'മമ്മൂക്കയ്ക്ക് അരികിൽ വിനായകൻ കുട്ടിയെപ്പോലെ, എരപ്പത്തരം കാണിച്ചാലും കക്കാനും നിൽക്കാനും അറിയാം, വെളവനാണ്'

കളങ്കാവൽ പ്രീ റിലീസ് ചടങ്ങിനെത്തിയപ്പോഴുള്ള മമ്മൂട്ടിയുടേയും വിനാകന്റേയും പരസ്പരമുള്ള പെരുമാറ്റ രീതിയും സംസാരവുമെല്ലാം വൈറലായിരുന്നു. ഇതുവരെ സോഷ്യൽമീഡിയയിൽ തനിക്ക് എതിരെ ഉണ്ടായിരുന്ന എല്ലാ നെ​ഗറ്റീവുകളും മമ്മൂട്ടിക്കൊപ്പം പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതോടെ വിനായകന് നീക്കി കളയാൻ കഴിഞ്ഞു. സോഷ്യൽമീഡിയ മുഴുവൻ കഴിഞ്ഞ രണ്ട് ​ദിവസമായി മമ്മൂട്ടി-വിനായകൻ കോമ്പോയെ പാടി പുകഴ്ത്തുകയായിരുന്നു.

ആരെ ബഹുമാനിക്കണം, ആർക്ക് മുമ്പിൽ നന്നായി പെരുമാറണമെന്ന് വ്യക്തമായി വിനായകന് അറിയാം എന്നതടക്കമുള്ള കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ എരപ്പത്തരം കാണിച്ചാലും കക്കാനും നിൽക്കാനും അറിയാവുന്ന വ്യക്തിയാണ് നടൻ വിനായകനെന്ന് പറയുകയാണ് ബി​ഗ് ബോസ് താരം സായ് കൃഷ്ണ.

Vinayakan
Photo Credit: mammootty company / facebook

പുതിയ അഭിമുഖങ്ങൾ കണ്ടപ്പോൾ വിനായകൻ ആരാണെന്ന് എക്സ്പോസായപ്പോലെ തോന്നിയെന്നും സായ് കൃഷ്ണ പറയുന്നു. കളങ്കാവൽ എന്ന ‌സിനിമ റിലീസ് ചെയ്യാൻ പോവുകയാണ്. മമ്മൂട്ടിയുണ്ട് വിനായകനുണ്ട്. സിനിമയുടെ പ്രമോഷന് വന്നപ്പോൾ മമ്മൂക്ക വിനായകനെ എങ്ങനെ ഹാന്റിൽ ചെയ്യുമെന്ന് അറിയാൻ ഒരു ക്യൂരിയോസിറ്റിയുണ്ടായിരുന്നു.

പക്ഷെ അടിപൊളിയായി മമ്മൂക്ക വിനായകനെ ഹാന്റിൽ ചെയ്തു. ഒരു കുട്ടിയൊക്കെ നിൽക്കുന്നത് പോലെയാണ് മമ്മൂക്കയ്ക്ക് അരികിൽ വിനായകൻ നിന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നിരവധി അഭിമുഖങ്ങളിലും വിനായകൻ പ്രത്യക്ഷപ്പെട്ടിരുന്നു. മനോരമ ന്യൂസിനും ഒരു അഭിമുഖം നൽകിയിരുന്നു. അത് കണ്ടപ്പോൾ ചങ്ങായി ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് മനസിലായി.

