For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കൈ വേ​ദനിച്ചിട്ടും നിർത്തിയില്ല'; എഴ് മാസം കൊണ്ട് ആരാധകർക്കൊപ്പം ഒരു ലക്ഷം സെൽഫികൾ, റോബിന് റെക്കോർഡ്!

  |

  ബി​ഗ് ബോസ് മലയാളത്തിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഒട്ടും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് സീസൺ ഫോറിലെ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. സോഷ്യൽമീഡിയ താരമായിരുന്ന റോബിൻ ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി വനനതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

  സീസൺ ഫോറിൽ‌ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയായിരുന്നു റോബിൻ. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ആരാധകരുടെ കാര്യത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല.

  Also Read: 25 വര്‍ഷം മുന്‍പ് സിദ്ദിഖ് ഇക്കയെ വിവാഹം കഴിച്ചു; ഇപ്പോഴും ഭാര്യയായി തുടരുന്നു, ആ കഥ പറഞ്ഞ് നടി ലെന

  സീസൺ ഫോർ അവസാനിച്ച് ഏഴ് മാസം പിന്നിട്ടിട്ടും റോബിൻ തരം​ഗമാണ് എങ്ങും. ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മുതൽ റോബിൻ ഉദ്ഘാടനവും മറ്റ് പരിപാടികളുമായി ദിവസവും കേരളത്തിന്റെ അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയാണ്.

  ഹൗസിലേക്ക് പോകും മുമ്പ് അമ്പതിനായിരം ഫോളോവേഴ്സാണ് റോബിനുണ്ടായിരുന്നത്. സീസൺ ഫോർ അവസാനിച്ചതോടെ അത് പത്ത് ലക്ഷമായി ഉയർന്നു.

  ബി​ഗ് ബോസ് എല്ലാം കൊണ്ടും റോബിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. എല്ലാ സൗഭാ​ഗ്യ​ങ്ങളും റോബിന് ലഭിച്ചത് ബിഗ് ബോസിന് ശേഷമാണ്. ഭാവി വധു ആരതിയുടെ വരവ് പോലും ബി​ഗ് ബോസിന് ശേഷമാണ് സംഭവിച്ചതാണ്.

  ഇപ്പോഴിത തനിക്ക് ലഭിച്ചൊരു പുതിയ സന്തോഷത്തിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. സോഷ്യൽമീഡിയയിലാണ് താരം പുതിയ റെക്കോർഡ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചത്.

  ഒരു ലക്ഷത്തിലധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയെന്ന റെക്കോർ‌ഡാണ് റോബിന് ലഭിച്ചത്. 'ദുബായിലെ ഐൻ‌സ്റ്റൈൻ വേൾഡ് റെക്കോർഡ്‌സ് എൽ‌എൽ‌സിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് അഭിമാനമാണ്.'

  'ഏഴ് മാസത്തിനുള്ളിൽ 100000ൽ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ് എനിക്ക് ലഭിച്ചത്. ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.'

  Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

  'വീണാലും ഞാൻ എഴുന്നേൽക്കും... പരാജയപ്പെട്ടാലും ഞാൻ വീണ്ടും ശ്രമിക്കും' റോബിൻ കുറിച്ചു. പുതിയ റെക്കോർഡ‍് നേട്ടത്തിന്റെ സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വീഡിയോകളും റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. താരത്തിന്റെ പുതിയ നേട്ടത്തിന്റെ വീഡിയോയും ഫോട്ടോയും വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.

  'അഭിനന്ദനങ്ങൾ റോബിൻ... ഒരു ഉദ്ഘാടന ചടങ്ങിനിടെ സെൽഫി എടുത്ത് കൈ വേദനിച്ചിട്ടും കൈ കുടഞ്ഞിട്ട് റോബിൻ തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി വീണ്ടും സെൽഫി എടുത്തിരുന്നു. റോബിൻ അല്ലാതെ ആരും അങ്ങനെ ചെയ്യില്ല.'

  'അത് പൊളിച്ചു കാണേണ്ടവർ കാണുന്നുണ്ടല്ലോ അല്ലേ' എന്നിങ്ങനെ എല്ലാമുള്ള കമന്റുകളാണ് റോബിനെ പ്രശംസിച്ച് വന്നത്. റോബിന്റെ പുതിയ നേട്ടം തനിക്ക് അഭിമാനമാണ് എന്നാണ് റോബിന്റെ ചിത്രത്തിന് ഭാവി വധു ആരതി കമന്റായി കുറിച്ചത്.

  അതേസമയം ദുബായ് ​ഗോൾഡൻ വിസ തനിക്ക് ഉടൻ‌ ലഭിക്കുമെന്നും റോബിൻ സോഷ്യൽമീഡിയ വഴി അറിയിച്ചു. റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് അടുത്തിടെ ഇരുവരും അറിയിച്ചത്.

  കൂടാതെ പുതിയ സിനിമ സംവിധാനം ചെയ്യാനും അഭിനയിക്കാനുമുള്ള തയ്യാറെടുപ്പിലാണ് റോബിൻ. താരം തന്നെയാണ് സിനിമ നിർമിച്ച് സംവിധാനം ചെയ്ത് അഭിനയിക്കാൻ പോകുന്നത്. പ്രണയിനി ആരതി പൊടി തന്നെയാണ് ചിത്രത്തിൽ നായിക.

  ആരതി ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. അവയെല്ലാം റിലീസിന് തയ്യാറെടുക്കുകയാണ്. ബി​​ഗ് ബോസ് കഴിഞ്ഞ ശേഷം റോബിന് നിരവധി അവസരങ്ങൾ സിനിമയിൽ നിന്നും വന്നിരുന്നു. എന്നാൽ‌ അവയിൽ പലതും പാരവെപ്പ് കാരണം പ്രശ്നങ്ങളിലായിയെന്ന് റോബിൻ പറഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan New Achievement's New Videos And Photos Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X