എന്റെയും ആന്റണിയുടേയും പരിപ്പിളകി, ആശുപത്രിയിലായി, ജല്ലിക്കെട്ടിനിടയിൽ സംഭവിച്ചതിനെ കുറിച്ച് സാബു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഇമേജ് മാറിയ വ്യക്തിയാണ് തരികിട സാബു. ഷോയിൽ വന്നതിന് ശേഷം ഹേറ്റേഴ്സ് പോലും ആരാധകരായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 1 ലെ ടൈറ്റിൽ വിന്നറായിരുന്നു സാബു മോൻ. സീസൺ 1 അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ബിഗ് ബോസ് ഹൗസിലെ സാബുവിന്റെ ചില മാസ് ഡയലോഗും പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 2000 മുതലാണ് സാബു പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. സാബുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത് തരികിട എന്ന ഷോയാണ്. ഇതിലൂടെയാണ് താരത്തിന് തരികിട സാബു എന്ന പേര് ലഭിക്കുന്നത്. ഷോ വൻ വിജയം ആയിരുന്നു.

മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും സാബുസജീവമാണ്. 2002 മുതൽ സിനിമയിൽ ഉണ്ടെങ്കിലും ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇതിന് മുൻപും സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ ലഭിക്കാൻ തുടങ്ങിയത ബിഗ് ബോസിന് ശേഷമാണ്. 2019 ൽ പുറത്തിറങ്ങിയ ജെല്ലിക്കട്ട് എന്ന ചിത്രത്തിലെ സാബുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടച്ചൻ എന്ന കഥാപാത്രത്തെയാണ് സാബു ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയിലെ സാബുവിന്റെ ആകാഷൻ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത നടൻ ആന്റണി പൊപ്പയുമായുള്ള സംഘട്ടന രംഗത്തെ കുറിച്ച് സാബു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. ചിത്രീകരണത്തിനിടെ രണ്ട് പേരും ആശുപത്രിയിൽ ആയിട്ടുണ്ടെന്നും സാബു പറഞ്ഞു.
ജെല്ലിക്കെട്ട് ചിത്രീകരണത്തിനിടെ തനിക്കും നടൻ ആന്റണി പെപ്പയ്ക്കും നിരവധി പരിക്ക് പറ്റിയിട്ടുണ്ടെന്നും സാബു പറയുന്നു. രണ്ട് പേരും ആശുപത്രിയിൽ ആയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ആ ചിത്രം ഒരു അനുഭവമായിരുന്നു. ശരീരത്തിലെ സകല നാഡി ഞരമ്പുകളും ഇടികൊണ്ടും തെന്നി വീണും ഈഞ്ച പരുവമായിരുന്നു. എന്റെയും ആന്റണിയുടേയും പരിപ്പിളകിയിട്ടുണ്ട്. ചെങ്കുത്തായ ഏലത്തോട്ടത്തിലായിരുന്നു ചിത്രീകരണം. പോരാത്തതിന് ഇല വീണ് കിടക്കുന്നത് കൊണ്ട് ഏതാണ് കുഴിയെന്നു പോലും അറിയില്ലായിരുന്നു.
ചിത്രത്തിൽ എത്തിയതിനെ കുറിച്ചും സാബു വെളിപ്പെടുത്തി കോളേജിൽ പഠിക്കുന്ന കാലം മുതലെ ലിജോയെ എനിക്ക് അറിയാമയിരുന്നു. തനിക്ക് പറ്റിയ വേഷമുണ്ടെങ്കിൽ വിളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.ജെല്ലിക്കെട്ടിലെ ആ റോളിന് എന്നെ എടുത്തോലോ എന്ന് ലിജോ ചോദിച്ചപ്പോൾ., ചെമ്പൻ വിനോദ് ആദ്യം പറഞ്ഞത് അളിയ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ലെന്നായിരുന്നു. ഇത് പിന്നീട് ചെമ്പൻ തന്നെയാണ് എന്നോട് പറഞ്ഞതും. ഒരു അഭിനേതാവ് ടൂൾ ആണ് എന്ന വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ ടൂൾ നന്നായിട്ട് ഉപയോഗിക്കാൻ അറിയുന്ന ആളുടെ കൈയിൽ എത്തിപ്പെടണം- സാബു മോൻ പറഞ്ഞു.


Click it and Unblock the Notifications











