For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതത്തിലെ മറക്കാനാവാത്ത ദിവസം', എന്നെ സ്നേഹിച്ചവരെ അവസാന ശ്വാസം വരെ മറക്കില്ലെന്ന് റോബിൻ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ജനകീയനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ. ബി​ഗ് ബോസ് വീട്ടിൽ നൂറ് ദിവസം തികച്ച് നിന്നിരുന്നെങ്കിൽ വിജയം ഉറപ്പിക്കാൻ സാധ്യതയുള്ള മത്സരാർത്ഥി കൂടെയായിരുന്നു. എന്നാൽ എഴുപതാമത്തെ ദിവസം വളരെ അപ്രതീക്ഷിതമായാണ് റോബിൻ ഹൗസിൽ നിന്ന് പുറത്തായത്. സഹമത്സരാർത്ഥിയെ ആക്രമിച്ചു എന്ന പേരിലാണ് റോബിന് പുറത്താകേണ്ടി വന്നത്.

  മാസങ്ങളോളം ബി​ഗ് ബോസിനെ കുറിച്ച് പഠിച്ച് ജനങ്ങളുെട പൾസ് മനസ്സിലാക്കിയ ശേഷമാണ് റോബിൻ ഷോയിൽ മത്സരിക്കാനെത്തിയത്. ആദ്യ രണ്ടാഴ്ചകൾക്കുള്ളിൽ തന്നെ നിരവധി ആരാധകരെയും റോബിൻ സ്വന്തമാക്കി. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നതിന് മുൻപും സമൂഹ മാധ്യമങ്ങളില‍ൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ച് റോബിൻ ശ്രദ്ധ നേടിയിരുന്നു.

  അപ്രതീക്ഷിതമായ റോബിന്റെ പുറത്താകൽ പ്രേക്ഷകരെ ഒന്നടങ്കം നിരാശരാക്കി. റോബിനെ പുറത്താക്കിയതിനെതിരെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം നടന്നു. ചാനലിനെതിരെയും ബി​ഗ് ബോസ് ഷോയ്ക്കെതിരെ ആരാധകർ തിരിഞ്ഞു. നൂറ് ദിവസം നിൽക്കാൻ വന്നിട്ട് എഴുപതാമത്തെ ദിവസം പോകുന്നതിൽ റോബിനും സങ്കടമായിരുന്നു.

  എന്നാൽ ഷോയിൽ നിന്ന് ഇറങ്ങി നാട്ടിലേക്ക് തിരികെ എത്തിയ റോബിൻ തന്നെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയ ജനസാ​ഗരത്തെ കണ്ട് അമ്പരന്നു. ഷോ കഴിഞ്ഞിട്ട് രണ്ടുമാസം ആയെങ്കിലും റോബിൻ ഇപ്പോഴും തിരക്കാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരം.

  Also Read: നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്ന കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. തന്നെ ഇത്രയുമധികം സ്നേഹിക്കുന്ന പിന്തുണക്കുന്ന എല്ലാവർക്കും നന്ദി. എൻ്റെ ശ്വാസം നിലക്കുന്നതുവരെയും ഞാൻ നിങ്ങളെ ഓർക്കും എന്നാണ് താരം എഴുതിയിരിക്കുന്നുത്.

  ബി​ഗ് ബോസിന് ശേഷം എയർപോർട്ടിൽ വന്നിറങ്ങിയതുമുതൽ ഡോക്ടർ നൽകിയിട്ടുള്ള അഭിമുഖങ്ങളിലെ പ്രധാന വാക്കുകളും ഹൗസിൽ വെച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ചേർത്ത് വെച്ച് തയ്യാറാക്കിയ ഒരു ചെറിയ വീഡിയോ ആണ് റോബിൻ പങ്കുവെച്ചത്. റോബിൻ്റെ ആരാധകനിൽ ഒരാളാണ് റോബിന് വേണ്ടി ആ വീഡിയോ എഡിറ്റ് ചെയ്തത്.

