'ദിലീപിനെ എങ്ങനെയെങ്കിലും പ്രതിയാക്കണമെന്ന ലക്ഷ്യം മാത്രം, പൾസർ സുനിക്കുപോലും തക്കശിക്ഷ കൊടുക്കാനായില്ല'
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് പോലും തക്കതായ ശിക്ഷ മേടിച്ച് കൊടുക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയത് ദിലീപിന് പിന്നാലെ മാത്രം നടന്നതുകൊണ്ടാണെന്ന് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. ഇതൊക്കെ ഇങ്ങനെയെ നടക്കാൻ പോകുന്നുള്ളുവെന്ന് അന്നേ തോന്നിയിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു. എല്ലാവരും ഫോക്കസ് ചെയ്യുന്നത് എന്തുകൊണ്ട് ദിലീപ് പ്രതിയല്ലെന്ന് കോടതി പറഞ്ഞു എന്നതിലാണ്.
ഇതാണ് ഈ കേസ് തകരാനുള്ള ഏറ്റവും വലിയ കാരണം. ഈ കേസിന്റെ തുടക്കം മുതൽ ദിലീപിനെ പ്രതിയാക്കണം, ദിലീപ് പ്രതിയാണ്... എന്ന രീതിയിലാണ് കാര്യങ്ങൾ. ഒന്നാം പ്രതിയും എട്ടാം പ്രതിയും... ഗൂഢാലോചന നടത്തിയത് ദിലീപാണ്. മാസ്റ്റർ മൈന്റ് ദിലീപാണ്. ദിലീപ് പൾസർ സുനിയെ കൊണ്ട് ചെയ്യിച്ചു.

ഇത് സ്ഥാപിക്കാൻ വേണ്ടി പോലീസും ബാക്കി സിസ്റ്റവും കൂടി ഇറങ്ങി പ്രവർത്തിച്ചു. പക്ഷെ ഒരു ഒലക്കയും കിട്ടിയില്ല എന്നാണ് വിധി പകർപ്പ് പുറത്ത് വന്നപ്പോൾ മനസിലാകുന്നത്. ഈസിയായിട്ട് പ്രതിഭാഗത്തുള്ളവർക്ക് വാദങ്ങൾ പൊളിക്കാൻ പറ്റി. കോടതിയെ ബോധ്യപ്പെടുത്താൻ പറ്റുന്ന രീതിയിൽ അല്ല പ്രോസിക്യൂഷൻ കാര്യങ്ങൾ ഇവിടെ ഹാജരാക്കിയിട്ടുള്ളത്. ഇരയ്ക്ക് നീതി മേടിച്ച് കൊടുക്കേണ്ടയാളുകൾ യഥാർഥത്തിൽ ചെയ്യേണ്ടിയിരുന്ന ചില കാര്യങ്ങളുണ്ട്.
ഇരയായ സ്ത്രീ ഏറ്റവും മോശമായ കാര്യങ്ങൾ അനുഭവിച്ചത് പൾസർ സുനിയിൽ നിന്നും സംഘത്തിൽ നിന്നുമാണ്. അവർക്ക് പോലും പ്രോപ്പറായി ഒരു കഠിന ശിക്ഷ ലഭിക്കുന്ന രീതിയിൽ തെളിവുകൾ കൊണ്ടുവരാനോ കോടതിയിൽ സമർത്ഥിച്ച് കഠിന ശിക്ഷ മേടിച്ച് കൊടുക്കാനോ പ്രോസിക്യൂഷന് കഴിയാതെ പോയത് അവർ തുടക്കം മുതൽ ഓടുന്നത് ദിലീപിന് പിറകെയാണ്.
ദിലീപിനെ എങ്ങനെ എങ്കിലും പ്രതിയാക്കണം എന്ന ലക്ഷ്യം മാത്രമായിരുന്നു. ദിലീപിനെ കിട്ടുന്ന രീതിയിൽ എന്തെങ്കിലും തെളിവുകൾ കണ്ടെത്താനാണ് ശ്രമിച്ചത്. അതുകൊണ്ട് എന്ത് സംഭവിച്ചു? പൾസർ സുനി അടക്കം ആറുപേർക്ക് ഒരു സീനുമില്ല. കഠിന ശിക്ഷ പോലുമില്ല. അന്നേ തോന്നിയിരുന്നു ഇതൊക്കെ ഇങ്ങനെയെ നടക്കാൻ പോകുന്നുള്ളുവെന്ന്.
ഈ കേസിൽ എന്നല്ല ഒട്ടുമിക്ക കേസുകളിലും ശിക്ഷയിൽ കാഠിന്യം കുറയുന്നത് ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രശ്നം കൊണ്ടാണ്. പ്രതികളുടെ കാര്യങ്ങൾ കോടതി പരിഗണിക്കും. ഇരയുടെ കാര്യത്തിൽ അതില്ല. ഇവിടുത്തെ സിസ്റ്റത്തിന്റെ പോരായ്മയാണ്. ഇരയ്ക്ക് നീതി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായി മാറിയിരിക്കുന്നു. ദിലീപ് പ്രതികൾക്ക് പണം നൽകി എന്നതിന് തെളിവില്ല.

വാ കൊണ്ട് പറഞ്ഞാൽ പോരല്ലോ തെളിവ് വേണം. പ്രതികൾ ജയിലിൽ നിന്നും ദിലീപിനെ ഫോൺ വിളിച്ചതിനും തെളിവില്ല. ഊഹാപോഹങ്ങളുമായി കോടതിയിൽ പോയിട്ട് കാര്യമില്ല. ഈ കേസ് പൊട്ടി താറുമായതിന് പിന്നിൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഈ കേസുമായി ബന്ധപ്പെട്ട് ചില കളികൾ നടന്നത് കൊണ്ടാണ്. കുറ്റകൃത്യം ചെയ്ത പൾസർ സുനിക്കും ഗ്യാങ്ങിലും കിട്ടേണ്ടതിനേക്കാൾ ഫോക്കസ് പോയത് ദിലീപിനെ എങ്ങനെ ഈ കേസിലേക്ക് കൊണ്ടുവരാം,
ദിലീപ് എങ്ങനെ ഈ കേസിലേക്ക് വന്നുവെന്നത് സ്ഥാപിക്കുന്നതിലായിരുന്നു. മീഡിയയും സോഷ്യൽമീഡിയയും ചെയ്യുന്നത് കുഴപ്പമില്ല. പക്ഷെ പോലീസും പ്രോസിക്യൂഷനും കുറേ ആരോപണങ്ങളുമായി കോടതിയിൽ ചെന്നിട്ട് കാര്യമുണ്ടോ?. എട്ടാം പ്രതിക്കും ഒന്നാം പ്രതിക്കും തമ്മിലുള്ള പ്രവൃത്തികൾ തെളിയിക്കാൻ കഴിയണമായിരുന്നു എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുളള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു. ഒന്ന് മുതൽ 6 വരെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം തടവും 50000 പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.


Click it and Unblock the Notifications











