റിയാസ് പാവം; ബ്ലെസ്ലിക്ക് മെസേജ് അയച്ചു, പക്ഷെ കണ്ടിട്ടില്ല - വീണ്ടും മനസുതുറന്ന് ഡോ. റോബിൻ

ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ നേടിയ ഷോ ആണ് ബിഗ് ബോസ് സീസൺ 4. മത്സരം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ബിഗ് ബോസിനെ പറ്റിയും അതിൽ പങ്കെടുത്ത മത്സരാർത്ഥികളെപ്പറ്റിയുമുള്ള വിശേഷങ്ങൾ ഇപ്പോഴും പുറത്ത് വരികയാണ്. ബിഗ് ബോസ് ഷോയിൽ 20 പേർ മാറ്റുരച്ചതിൽ ആറ് പേരാണ് ഫിനാലയിൽ എത്തിയത്. അതിൽ നിന്ന് വിജയിയായി ജനങ്ങൾ തിരഞ്ഞെടുത്തത് ദിൽഷ പ്രസന്നനെയാണ്.

ഇതേസമയം, ബിഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയെടുത്ത താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇതുവരെ മറ്റ് സീസണുകളിലെ മത്സരാർത്ഥികൾക്ക് ലഭിക്കാത്ത ജനപിന്തുണയാണ് റോബിന് ലഭിച്ചത്. റോബിന് സമാനമായി വൻജനശ്രദ്ധ കയ്യടക്കിയ മറ്റൊരു താരമാണ് റിയാസ് സലീമും. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന് മൂന്നാം സ്ഥാനം റിയാസ് നേടിയെടുത്തു. റിയാസിൻ്റെ വരവേടെ ബിഗ് ബോസ് വീട്ടിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

കയ്യാങ്കളിയിലേക്ക്

റിയാസ് എന്ന മത്സരാർത്ഥി ഹൗസിൽ എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. പല മത്സരാർത്ഥികളുമായും വാക്ക് തർക്കവും അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. പല സമയങ്ങളിലും കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് പോകുന്ന അവസരമുണ്ടായി. റിയാസും റോബിനുമായിരുന്നു വാക്ക് തർക്കങ്ങളിൽ മുന്നിൽ. രണ്ട് പേരും ശക്തരായ മത്സരാർത്ഥികൾ ആയതുകൊണ്ടും അവരവർ പറയുന്ന അഭിപ്രായങ്ങളിൽ ഉറച്ച് നിൽക്കുന്നതുകൊണ്ടും റോബിനും റിയാസും തമ്മിലെ വാക്ക് തർക്കങ്ങൾക്ക് പൊതുവേ മൂർച്ച കൂടുതലാണ്.

എന്നാൽ ഹൗസിനകത്ത് ഇരുവരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം റിയാസിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ റോബിൻ പറഞ്ഞ കാര്യം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. മാറ്റിനി ലൈവിൽ കട്ടൻ വിത്ത് ഇമ്മിട്ടി എന്ന പരിപാടിയിലൂടെയാണ് റിയാസിനെക്കുറിച്ച് റോബിൻ പറഞ്ഞത്.

ആരെയും വിലയിരുത്തരുത്

ധന്യയെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റിയസിനെക്കുറിച്ചും റോബിൻ വ്യക്തമാക്കിയത്. ബിഗ് ബോസ് വീട്ടിലെ മത്സരത്തിൻ്റെ അടിസ്ഥാനത്തിൽ ആരെയും വിലയിരുത്തരുത്. ഓരോ മത്സരാർത്ഥിയും ഓരോ ഗെയിം പ്ലാനുമായി എത്തിയവരാണെന്ന് റോബിൻ പറയുന്നു.

