For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  |

  ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ജനശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റുള്ള മത്സരാർത്ഥികളേക്കാൾ വലിയൊരു ആരാധക വൃന്ദത്തെയാണ് റോബിന് ലഭിച്ചത്. ബി​ഗ് ബോസ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞെങ്കിലും റോബിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ബി​ഗ് ബോസ് ഹൗസിൽ എഴുപത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് റോബിൻ പുറത്തായത്.

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  ബി​ഗ് ബോസിലുണ്ടായിരുന്ന സഹമത്സാർത്ഥിയായ റിയാസിനെ മത്സരത്തിനിടെ കൈയ്യേറ്റം ചെയ്തതാണ് റോബിൻ്റെ പുറത്താക്കലിന് കാരണമായത്. റോബിൻ പുറത്തായ ശേഷം വലിയ രീതിയിൽ പ്രേക്ഷക പ്രതിഷേധം ഉണ്ടായിരുന്നു. റോബിൻ ആരാധകരാണ് താരത്തെ പുറത്താക്കിയതോടെ ചാനലിനെതിരേയും പരിപാടിക്കെതിരേയും പ്രതിഷേധിച്ചത്. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വലിയ സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ഷോ പൂർത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും റോബിന് ഇപ്പോഴും തിരക്കാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരം.

  കഴിഞ്ഞ ദിവസം ആരാധകർക്ക് ഒരു സർപ്രൈസ് നൽകാൻ കോഴിക്കോട് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. താരം ഈ പോസ്റ്റ് പങ്കുവെച്ചപ്പോൾ മുതൽ തന്നെ നിരവധി ആരാധകർ പുതിയ സിനിമയിലേക്കുള്ള ചുവട് വെയ്പ്പാണ് എന്ന് പറഞ്ഞിരുന്നു. എന്തായാലും പ്രേക്ഷകർ കാത്തിരുന്നത് ആ സർപ്രൈസ് ബുധനാഴ്ച വൈകിട്ട് കോഴിക്കോട് ​ഗല്ലേറിയ മാളിൽ വെച്ച് പൊട്ടിച്ചിരിക്കുകയാണ്. ​ഗോകുലം മൂവീസിൻ്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

  Also Read: ഗെയിമിൻ്റെ ഭാ​ഗമായി പലതും പറഞ്ഞിട്ടുണ്ട്, ചേച്ചി അത് മനസ്സിൽ വെക്കരുത്, കല്യാണം പോലും കഴിച്ചിട്ടില്ലെന്ന് അഖിൽ

  കോഴിക്കോട് എത്തിയ റോബിനെ സ്വീകരിക്കാൻ പതിനായിരക്കണക്കിനാളുകളാണ് മാളിൽ തടിച്ച് കൂടിയത്. ഒരു പക്ഷെ ഉണ്ണിമുകുന്ദന് പോലും ഇത്രയുമധികം സ്വീകാര്യത ലഭിച്ചില്ലെന്ന് വേണം പറയാൻ. റോബിൻ തൻ്റെ മകനെപ്പോലെയാണ് ​ഗോകുലം ​ഗോപാലൻ പറഞ്ഞു. റോബിൻ ഡോക്ടറായി ജോലി നോക്കുന്ന സമയത്ത് എന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് ബി​ഗ് ബോസിലേക്ക് പോയത്.

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം എവിടെപ്പോയാലും ഇത്രയുമധികം പ്രേക്ഷക പിന്തുണ ലഭിക്കുന്ന ഒരു കലാകാരന് എൻ്റെ സിനിമയിൽ അവസരം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

  Also Read: എൻ്റെ സ്വപ്ന സാക്ഷാത്ക്കാരം! അമ്മയാണ് എന്റെ ധൈര്യം, സന്തോഷ വാർത്തയുമായി സീരിയൽ താരം അമൃത നായർ

  'ചെറുപ്പം മുതലെയുള്ള ആ​ഗ്രഹമാണ് സിനിമയിൽ അഭിനയിക്കുക എന്നുള്ളത്'. തന്നെ കാണാൻ എത്തിയ ആരാധകരോടൊപ്പം കഴിയാവുന്നത്ര രീതിയിൽ സെൽഫിയൊക്കെ എടുത്താണ് അവിടെ നിന്ന് പിരിഞ്ഞത്. തന്നെ ഡീ​ഗ്രോഡ് ചെയ്യാൻ ശ്രമിക്കുന്നവരോട് മറുപടി പറഞ്ഞാണ് റോബിൻ വേദിയിൽ നിന്ന് പോയത്.

  'എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇങ്ങനെ തന്നെയാവും. എന്നെ ഡീ​ഗ്രേഡ് ചെയ്യാൻ എടുക്കുന്ന സമയം നിങ്ങൾ നിങ്ങൾക്ക് വേണ്ടി പഠിച്ച് ഉയരങ്ങളിൽ എത്തുക. ചെറിയൊരു ശതമാനം ആളുകൾ എന്നെ വെറുക്കുന്നുണ്ടാവും. അതിൽ എനിക്കൊരു ചുക്കുമില്ല', റോബിൻ പറഞ്ഞു.

  Also Read: ആദ്യം അഭിനയിക്കാൻ വന്നപ്പോൾ ഫഹദ് ഇക്കായെ അടിച്ച് ഒരു സൈഡാക്കി, തിരിച്ചും കിട്ടിയെന്ന് ഷെയ്ൻ നി​ഗം

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ അതിൽ നിന്ന് തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളിൽ മാത്രമേ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും റോബിൻ അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാലാണ് തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. 'അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന റോബിന് എല്ലാവിധ ആശംസകളും' മോഹൻലാൽ നേർന്നു.

  Read more about: bigg boss
  English summary
  Bigg Boss fame Robin Radhakrishnan mass Entry kozhikode gokulam Galleria mall
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X