For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിന് പൈസ തരണ്ട, ആരും നിരാശരാകരുത്; തന്റെ ഫിറ്റ്‌നെസ് യാത്രയില്‍ വിദേശത്ത് നിന്നുള്ളവരുണ്ടെന്ന് റോൺസൻ

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടന്‍ റോണ്‍സന്‍ വിന്‍സെന്റ്. തുടക്കം മുതല്‍ അവസാനം വരെ ഷോ യില്‍ നില്‍ക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ബിഗ് ബോസിലൂടെ പലര്‍ക്കും പ്രശസ്തിയും പണവുമൊക്കെ ലഭിച്ചെന്ന് പറയുമ്പോള്‍ തനിക്ക് നല്ലതൊന്നുമല്ല കിട്ടിയതെന്ന് റോണ്‍സന്‍ പറയുന്നത്.

  അതുവരെ ഫിറ്റായി കൊണ്ട് നടന്ന ശരീരം തടിച്ചുരുണ്ടു. സിക്‌സ്പാക്കുകളൊക്കെ കുടവയറായി മാറി. ഇതെല്ലാം മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. തനിക്കൊപ്പം ഈ ചലഞ്ചിലേക്ക് മറ്റുള്ളവരെ കൂടി നടന്‍ സ്വാഗതം ചെയ്തിരുന്നു. അങ്ങനെ ആയിരത്തിന് മുകളില്‍ ആളുകളാണ് താരത്തിന് മെസേജ് അയച്ച് എത്തിയിരിക്കുന്നത്. ഈ സന്തോഷം റോണ്‍സന്‍ പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുകയാണ്.

  ഗെറ്റ് ഫിറ്റ് വിത് റോണ്‍, ഫിറ്റ്‌നെസ് ക്യാംപെയിന്‍ എന്നീ ഹാഷ് ടാഗുകള്‍ നല്‍കി കൊണ്ടാണ് റോണ്‍സന്‍ പുതിയ പോസ്റ്റുമായി എത്തിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തന്റെ കൂടെ ശരീരം ഫിറ്റ് ആക്കാന്‍ ആഗ്രഹിക്കുന്നവരെ താരം ക്ഷണിച്ചിരുന്നു. മറ്റ് പണമിടപാടുകള്‍ ഒന്നുമില്ലാതെ തീര്‍ത്തും സൗജന്യമായി എല്ലാവരിലേക്കും തന്റെ സേവനം എത്തിക്കാനാണ് നടന്‍ ശ്രമിച്ചത്. വിദേശത്ത് നിന്ന് പോലും ആളുകള്‍ തന്നെ തേടി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്.

  Also Read: അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി നിർബന്ധം പിടിച്ചു, പിന്നെയത് സംഭവിച്ചെന്ന് സോണിയ

  'ഇതിനോടകം തന്നെ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി 1200- ഓളം ആളുകള്‍ മെസ്സേജുകള്‍ വാട്‌സാപ്പില്‍ എന്നോടൊപ്പം ഈ ഫിറ്റ്‌നെസ് യാത്രയില്‍ ചേരാനായി ആഗ്രഹം അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ഈ റെസ്‌പോണ്‍സ് കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ മിങ്ങളോളപ്പെട്ടിരിക്കുകയാണ്. ഒപ്പം ഒരുപാട് സന്തോഷവുമുണ്ട്. ഞാന്‍ ഒറ്റയ്ക്കു ഇത് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരിലേക്കും എന്റെ സന്ദേശങ്ങള്‍ എത്താന്‍ വൈകുന്നത് കൊണ്ട് ആരും നിരാശരാകരുത്'.

  Also Read: പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യാത്തത് എന്താണ്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

  'പലരും ഇതിന്റെ 'ഫീസ്, പേയ്‌മെന്റ്' ഒക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങളുടെ സ്‌നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം. എത്രയും പെട്ടെന്ന് നിങ്ങള്‍ ഓരോരുത്തരിലേക്കും എത്തിച്ചേരാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും വിട്ടു പോയതോ അല്ലെങ്കില്‍ പുതിയതായി ജോയിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കില്‍ കമന്റ് ബോക്‌സില്‍ ഗെറ്റ് ഫിറ്റ് വിത് റോണ്‍ എന്ന് ടൈപ്പ് ചെയ്യുക. ഞാന്‍ ബന്ധപ്പെടുന്നതായിരിക്കും.

  കൂടുതല്‍ വിവരങ്ങള്‍ വൈകാതെ നിങ്ങളെ അറിയിക്കാം', എന്നുമാണ് റോണ്‍സന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: പ്രണയ തകര്‍ച്ചകള്‍, മൂന്നാം മാസം പിരിഞ്ഞ വിവാഹ നിശ്ചയം! തൃഷയുടെ ജീവിതത്തില്‍ സംഭവിച്ചത്...

  മലയാളത്തിലെ ഹിറ്റ് സീരിയലുകളില്‍ വില്ലന്‍ വേഷത്തിലൂടെയാണ് നടന്‍ റോണ്‍സന്‍ വിന്‍സെന്റ് ശ്രദ്ധേയനാവുന്നത്. തെലുങ്ക് സിനിമകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് റോണ്‍സന്റെ വിശേഷങ്ങള്‍ കൂടുതലും ചര്‍ച്ചയാവുന്നത്. പുറത്ത് വലിയ ആരാധകരെ സ്വന്തമാക്കിയിട്ടാണ് നടന്‍ മത്സരത്തില്‍ പിടിച്ച് നിന്നത്. നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ റോണ്‍സന് സാധിച്ചില്ലെങ്കിലും മികച്ച എന്റര്‍ടെയിനറാവാന്‍ സാധിച്ചു.

  Read more about: Ronson Vincent
  English summary
  Bigg Boss Fame Ronsan Vincent About His New Fitness Challenge With Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X