For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ഇവിടുത്തെ ജന്മിയായിരിക്കും'; ​ഇത് ആർക്കും ലഭിക്കാത്ത സൗഭാ​ഗ്യം, റോബിന്റെ 5 കോടിയുടെ വില്ലയുടെ വിശേഷം!

  |

  ബി​ഗ് ബോസ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് ബി​ഗ് ബോസ് മലയാളം സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ. സീസൺ ഫോർ വിജയിക്ക് പോലും ലഭിക്കാത്ത പ്രശസ്തിയും സ്നേഹവും സ്വീകാര്യതയുമാണ് കഠിനാധ്വാനത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ നേടിയെടുത്തത്.

  മലയാളികൾ‌ക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള സെലിബ്രിറ്റിയാണ് റോബിൻ. എഴുപതാം ​​ദിവസം ഹൗസിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർഥിയാണ് റോബിൻ.

  Also Read: 'അവരുടെ മകളെ നന്നായി നോക്കാനുള്ള സോപ്പാണ് സുഹാനയോടുള്ള സ്‌നേഹം', ബഷീറിന് മുമ്പിൽ കരഞ്ഞ് സഹോദരിമാർ!

  അന്ന് അത് വലിയ വിവാദമാവുകയും റോബിന് വേണ്ടി ബി​ഗ് ബോസ് പ്രേക്ഷകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഹൗസിൽ കയറി രണ്ടാഴ്ചക്കുള്ളിൽ തന്നെ റോബിന് വേണ്ടി ആർമികൾ രൂപം കൊണ്ട് തുടങ്ങിയിരുന്നു. അതിനാൽ തന്നെ എല്ലാവരും കരുതി പെയ്ഡ് പ്രമേഷനായിരിക്കുമെന്ന്.

  പക്ഷെ സത്യം അതായിരുന്നില്ല. യഥാർഥത്തിലുള്ള ആരാധകരെ തന്നെയാണ് റോബിന് ലഭിച്ചത്. ഒരുപക്ഷെ ഇപ്പോഴും ഹൈപ്പിൽ നിൽക്കുന്ന ഏക ബി​ഗ് ബോസ് മത്സരാർഥി റോബിൻ തന്നെയായിരിക്കും.

  ഉദ്ഘാടനവും അഭിമുഖവും പരിപാടികളും കഴിഞ്ഞ് ഇപ്പോഴും വിശ്രമിക്കാൻ റോബിന് സമയം കിട്ടാറില്ല. അതിനിടയിൽ അടുത്തിടെ റോബിന് ലഭിച്ച ഏറ്റവും വില കൂടിയ സമ്മാനമാണ് ​ഗൾഫിൽ പണി പുരോ​ഗമിക്കുന്ന അഞ്ച് കോടിയുടെ ഇല്ലം മോഡൽ വില്ല.

  വില്ലയുടെ പണികൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. റോബിൻ തന്നെയാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്. റോബിൻ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള യാക്കൂബ് ​ഗ്രൂപ്പ്സാണ് റോബിന് വേണ്ടി ഇല്ലം മോഡൽ വില്ല അഞ്ച് കോടി മുടക്കി നിർമിക്കുന്നത്.

  കമ്പനിയുടെ എന്റെ ​ഗ്രാമം എന്ന ഇനിഷേറ്റീവിന്റെ ഭാ​ഗമായാണ് റോബിനും ആഡംബര വില്ല ഒരുങ്ങുന്നത്. ന്യൂ ഇയറിനോട് അനുബന്ധിച്ച് അജ്മാൻ‌ സന്ദർശിച്ച റോബിൻ തന്റെ വില്ലയുടെ ജോലികൾ വിലയിരുത്താനും പോയിരുന്നു.

  എട്ട് ഏക്കറോളം സ്ഥലം വാങ്ങിയാണ് യാക്കൂബ് ​ഗ്രൂപ്പ്സ് അജ്മാനിൽ എന്റെ ​ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയെ കുറിച്ചും റോബിനെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം യാക്കൂബ് ​ഗ്രൂപ്പ് പ്രതിനിധി പുതിയ വീ‍ഡിയോയിൽ വിവരിക്കുന്നുണ്ട്.

  Also Read: മദ്യപാനം, പ്രൊപ്പോസൽ; മഞ്ജുവിന്റെ രീതി അറിയാതെ തമിഴ് അഭിമുഖത്തിൽ ചോദ്യങ്ങൾ; നടി നൽകിയ മറുപടി

  'അങ്ങാടി, വായനശാല, കുളം, കേരളത്തിലേതിന് സമാനമായ വീടുകൾ എന്നിവയെല്ലാം എന്റെ ​ഗ്രാം പദ്ധതിയുടെ ഭാ​ഗമാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കും. നാല് ഫാമുകളിലൊന്നിലാണ് റോബിന്റെ കോടികളുടെ ഇല്ലം ഒരുങ്ങുന്നത്.'

  'കേരളത്തിൽ തന്നെ തരം​ഗമായിട്ടുള്ള യൂത്ത് യങ് ചാർമിങ് ഡോ.റോബിൻ രാധാകൃഷ്ണനാണ് ബ്രാൻഡ് അംബാസിഡർ. റോബിനെ ബി​ഗ് ബോസിൽ നിന്നും പുറത്താക്കിയത് നല്ലതായിട്ടാണ് തോന്നിയത്. അതിന് ശേഷം റോബിന് വെച്ചടി കയറ്റമാണ്. ജനങ്ങൾക്കും റോബിനെ ഇഷ്ടമാണ്.'

  'തറവാടിത്തമുള്ള ആളിനാണ് ഞങ്ങൾ ഇല്ലം പണിത് നൽകുന്നത്. റോബിൻ ഇവിടെ ഒരു ജന്മിയെപ്പോലെയായിരിക്കും. റോബിന്റെ പേരിലാണ് ഈ ഇല്ലം ഇനി അറിയപ്പെടാൻ പോകുന്നത്. കുടുംബസമേതമോ അല്ലാതെയോ റോബിൻ എപ്പോൾ വന്നാലും ഇവിടെ താമസിക്കാൻ സാധിക്കും.'

  'യാക്കൂബ് ​ഗ്രൂപ്പിന്റെ സ്നേഹമായാണ് ഈ ഇല്ലം റോബിന് നൽ‌കുന്നത്. എല്ലാത്തിലും റോബിന്റെ സാന്നിധ്യമുണ്ടാകണം എന്നതുകൊണ്ടാണ് റോബിനെ തറക്കല്ലിടലിന് കൊണ്ടുവന്നത്.'

  'മനുഷ്യത്വം അതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിൽ റോബിനിൽ കാണാൻ സാധിച്ചു. എല്ലാവരിലേക്കും ഇറങ്ങി ചെല്ലാനുള്ള മനസ് റോബിനുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ഇല്ലത്തിന്റെ പണി പൂർത്തിയാകും' യാക്കൂബ് ​ഗ്രൂപ്പിന്റെ പ്രതിനിധി പറഞ്ഞു.

  'സന്തോഷം റോബിനും പങ്കിട്ടു. മനുഷ്യത്വവും സ്നേഹവും കൊണ്ട് ഞാൻ ഇവിടെ ജന്മിയായിരിക്കും. ആ ഒരു ഉദ്ദേശമാണ് എനിക്കുള്ളത്. യുഎഇയിൽ ഒരു വില്ല സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല' റോബിൻ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan's Five Crore Villa's Construction Started In UAE, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X