അലറലും കൂവലുമില്ല; സാധുവായ റോബിൻ; ഇതാണ് ഞങ്ങളാ​ഗ്രഹിച്ചത്; മെച്ചമുണ്ടെന്ന് ആരാധകർ

ബി​​ഗ് ബോസ് നാലാം സീസൺ കേരളത്തിന് നൽകിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിനെന്ന പേര് കഴിഞ്ഞ കുറേ മാസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ചിലർ റോബിനെ ആരാധിക്കുമ്പോൾ ചിലർ ഇദ്ദേഹത്തെ ട്രോളുന്നു. എന്ത് തന്നെയായാലും റോബിനുള്ള ജനശ്രദ്ധയ്ക്ക് കുറവൊന്നുമില്ല. ബി​ഗ് ബോസ് നാലാം സീസണിൽ ഇടയ്ക്ക് വെച്ച് പുറത്തായ ആളാണ് റോബിൻ.

എന്നാൽ ഷോയുടെ വിജയിയേക്കാൾ വലിയ പ്രശസ്തി റോബിന് ലഭിച്ചു. ബി​ഗ് ബോസിൽ നിന്ന് ലഭിച്ച ജനപിന്തുണ, ഷോ കഴിഞ്ഞ ശേഷവും നടത്തിയ പിആർ വർക്കുകൾ തുടങ്ങിയവയാണ് ഇതിന് കാരണമായതെന്ന് അഭിപ്രായമുണ്ട്. ഒരു ഘട്ടത്തിൽ ആഘോഷിക്കപ്പെട്ട റോബിൻ ഇടക്കാലത്ത് വെച്ച് വ്യാപക വിമർശനങ്ങളും വാങ്ങി.

പൊതുവേദികളിലെ അലറായിരുന്നു ഇതിന് പ്രധാന കാരണം. ബി​ഗ് ബോസ് പ്രേക്ഷകർ മാത്രമാണ് വീട്ടിനുള്ളിൽ റോബിനെ കണ്ടതെന്നും പുറത്ത് ബി​ഗ് ബോസ് പ്രേക്ഷകരല്ലാത്ത വലിയൊരു കൂട്ടം ജനങ്ങളുണ്ടെന്ന് റോബിൻ മറക്കുകയും ചെയ്തെന്നും പലരും അഭിപ്രായപ്പെട്ടു. അനാവശ്യമായി ബഹളം വെക്കുന്ന, പ്രശസ്തിയിൽ മതി മറന്ന ഒരാളായി റോബിനെ ചിലർ മുദ്രകുത്തുകയും ചെയ്തു. ഇതിനിടെ ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങൾ റോബിനെ വലച്ചു.

Robin Radhakrishnan

ഈ ആരോപണങ്ങൾ ഹേറ്റേഴ്സ് ഏറ്റെടുത്തതോടെ സാഹചര്യം വഷളായി. ആദ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, രാഷ്ട്രീയത്തിലേക്കെന്ന പ്രസ്താവന തുടങ്ങിയവയെല്ലാം ഈ ഡീ​ഗ്രേഡിം​ഗിന് ആക്കം കൂട്ടി. തനിക്കെതിരെ നാല് വശത്ത് നിന്നും ഡീഗ്രേഡിം​ഗ് നടക്കുകയാണെന്ന് റോബിനും ഇടയ്ക്ക് പറഞ്ഞിരുന്നു. ഇപ്പോഴിതാ റോബിന്റെ പുതിയ വീ‍ഡിയോയാണ് പുറത്ത് വരുന്നത്. കൊല്ലത്ത് ഒരു ഉദ്ഘാടന പരിപാടിക്കെത്തിയതാണ് റോബിൻ.

പുഞ്ചിരിച്ച് കൊണ്ട് എല്ലാവരോടും സൗമ്യനായി പെരുമാറുന്ന റോബിനെയാണ് വീഡിയോയിൽ കാണുന്നത്. ആരാധകർ പൂക്കൾ നൽകിയാണ് റോബിനെ സ്വീകരിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബി​ഗ് ബോസ് അഞ്ചാം സീസൺ വരുന്നതോടെ റോബിൻ തരം​ഗം അവസാനിക്കുമെന്ന് പറഞ്ഞവർ ഇത് കാണുന്നുണ്ടോ എന്നാണ് പലരുടെയും കമന്റ്. ചിലർ റോബിന്റെ സൗമ്യ സ്വഭാവത്തെയും ചൂണ്ടിക്കാട്ടി.

'ഇതാണ് റോബിനിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ച ഇംപ്രൂവ്മെന്റ്. അലറാണ്ട് നല്ല ഡീസന്റായി വന്നു. നല്ല ലുക്ക് ആയിട്ടുണ്ട്. ഡോക്ടറുടെ വിൽപവറിനെ സമ്മതിക്കണം. എത്ര ഡീ ​ഗ്രേ​ഡിം​ഗ് കിട്ടിയിട്ടും തളരാതെ സ്ട്രോങ് ആയി പോവുന്നുണ്ട്' എന്നാണ് ഒരു കമന്റ്. 'ഇത്രയും ഡീ ​ഗ്രേഡിം​ഗ് നടന്നിട്ടും നിങ്ങളെ ആത്മാർത്ഥമായി ഒന്നും പ്രതീക്ഷിക്കാതെ ഇഷ്ടപ്പെട്ടവരാരും വിട്ടു പോയിട്ടില്ല'

Robin Radhakrishnan

'നല്ല മനുഷ്യരെ ദൈവം ചേർത്ത് പിടിക്കും', 'ഇത് കാണുമ്പോൾ ചില അസുരവിത്തുക്കൾ വന്ന് നെ​ഗറ്റീവ് അടിക്കും' എന്നിങ്ങനെ പോവുന്ന കമന്റുകൾ. അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഭാര്യയാവാൻ പോവുന്ന ആരതി പൊടിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. റോബിനൊപ്പം തന്നെ ആരതി പൊടിയും സൈബറാക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്.

അടുത്തിടെ തന്റെ വിവാഹ നിശ്ചയത്തിന് വന്ന ട്രോളുകൾക്കെതിരെ ആരതി പൊടി സംസാരിച്ചിരുന്നു. ബി​ഗ് ബോസ് അഞ്ചാം സീസൺ വാശിയേറിക്കൊണ്ട് മുന്നോട്ട് പോകവെ റോബിന്റെ താരത്തിളക്കം ഇനി എത്ര നാൾ തുടരുമെന്ന് ചോദിക്കുന്നവരുണ്ട്. ഇപ്പോൾ തന്നെ അഞ്ചാം സീസണിലെ മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്. റോബിന്റെ ആദ്യത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. റോബിന്റെ സിനിമാ പ്രവേശനം കഴിഞ്ഞ കുറേ നാളുകളായി ചർച്ചയായിരുന്നു.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X