ഞാൻ സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടി, എനിക്ക് വേണ്ടി മഴ നനഞ്ഞവർക്ക് നന്ദി, മാസ് ആയി റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നിട്ട് കൂടി റോബിന് എഴുപതാമത്തെ ദിവസം പുറത്തിറങ്ങേണ്ടി വന്നു. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിൻ്റെ പേരിലാണ് റോബിന് ഷോയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്.

എന്നാൽപ്പോലും മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്തത്ര സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് റോബിന് ലഭിച്ചത്. ഒരുപക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യമാകും ഒരു മത്സരാർത്ഥിക്ക് ഇത്രയേറെ ഫാൻ ബേസ് ലഭിക്കുന്നത്. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി നിരവധി സിനിമാ അവസരങ്ങളും ലഭിച്ചു. ഉദ്ഘാടനങ്ങൾക്കും മറ്റുമായി എവിടെ ചെന്നാലും ജനസാ​ഗരമാണ് റോബിനെ ഒരു നോക്കുകാണാൻ എത്തുന്നത്.

ചെങ്കൽചൂള

വെയിലെന്നോ മഴയെന്നോ നോക്കാതെ ചെറിയ കുട്ടികൾ മുതൽ പ്രായമായ അമ്മമാർ വരെ റോബിനെ കാണാൻ ജനത്തിരക്കുകൾക്കിടയിലേക്ക് വരാറുണ്ട്. റോബിനെ കാണാൻ എത്തുന്നവരോട് സ്നേഹ വാത്സല്യത്തോടെയാണ് ഇടപഴകുന്നതും റോബിൻ്റെ ഓരോ വാക്കുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ചെങ്കൽചൂളയിൽ അതിഥിയായെത്തിപ്പോൾ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിങ്ങ്സ് ഓഫ് വുമൺ

'ഞാനൊരു തിരുവനന്തപുരംകാരനാണ്. ഞാൻ പലപ്പോഴും ആ​ഗ്രഹിച്ചിട്ടുണ്ട് ഇവിടെ വരാൻ വേണ്ടി. ഈ ഒരവസരത്തിൽ ഇവിടെ വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വിങ്ങ്സ് ഓഫ് വുമൺ, ഒരുപാട് സ്ത്രീകളുടെ കഠിനാദ്ധ്വാനത്തിൻ്റെ ഫലമാണ്. നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനം ആണ്. സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പുരുഷന്മാർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അങ്ങനെ ഒന്നുമില്ല. എല്ലാ കാര്യങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും ചെയ്യാൻ കഴിയും. അത് ചെയ്ത് കാണിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അതുപോലെ കാണിച്ചുകൊടുക്കണം'.

എൻ്റെ ആ​ഗ്രഹം

'എൻ്റെ ആ​ഗ്രഹമായിരുന്നു ഇവിടെ വരണമെന്നുള്ളത്. എൻ്റെ ആ​ഗ്രഹം നിങ്ങൾ സാധിച്ചു തന്നു. അതിന് ഒരുപാട് നന്ദി. ഒരുപാട് കുഞ്ഞുങ്ങളും അമ്മമാരും മഴയത്ത് വന്ന് നിൽപ്പുണ്ട്. അവരോടെല്ലാം പ്രത്യേകിച്ച് നന്ദി പറയുകയാണ്. കുട്ടികളോട് നന്നായി പഠിച്ച് നല്ലൊരു പ്രൊഫഷനിലേക്ക് എത്തിച്ചേരണം. അതിൻ്റെ കൂട്ടത്തിൽ നമ്മുടെ പാഷനും ഫോളോ ചെയ്യണം'.

'നിങ്ങളെല്ലാവരും നിങ്ങളുടെ പാഷൻ ഫോളോ ചെയ്യാൻ ശ്രമിക്കുമ്പോൾ പരിഹരിക്കാൻ കഴിയാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു സഹോദരനെപ്പോലെ കണ്ട് എന്നെ വിളിക്കാം, നിങ്ങൾക്ക് അതിലേക്ക് എത്താനുള്ള സഹായങ്ങൾ ഞാൻ ചെയ്ത് തരും. ഒരു ജീവിതമേ ഉള്ളൂ, അത് സന്തോഷമായി ജീവിക്കക', റോബിൻ പറഞ്ഞു.

Recommended Video

കോട്ടൂരാനും ഗ്യാങിനുമെതിരെ സൂരജ് | *BiggBoss
അവസരങ്ങൾ

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ റോബിനെ തോടി എത്തിയത് വലിയ സൗഭാ​ഗ്യങ്ങളാണ്. മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിൽ നായകനാവാനുള്ള അവസരമാണ് റോബിന് ആദ്യം ലഭിച്ചത്. അത് കഴിഞ്ഞ് പിന്നീട് ഗോകുലം മൂവീസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്ന് ​ഗോകുലം ​ഗോപാലനും വ്യക്തമാക്കി.

റോബിൻ തന്റെ മകനെപ്പോലെ എന്നാണ് റോബിനെ ചേർത്തു നിർത്തി ​ഗോകുലം ​ഗോപാലൻ പറഞ്ഞത്. നേരത്തെ റോബിൻ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് താരം ബി​ഗ് ബോസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X