റോബിൻ കേരളം വിടുന്നു..., വിവാഹശേഷം ദുബായിലേക്ക് താമസം മാറ്റും, ഇനിയുള്ള ബിസിനസുകൾ ആരതിക്കൊപ്പം യുഎഇയിൽ!

ഒറ്റ റിയാലിറ്റി ഷോകൊണ്ട് ജീവിതം മാറി മറിഞ്ഞ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തിയ താരം ആ സീസണിലെ വിജയ് നേടിയതിനേക്കാൾ ആരാധകരെ നേടി. ഡോക്ടറാണെങ്കിലും മോട്ടിവേഷണൽ സ്പീക്കറായി അടക്കം ജോലി ചെയ്തിരുന്നു റോബിൻ ബി​ഗ് ബോസിൽ എത്തും മുമ്പ്. അതുകൊണ്ട് തന്നെ ബി​ഗ് ബോസിലേക്ക് എത്തും മുമ്പ് തന്നെ യൂത്തിനിടയിൽ റോബിൻ സുപരിചിതനായിരുന്നു.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കേരളത്തിലെ കുടുംബങ്ങൾക്കെല്ലാം പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു റോബിൻ. ബി​ഗ് ബോസിനുശേഷമാണ് ഭാവി വധു ആരതി പൊടിയും റോബിന്റെ ജീവിതത്തിലേക്ക് വന്നത്. നടിയും ഫാഷൻ ഡിസൈനറും മോ‍ഡലുമെല്ലാമായ ആരതി പൊടി ഇപ്പോൾ ഒരു ​ഗായിക കൂടിയാണ്.

Robin Radhakrishnan

ഇരുവരുടെയും വിവാഹനിശ്ചയം ഒരു വർഷം മുമ്പായിരുന്നു. ഈ വരുന്ന ജൂണിൽ ഇരുവരുടെയും വിവാഹമുണ്ടാകും. കഴിഞ്ഞ ദിവസമാണ് വിവാ​ഹ തിയ്യതി റോബിൻ വെളിപ്പെടുത്തിയത്. ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമെന്നും റോബിൻ കുറിച്ചിരുന്നു. ഇപ്പോൾ റോബിൻ ഏറെ സമയവും ദുബായിലാണ്.

മീറ്റിങ്ങും പുത്തൻ പ്ലാനും ബിസിനസും ആരംഭിക്കുന്നതിന്റെ ഭാ​ഗമായാണത്. വിവാഹശേഷം ദുബായിൽ സെറ്റിൽഡാവുമെന്ന് പറയുകയാണ് ഇപ്പോൾ റോബിൻ. വിവാഹശേഷം ദുബായിലേക്ക് താമസം മാറ്റുമെന്നും ഇനിയുള്ള ബിസിനസുകൾ വധു ആരതിക്കൊപ്പം യുഎഇയിലായിരിക്കുമെന്നുമാണ് താരം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

'ഞാനിപ്പോൾ അധികം വിവാദങ്ങളിൽ ഒന്നും ചെന്നുപെടാതെ സ്വന്തം കാര്യം നോക്കി പോയിക്കൊണ്ടിരിക്കുകയാണ്. ജൂൺ 26 ആം തീയതിയാണ് എന്റെ വിവാഹം. ഒരു മിഡിൽ ക്ലാസ് സാധാരണ ഫാമിലിയിലെ അംഗമായ എന്റെ വിവാഹത്തിന് ഇത്രയധികം ആളുകൾ വരും എന്നുള്ളത് ഭാവിയിൽ എനിക്ക് എന്റെ മക്കളോട് അഭിമാനത്തോടെ പറയാൻ സാധിക്കുമല്ലോ. മീഡിയയ്ക്ക് ഒരു റെസ്ട്രിക്ഷനും വെയ്ക്കരുതെന്ന് ഞാൻ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്.'

'കുറച്ച് ബിസിനസ് പ്ലാൻസൊക്കെയുണ്ട്. ഗോൾഡൻ വിസ ലഭിച്ചിരുന്നു. സാധാരണ ആളുകൾ ഗോൾഡൻ വിസ കിട്ടിയാൽ അതുവേണ്ട രീതിയിൽ ഉപയോഗിക്കില്ല. നമുക്ക് ഒരുപാട് ഓപ്പർച്യൂണിറ്റുകളുള്ള സ്ഥലമാണ് യുഎഇ. ഞാനത് ഒരുപാട് എക്സ്പ്ലോർ ചെയ്യുകയും ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ച് വരികയുമാണ്. അവിടുത്തെ ഗവൺമെന്റ് അംഗീകരിച്ച എനിക്ക് ഒരു ഗോൾഡൻ വിസ തന്നത് വലിയൊരു കാര്യമാണ്. അതിനുശേഷമാണ് ഞാൻ അതിന്റെ പോസിബിലിറ്റിസിനെ കുറിച്ച് ഒരു സ്റ്റഡി നടത്തിയത്.'

Robin Radhakrishnan

'അതുകൊണ്ടാണ് ദുബായ് പോലെ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത്. ദുബായിൽ പനമേര എടുത്തതും അതുകൊണ്ടാണ്. അവിടെ വാങ്ങാൻ കാശ് കുറവാണ്. ഞാനൊരു ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലെ ആളാണ്. എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല. ഇവിടുത്തെക്കാളും നാലിൽ ഒന്ന് കാശ് മാത്രമെ അവിടെയാകുന്നുള്ളൂ. അതുകൊണ്ടാണ് അവിടെ ഒരെണ്ണം എടുത്തത്. ഇവിടെയും ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട്.'

'ഒരുപാട് കോടീശ്വരൻ ആവണം എന്നൊന്നുമില്ല. എന്നാലും ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെയുണ്ട്. ആളുകളെ സഹായിക്കണമെന്ന് എനിക്കുണ്ട്. എന്റെ ബിസിനസ് റെഡിയായാൽ ഒരുപാട് ആളുകൾക്ക് തൊഴിൽ കൊടുക്കണമെന്നും ആഗ്രഹമുണ്ട്. കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിലാവാനാണ് പ്ലാൻ.'

'കല്യാണം കഴിഞ്ഞാൽ പൊടിക്കും ഗോൾഡൻ വിസ കിട്ടും. കാര്യം നല്ലൊരു ഫാഷൻ ഡിസൈനറാണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റർനാഷണൽ ബ്രാൻഡിങ്ങിന്റെ എന്തെങ്കിലും സംഭവം ദുബായിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വിവാഹം മാക്സിമം ഗുരുവായൂർ അമ്പലത്തിൽ വെച്ച് തന്നെയായിരിക്കും.'

'അതിനുവേണ്ടിയാണ് ട്രൈ ചെയ്തുകൊണ്ടിരിക്കുന്നത്. പുള്ളിക്കാരി ഇപ്പോൾ ഒരു പാട്ട് പാടിയിട്ടുണ്ട്. നല്ല കഴിവുള്ള ആളാണ്. എന്നെ കൊണ്ട് കൊടുക്കാൻ കഴിയുന്ന എല്ലാ സപ്പോർട്ടും കൊടുത്ത് ഞാൻ പ്രൊമോട്ട് ചെയ്യും', എന്നാണ് ഭാവി പരിപാടികളെ കുറിച്ച് വ്യക്തമാക്കി റോബിൻ പറഞ്ഞത്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X