുള്ളിൽ അലറി വിളിച്ച് നടന്നിരുന്ന റോബിന് എങ്ങനെയാണ് ഇത്രയധികം ഫാൻസുണ്ടാകുന്നത് എന്നാണ് റിയാസ് ചോദിച്ചിരുന്നത്. വീക്കിലി ടാസ്ക്കിനിടെ റോബിൻ തല്ലിയെന്ന പേരിൽ റിയാസ് പരാതിപ്പെട്ടില്ലായിരുന്നുവെങ്കിൽ റോബിന് മത്സരത്തിൽ തുടരാൻ സാധിക്കുമായിരുന്നു.

  Also Read: അമൃതയുടെ പിറന്നാളിന് പിന്നാലെ വീട്ടിലെത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തിയ വീഡിയോ വൈറലാകുന്നു

  പക്ഷെ മറ്റൊരു മത്സരാർഥിയെ കൈയ്യേറ്റം ചെയ്യുക എന്നത് അനുവദനീയമല്ലാത്തതിനാൽ റിയാസിന്റെ പരാതിക്ക് നീതി നടപ്പാക്കി കൊടുക്കുന്നത് പോലെയാണ് ബി​ഗ് ബോസ് റോബിനെ പുറത്താക്കിയത്. റോബിൻ ബി​ഗ് ബോസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് വരെയും റോബിനെ പ്രകോപിപ്പിച്ച് കൊണ്ടിരുന്ന ഒരു മത്സരാർത്ഥി കൂടെയാണ് റിയാസ്. ഇപ്പോഴിതാ വമ്പൻ സ്വീകരണത്തോടെ റിയാസിൻ്റെ നാട്ടിലെത്തിയിരിക്കുകയാണ്. ഒരു ടെക്സ്റ്റൈൽ ഷോപ്പിൻ്റെ ഉദ്ഘാടനത്തിന് എത്തിയതാണ് റോബിൻ. വൻ ജനാവലിയാണ് റോബിനെ സ്വീകരിക്കാൻ അവിടെ എത്തിയത്.

  Also Read: ബിഗ് ബോസിന് ശേഷം നല്ല സിനിമകൾ കിട്ടിയിട്ടില്ല, ജീവിതത്തിൽ മാറ്റമുണ്ടായത് അവൻ വന്നതിന് ശേഷമെന്ന് സായി വിഷ്ണു

  റിയാസിന് പോലും ഇത്രയും സ്വീകരണം ജന്മ നാട്ടിൽ കിട്ടിയിരുന്നില്ല. തന്നെ കാണാൻ അവിടെ എത്തിയ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ സെൽഫി എടുത്തും പാട്ടും ഡാൻസും ഒക്കെയായി അടിച്ച് തിമിർക്കുകയായിരുന്നു താരം. ഇതിന് ശേഷം ഡോക്ടർ റോബിൻ അവിടെ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

  Also Read: മോളും മോനും തമ്മിൽ 10 വയസ്സിൻ്റെ വ്യത്യാസം; അഞ്ച് തവണ അബോർഷനായെന്ന് നിത്യ ദാസ്

  റോബിൻ പറഞ്ഞത്: 'ഇന്ന് കുറച്ച് പേർക്ക് ഒക്കെ കുരുപൊട്ടും. കൊല്ലത്തെ എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ.. കാണണേ.. കൊല്ലത്ത് വന്നിട്ട് എൻ്റെ ഡയലോ​ഗ് പറയാതെ പോകുന്നത് എങ്ങിനെയാ..' ബി​ഗ് ബോസ് വീട്ടിൽ റോബിൻ പറയാറുള്ള ആ ഡയലോ​ഗും ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു.

  പിന്നീട് റോബിൻ പറഞ്ഞത് ഇങ്ങനെയാണ്. 'എന്നോട് ബി​ഗ് ബോസ് വീട്ടിൽ വെച്ച് കുറച്ച് പേർ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്ക്രീൻ സ്പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവർക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടിൽ വന്നിട്ട്, അതായത് നമ്മുടെ നാട്ടിൽ', റോബിൻ ആരാധകരോട് പറഞ്ഞത്

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Mass Entry At Riyas Salim Birth Place
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X