എനിക്ക് കോടീശ്വരി ആകാനുള്ള മുതലാണ്! കേസില്‍ കിടക്കുന്ന പ്രൊപ്പര്‍ട്ടിയെ കുറിച്ച് ബിഗ് ബോസ് താരം സജ്‌ന

ബിഗ് ബോസിന് ശേഷം ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരുവരും വിവാഹമോചിതരാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെയാണ് പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. ഇതിന് പിന്നാലെ താനൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും അതിന് പിന്തുണ വേണമെന്നും സജ്‌ന പറഞ്ഞിരുന്നു.

മക്കളുടെ കാര്യവും മാതാപിതാക്കളുടെ കാര്യവുമൊക്കെ നോക്കുന്നത് താനാണ്. അതുകൊണ്ടാണ് യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് തീരുമാനിക്കുന്നത്. അതിന് നിങ്ങളെല്ലാവരും പിന്തുണയ്ക്കണമെന്ന് പറഞ്ഞതിന് താഴെ നടിയെ വിമര്‍ശിച്ച് നിരവധി പേര് എത്തിയിരുന്നു. ഇതിനിടയില്‍ ചാനലിലൂടെ പുത്തനൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സജ്‌ന.

 firoz-sajna

എന്റെ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടത് എന്ന ക്യാപ്ഷനിലാണ് നടി പുതിയൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കാലത്തുള്ള ഓര്‍മ്മകളാണ് ഇവിടെ വരുമ്പോള്‍ കിട്ടുന്നത്. ഇവിടെ വീണ്ടും വരുമ്പോള്‍ വാപ്പയെ ഓര്‍മ്മ വരുമെന്നും സജ്‌ന പറയുന്നു. മക്കളുടെ കൂടെയായിരുന്നു സജ്‌ന സ്വന്തം നാട്ടിലേക്ക് പോയത്. തന്റെ വാപ്പയുടെ പേരിലുള്ള സ്ഥലങ്ങളാണ് നടി കാണിച്ചിരിക്കുന്നത്. കോടികള്‍ വില വരുന്ന ഹൈവേയിലുള്ള സ്ഥലം കാണിച്ച സജ്‌ന അത് വിറ്റാല്‍ കോടികള്‍ കിട്ടുമെന്നും പറഞ്ഞു.

എന്നാല്‍ ആ സ്ഥലത്തിന്റെ പേരില്‍ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അത് പരിഹരിക്കാനാണ് താനിപ്പോള്‍ വന്നതെന്ന് പറഞ്ഞ സജ്‌ന ഇതൊക്കെ സെറ്റിലായാല്‍ പിന്നെ തനിക്ക് രക്ഷപ്പെടാന്‍ വേറൊന്നും വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു ഈ സ്ഥലം കിട്ടിയാല്‍ കോടീശ്വരിയായ പാവപ്പെട്ട പിച്ചക്കാരിയായിരിക്കും താനെന്ന് തമാശരൂപേണ നടി കൂട്ടിച്ചേര്‍ത്തു.

ഇത്രയും കാലം സ്ഥലത്തിന്റെ പേരില്‍ കേസൊന്നും വേണ്ടെന്ന് കരുതി നടക്കുകയായിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന് കരുതിയെങ്കിലും അവര്‍ സമ്മതിക്കുന്നില്ല. വാശിയാണ്. എങ്കില്‍ പിന്നെ കേസുമായി പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ പ്രൊപ്പര്‍ട്ടി ഞങ്ങളുടേതാണെന്ന് ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ വാപ്പ അവര്‍ക്ക് പൈസ കൊടുത്തുവെന്നാണ് പറയുന്നത്. അത് ഞങ്ങള്‍ക്കൊന്നും അറിയുക പോലുമില്ല.

