'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു

മലയാളം ബി​ഗ് ബോസ് സീസൺ നാലിലെ ഏറെ ജനപ്രീതി നേടിയ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വെച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും ബി​ബി 4ൽ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് സ്വന്തമാക്കാൻ റോബിന് സാധിച്ചു.

നിലവിൽ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് റോബിൻ. മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം ഈ വർഷം നടക്കുമെന്ന് റോബിൻ അറിയിച്ചിരുന്നു.

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങി ഒരു വർഷത്തോട് അടുക്കാൻ ആയിട്ടും റോബിൻ ഇന്നും സോഷ്യൽമീഡിയയിലും മറ്റുമായി സെൻസേഷനായി തന്നെ നിൽക്കുകയാണ്. ഇപ്പോഴിത താൻ എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പറഞ്ഞത് എന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം.

മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ തന്റെ ഭാവി പരിപാടികളെ കുറിച്ചും ഹേറ്റേഴ്സിനെ കുറിച്ചും വാചാലനായത്.

ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം

'റിയാസ് സലീമിന് ഒരുപാട് ​ഗുണങ്ങളുണ്ട്. റിയാസിനെ വിവാഹത്തിന് വിളിക്കില്ല. സെലക്ടീവായി കുറച്ച് പേരെ മാത്രമെ വിളിക്കൂ. ഷിയാസിനോടും ദേഷ്യമില്ല. പിന്നെ അവൻ എന്തിനാണ് എന്നെ ചൊറിയുന്നതെന്ന് മനസിലാകുന്നില്ല.'

'ഷിയാസ് നല്ല ഹാർഡ് വർക്കറാണ്. സോറി പറയാൻ മാത്രം ഷിയാസ് തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ കോമ്പറ്റീഷൻ എപ്പോഴും എന്നോട് തന്നെയാണ്. ‍ഞാൻ ഫിനാൻഷ്യലി സെറ്റിൽഡായി. ദൈവം സഹായിച്ച് നല്ലൊരു പെൺകുട്ടിയേയും ഫാമിലിയേയും കിട്ടി. എനിക്ക് ഒരുപാട് പണക്കാരനാകണമെന്നില്ല.'

ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും

'ആരതി പാവവുമാണ് അതുപോലെ സ്ട്രോങുമാണ്. എന്റെ എല്ലാ അവസ്ഥയിലും അവൾ കൂടെ നിൽക്കുന്നുണ്ട്. ഉണ്ണി മുകുന്ദനെ എനിക്ക് ഇഷ്ടമാണ്. ഉണ്ണി മുകുന്ദനെ ആദ്യം കണ്ടപ്പോൾ ഞാൻ എക്സൈറ്റഡായിരുന്നു. ഉണ്ണി ഒരുപാട് സ്ട്ര​​ഗിൾ ചെയ്ത ആളാണ്.'

'എന്നേയും ഉണ്ണിയേയും കംപയർ ചെയ്യരുത്. മനസമാധാനമാണ് ഏറ്റവും വലിയ കാര്യം. ആരോടും പക മനസിൽ ഞാൻ‌ സൂക്ഷിക്കുന്നില്ല. ദിൽഷ അവൾ‌ ആ​ഗ്രഹിച്ചപോലെ ഒരുപാട് കാര്യങ്ങൾ നേടുന്നു. ദിൽഷയ്ക്ക് നല്ലൊരു പാട്നറിനെ കിട്ടട്ടെയെന്ന് ആശംസിക്കുന്നു.'

ആരോടും പക മനസിൽ ഞാൻ‌  സൂക്ഷിക്കുന്നില്ല

'ദിൽ‌ഷയെ വിവാ​ഹത്തിന് വിളിക്കില്ല. സിറ്റുവേഷൻ അനുസരിച്ചാണ് ഞാൻ കൂകി വിളിക്കുന്നതും അലറുന്നതും. ബി​ഗ് ബോസ് ഷോ നാടിനെയോ ജനങ്ങളെയോ നന്നാക്കുന്ന ഷോയല്ല. എന്റർ‌ടെയ്ൻമെന്റ് ഷോയാണ്.'

'ഞാൻ വീടിനുള്ളിൽ വെച്ച് ​ഗോസിപ്പ് ചെയ്തിട്ടില്ല. എന്റർടെയ്ൻമെന്റ് ഷോയിൽ മസാല മതി. ബി​ഗ് ബോസിലായിരുന്നപ്പോഴാണ് ഞാൻ ഓവറാക്ട് ചെയ്തത്. ഞാൻ എന്റെ കാര്യം നോക്കി എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നു. ഞാനൊരു പച്ചയായ മനുഷ്യനാണ്.'

ദിൽ‌ഷയെ വിവാ​ഹത്തിന് വിളിക്കില്ല

'ലക്ഷ്മി ചേച്ചിയുമായി മാത്രമെ കോൺടാക്ടുള്ളു. എന്റെ കംഫർട്ട് സോൺ വളരെ ചെറുതാണ്. പൊടിയുടെ സുഹൃത്തുക്കളാണ് എന്റേയും സുഹൃത്തുക്കൾ. പൊടിക്ക് പ്രയോ​റിറ്റി കൊടുക്കുന്നത് കൊണ്ടാണ് കൊച്ചിയിൽ നിൽക്കുന്നത്. ഒരു പ്രശ്നം വന്നാൽ എനിക്ക് വേണ്ടി സംസാരിക്കാൻ ഒരുപാടുപേരുണ്ട്.'

'തള്ളിയപ്പോൾ പറ്റിപ്പോയതാണ് അല്ലാതെ റിയാസിനെ മനപൂർവം ഉപദ്രവിച്ചതല്ല. ഇങ്ങോട്ട് കേറി ചൊറിയുമ്പോഴാണ് ഞാൻ പ്രതികരിക്കുന്നത്. ഞാൻ ഒന്നും പറഞ്ഞ് ചെയ്യിപ്പിക്കുന്നതല്ല. തുടക്കത്തിൽ ഒരുപാട് ഉദ്ഘാടനങ്ങൾ ചെയ്തിരുന്നു. ചിലത് കാശ് മേടിക്കാതെ ചെയ്തതാണ്.'

ലക്ഷ്മി ചേച്ചിയുമായി മാത്രമെ കോൺടാക്ടുള്ളു

'ഉള്ളവന്റെ കൈയ്യിൽ നിന്നും വാങ്ങാറുണ്ട്. സമയം കിട്ടുമ്പോൾ ഫാമിലിക്കൊപ്പം ചിലവഴിക്കും. സെൽഫ് പ്രമോഷൻ വലിയ കാര്യമാണ്. പൊളിറ്റിക്സിൽ നിൽക്കണമെങ്കിൽ എനിക്ക് ജനങ്ങളുടെ സപ്പോർട്ട് വേണം. അപ്പോഴും ഞാൻ ചർച്ചയായിരിക്കണം.'

'ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഓവർ ആർത്തിയിൽ കാശ് ഉണ്ടാക്കണമെന്ന് എനിക്കില്ല. എനിക്ക് ഇനി അധികാരം വേണം. ഫേയ്മസ് ആകുന്നതിനൊപ്പം അധികാരം കൂടി ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പക്ഷെ എന്നെ കൊണ്ട് നാട് മൊത്തത്തിൽ നന്നാക്കാൻ‌ പറ്റില്ല' റോബിൻ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X