  തനിക്ക് വേണ്ടി സമയം മിനക്കെടുത്തി സോഷ്യൽ മീഡിയയിലൂടെ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്നവർക്കും റോബിൻ നന്ദി പറഞ്ഞു. നൂറിൽ ചിലപ്പോൾ നൂറ്റിരുപത് പ്രാവശ്യം ഞാൻ വീഴുമായിരിക്കും പക്ഷെ നൂറ്റി ഇരുപത്തിഒന്നാമത് ഞാൻ എഴുന്നേറ്റ് നിൽക്കുമെന്നുള്ള എൻ്റെ കോൺ‍ഫിഡൻസാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

  Also Read: ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

  റോബിനെ കാണാൻ എയർപോർട്ടിൽ എത്തിയത് ആയിരങ്ങളായിരുന്നു. അവിടെവരെ എത്താൻ ഒരുപാട് പാടുപെട്ടവർ ഉണ്ട്. എന്നിട്ടും അവരൊക്കെ എന്നെ കാണാൻ അവിടെ എത്തി. അതിൽ കൂടുതൽ ഈ ഷോയിൽ വിജയിക്കാൻ ഒന്നുമില്ലെന്ന് പറയുകയാണ് റോബിൻ. ഇത് ഷോ ആണെന്ന് അറിയാമെങ്കിലും വീട്ടിലെ ഒരം​ഗത്തെപ്പോലെ കണ്ടുപോയി എന്നാണ് ഡോക്ടറിൻ്റെ ആരാധകരിൽ പലരും പറയുന്നത്.

  ചെറിയ കുട്ടികൾ മുതൽ പ്രായമായ അമ്മമാർ വരെ റോബിനെ സ്നേഹിക്കുന്ന കൂട്ടത്തിൽ ഉണ്ട്. ഓരോ സ്ഥലങ്ങളിലും റോബിൻ എത്തുമ്പോൾ കാണാൻ എത്തുന്ന ആരാധകരെ ഒരുപോലെ സ്വീകരിച്ച് സന്തോഷിപ്പിച്ചിട്ടാണ് അവിടെ നിന്ന് പോകുന്നത്. പല സ്ഥലങ്ങളിൽ ചെല്ലുമ്പോഴും അമ്മമാർ വന്ന് കെട്ടിപ്പിടിച്ച് കരയാറുണ്ട്. റോബിൻ പി ആറിനെ ഏൽപ്പിച്ച ശേഷമാണ് ബി​ഗ് ബോസ് ഹൗസിലേക്ക് പോയതെന്ന് ഒരുപാട് പേർ വിമർശിച്ചിരുന്നു.

  ഈ അമ്മമാരും കുഞ്ഞനിയത്തിമാരും അനിയന്മാരും കാണിക്കുന്ന സ്നേഹത്തെ അങ്ങനെയാണ് കാണുന്നതെങ്കിൽ അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ലെന്നാണ് റോബിൻ പറയുന്നത്.

  Also Read: 'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

  ഇനി ആര് എന്തൊക്കെ പറഞ്ഞാലും ജനങ്ങളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനമുണ്ട്. അത് അങ്ങനെ തന്നെയുണ്ടാവും. ഡോക്ടർ റോബിൻ എന്ന വ്യക്തിയെ ബി​ഗ് ബോസിൽ എത്തുന്നതിന് മുൻപ് ആർക്കും അറിയില്ലായിന്നു. പക്ഷെ ഇന്നിപ്പോൾ അങ്ങനെയല്ല. ഇവിടെ വരെ എത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

  എന്നെ വെറുക്കുന്ന കുറച്ച് പേരൊക്കെ ഉണ്ടാകും, ആ വെറുക്കുന്നവരുടെ പത്തിരട്ടി പേർ എന്നെ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. റോബിൻ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആരതിയും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ കമൻ്റ് ചെയ്തിട്ടുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan thanked all the fans for his love and support, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X