റിയാസ് പാവമാണ്

'റിയാസ് പൊതുവെ പാവമാണ്. ബിഗ് ബോസ് വീട്ടിൽ അവൻ ഗെയിമിൻ്റെ ഭാഗമായാണ് എല്ലാം ചെയ്തത്. അത് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ റിയാസിനോട് വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. എല്ലാവർക്കും പോസിറ്റീവും നെഗറ്റീവും ഉണ്ട്. ഓരോരുത്തരുടെയും പോസിറ്റീവ് എടുത്താൽ തന്നെ അവിടെ പ്രശ്നങ്ങൾ ഉണ്ടാവില്ല', റോബിൻ അഭിപ്രായപ്പെടുന്നു.

'ബ്ലെസ്ലിയുമായുള്ള പ്രശ്നത്തെക്കുറിച്ചും റോബിൻ സൂചിപ്പിക്കുന്നുണ്ട്. 'ബ്ലെസ്ലിയുമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. അവനുമായി സംസാരിക്കണമെന്ന് തോന്നിയപ്പോൾ തന്നെ ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്തിരുന്നു. സംസാരിക്കാൻ താത്പര്യം ഉണ്ട്. നമ്പർ തരുമോ എന്ന് ചോദിച്ച് മെസേജ് അയച്ചു. പക്ഷെ ആ മെസേജ് ഇതുവരെ കണ്ടിട്ടില്ല. അവനുമായുള്ള പ്രശ്നങ്ങൾക്ക് കാരണം അവന്റെ സഹോദരൻ്റെയും ആർമിക്കാരുടെയും ചില സംസാരമായിരുന്നു. അല്ലാതെ ബ്ലെസ്ലിയുമായി പ്രശ്നങ്ങളൊന്നുമില്ല', റോബിൻ വ്യക്തമാക്കി.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
ഞാനെന്ന വ്യക്തി

'ബിഗ് ബോസ് വീട്ടിൽ ഞാനെന്ന വ്യക്തി എങ്ങനെയാണെന്ന് ആദ്യം ആർക്കും അധികം കാണിച്ച് കൊടുത്തിട്ടില്ല. കാരണം അങ്ങനെ മനസ്സിലാക്കാൻ അവസരം കൊടുത്താൽ നമ്മളെ ബ്രേക്ക് ചെയ്യാൻ മറ്റ് മത്സരാർത്ഥികൾക്ക് എളുപ്പത്തിൽ കഴിയും. ലക്ഷ്മി ചേച്ചിയോടും തുടക്കത്തിൽ ‍ഞാൻ യഥാർഥത്തിൽ എങ്ങനെയണെന്ന് കാണിച്ചിരുന്നില്ല. പിന്നെ ഒരു ഘട്ടം എത്തിയപ്പോൾ ചേച്ചി, അമ്മ ഫീൽ വന്നപ്പോഴാണ് അടുത്ത് സംസാരിച്ചത്'.

'ബിഗ് ബോസ് ഒരു മൈൻഡ് ഗെയിമാണ്. ബിഗ് ബോസ് വീട്ടിൽ ടാസ്ക്ക് കളിച്ച് വിജയിച്ചാലും ഏറ്റവും പ്രധാനം പ്രേക്ഷകരുമായി ഒരു കണക്ഷൻ നേടിയെടുക്കുക തന്നെയാണ്', റോബിൻ വിശദീകരിച്ചു.

'എന്റെ അച്ഛനന്റേയും അമ്മയുടേയും അഭിമുഖങ്ങൾ എന്താ വരാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ഞാനും അതെ കുറിച്ച് ആലോചിക്കുന്നുണ്ട്. സമയം കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തത്. അച്ഛൻ, അമ്മ, സഹോദരി എന്നിവരടങ്ങിയതാണ് എന്റെ കുടുംബം. വളരെ വൈകാതെ അവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അഭിമുഖം പ്ലാൻ ചെയ്യുന്നുണ്ട്. എന്റെ അച്ഛൻ സിനിമാ പ്രേമിയാണ്. അദ്ദേഹത്തിന്റെ സപ്പോർട്ടുള്ളകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ ആകാൻ സാധിച്ചത്', റോബിൻ അറിയിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X