അതുപോലെ ആളുകൾക്ക് അനുസരിച്ചും തരത്തിന് അനുസരിച്ചും നിൽക്കാനും സംസാരിക്കാനും വിനായകന് അറിയാം. ആ ഇന്റർവ്യൂവിന് മറ്റൊരു രസമുണ്ട് അത് അപ്ലോഡായി കുറച്ച് കഴിഞ്ഞപ്പോൾ പ്രൈവറ്റായി, പിന്നീട് അതിന്റെ കുറച്ച് ഭാ​ഗങ്ങൾ നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ പതിനാല് മിനിറ്റ് മാത്രമേയുള്ളു. വിനായകൻ എയറിൽ ഇനി പോകേണ്ടെന്ന് കരുതി കട്ട് ചെയ്ത് കളഞ്ഞതാകും. സൊസൈറ്റിയിൽ സംഭവിക്കുന്ന കാ​ര്യങ്ങളിൽ വല്ലപ്പോഴും റിയാക്ട് ചെയ്യുന്നയാളാണ് വിനായകൻ.

സ്വയം ഒരു റെവല്യൂഷനായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു എന്നൊക്കെ പറയാറുള്ളയാളാണ്. പുതിയ അഭിമുഖം കണ്ടപ്പോൾ വിനായകന്റെ യഥാർത്ഥ രൂപം പുറത്ത് വന്നത് പോലെയാണ് തോന്നിയത്. പോലീസ് സ്റ്റേഷൻ പല സമയങ്ങളിലും വിനായകന് തറവാട് പോലെയായിരുന്നു. ഞാൻ മനസിലാക്കിയിടത്തോളം കള്ള് കുടിച്ച് ഓരോന്ന് പറഞ്ഞ് ആളുകളിലേക്ക് ഇടിച്ച് കയറുന്ന പരിപാടി ഇയാൾക്കുണ്ട്.

Vinayakan
Photo Credit: mammootty company / facebook

പക്ഷെ ഇതേ സ്വഭാവം കൊണ്ട് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അടുത്ത് പോയി കഴിഞ്ഞാൽ ഇന്റസ്ട്രിയിൽ നിലനിൽപ്പ് കാണില്ല. കക്കാനും നിൽക്കാനും പഠിച്ചവനാണ് വിനായകനെന്ന് പുതിയ അഭിമുഖത്തിൽ നിന്നും മനസിലായി. മമ്മൂട്ടിയും മോ​ഹൻലാലുമൊക്കെ പക്ക പ്രൊഫഷണലാണ്. അവർ വിനായകൻ വന്നാലും കംഫേർട്ടാക്കി നിർത്തിയെ പെരുമാറു. എന്തൊക്കെ എരപ്പത്തരം പേഴ്സണൽ ലൈഫിൽ കാണിച്ചാലും ആരെയൊക്കെ വെറുപ്പിക്കണം ആരെയൊക്കെ സുഖിപ്പിക്കണമെന്നതിനെ കുറിച്ച് നല്ല ഐഡിയയുള്ള കാഞ്ഞ വെളവനാണ്.

സ്ട്രീറ്റ് സ്മാർട്ട് ലെവലിൽ നിന്ന് വളർന്ന് വന്നതിന്റേതായ എല്ലാ ​ഗിമ്മിക്കും കയ്യിലുണ്ട്. പ്രൊഫഷണൽ വിനായകനെയാണ് നാട്ടുകാർ ഇഷ്ടപ്പെടുന്നത്. അത് നാട്ടുകാർക്ക് ബുദ്ധിയും വിവേകവും ഉള്ളതുകൊണ്ടാണ്. വിനായകന് ബുദ്ധിയും വിവേകവും കുറച്ച് കൂടുതലാണ്. വീട്ടിൽ തന്നെ ചടങ്ങ് കൂടി ഇരിക്കുന്ന അവസ്ഥ വിനായകന് ഉണ്ടെങ്കിൽ അതിന് കാരണം വിനായകൻ തന്നെയാണ്.

നൂറ് കാര്യം പറഞ്ഞാൽ തൊണ്ണൂറ്റി ഒമ്പതും ബടക്ക് കാര്യമാണെന്നും സായ് കൃഷ്ണ പറയുന്നു. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ഡിസംബർ അഞ്ചിന് തിയേറ്ററുകളിലേക്ക് എത്തും.

More from Filmibeat

Read more about: vinayakan best actor vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X