ഇനിയിപ്പോള്‍ അങ്ങനെ പൈസ കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ ഒപ്പിട്ട് കൊടുക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാവണം. എന്നാല്‍ അതൊന്നും അവര്‍ കാണിക്കുന്നില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെങ്കില്‍ അതെന്തായാലും കിട്ടുമെന്ന് ഉമ്മ എപ്പോഴും പറയും. അതുകൊണ്ടാണ് ഇത്രയും കാലം കേസിനും വഴക്കിനുമൊന്നും പോവാത്തത്. ഈ വസ്തു കൊടുത്താലേ തനിക്കും സഹോദരങ്ങള്‍ക്കും രക്ഷപ്പെടാന്‍ കഴിയുകയുള്ളു. എന്റെ ഉമ്മ അത്രയും കഷ്ടപ്പെട്ടിട്ടുള്ള ആളാണെന്നും നടി പറയുന്നു.

അതേ സമയം ഫിറോസും സജ്‌നയും തമ്മിലുള്ള ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കിടയില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതിനെ പറ്റി ചോദിക്കുകയാണ് ആരാധകര്‍. സജ്‌നയുടെ പുതിയ വീഡിയോയുടെ താഴെയും ചോദ്യങ്ങളുമായി ചിലരെത്തി. 'ഇതൊക്കെ സത്യമാണോ? ഫിറോസുമായിട്ട് പ്രശ്‌നമൊന്നുമില്ല, ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്തു തീരുമാനം ആണെന്നൊക്കെ പറയുന്നുണ്ടല്ലോ. മോള്‍ ആദ്യം ഒന്ന് കെട്ടി, അത് ശരിയായില്ല. പിന്നെയും കെട്ടി, അതെങ്കിലും അഡ്ജസ്റ്റ് ചെയ്തു ജീവിച്ചുകൂടെ.

 firoz-sajna

എല്ലാവരും അവരുടെ ദാമ്പത്യത്തില്‍ പൂര്‍ണ തൃപ്തിയോടെ ഒന്നുമല്ല മോളെ ജീവിക്കുന്നത്. നിങ്ങള്‍ക്ക് ഇനിയും ഭര്‍ത്താവിനെ കിട്ടും. പക്ഷേ നിങ്ങളുടെ മക്കളുടെ ബാല്യത്തില്‍ അപ്പനും അമ്മയും ഒന്നിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം. അത് നഷ്ടപ്പെടുത്തി, ഇനി എന്ത് കുട്ടികള്‍ക്ക് കൊടുത്തിട്ടും കാര്യമില്ല.

ഇനി നീ നടന്നു എന്തുണ്ടാക്കി കൊടുക്കാനാണ്. ചെറിയ ചെറിയ പിണക്കങ്ങള്‍ മാറ്റി കുട്ടികളുടെ ഭാവിയോര്‍ത്ത് കൊണ്ട് ഒരുമിച്ചു ജീവിക്കു.. നിന്നെ മാത്രമല്ല സജ്ന നിന്റെ മകളെ കൂടി ജീവിതത്തില്‍ സ്വീകരിച്ച ഒരാളാണ് ഫിറോസ്. ഇവിടെ പെണ്ണ് പിടിക്കുന്നവന്റെയും, കള്ളുകുടിക്കുന്നവന്റെയും കൂടെ ഓരോരുത്തരും ജീവിക്കുന്നുണ്ട്. അവിടെയും മക്കള്‍ക്ക് വേണ്ടിയാണ്.

പിന്നെ ഈ പ്രൊപ്പര്‍ട്ടി കേസ് ഒന്നും താന്‍ വിചാരിക്കുന്നത് പോലെ ഈസിയല്ല. സജ്ന മൂത്തു നരച്ചാലും ഇതൊന്നും തീരില്ല. എല്ലാം പടച്ചവനോട് പറഞ്ഞു ജീവിതത്തിലേക്ക് മടങ്ങു',... എന്നാണ് ഒരു ആരാധിക സജ്‌നയോട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X