For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവീന്‍ ചേട്ടന്‍ അങ്ങനെ വാക്ക് പാലിച്ചു! ബിഗ് ബോസ് താരം മണികണ്ഠന് അവസരം നല്‍കിയ നടനെ വാഴ്ത്തി ശാലിനി

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ സൗഹൃദങ്ങള്‍ കാണാന്‍ സാധിച്ചിരുന്നു. മത്സരാര്‍ഥികളെല്ലാവരും ശക്തമായ പ്രകടനം കാഴ്ചവെച്ചു എന്നതിനപ്പുറം പുറത്ത് വന്നതിന് ശേഷം കൂട്ടുകെട്ട് അവസാനിപ്പിച്ചില്ല. വീടിനകത്ത് നല്ല സൗഹൃദമായിരുന്നവര്‍ പുറത്ത് ശത്രുക്കളെ പോലെയാവുകയും ചെയ്തിരുന്നു.

  നടിയും അവതാരകയുമായ ശാലിനി നായര്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ മിടുക്ക് കാണിച്ചിരുന്നു. അടുത്തിടെ ബിഗ് ബോസിലെ സഹതാരങ്ങളായ അഖിലിനെയും സൂരജിനെയും അശ്വിനെയും സുചിത്രയെയുമൊക്കെ നടി കണ്ടിരുന്നു. എന്നാലിപ്പോള്‍ സീരിയല്‍ നടന്‍ നവീനിന്റെ വലിയ മനസിനെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശാലിനി.

  Also Read: അമൃത ഭാഗ്യവതിയാണ്, രക്ഷപ്പെട്ടല്ലോ! 240 കോടി ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല, നാണമില്ലേന്ന് ആരാധകരും

  മത്സരത്തിന് ശേഷം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹകരണം ഉണ്ടാവണമെന്ന് പറഞ്ഞ ആളാണ് നവീനെന്ന് ശാലിനി പറയുന്നു. ആ വാക്ക് അദ്ദേഹം തന്നെ പാലിച്ചു. ബിഗ് ബോസില്‍ വളരെ കുറച്ച് ദിവസം മാത്രമുണ്ടായിരുന്ന മണികണ്ഠന് സീരിയലില്‍ അവസരം നേടി കൊടുത്ത് കൊണ്ടാണ് നവീന്‍ തന്നെ അത്ഭുതപ്പെടുത്തിയതെന്നാണ് ശാലിനി പറയുന്നത്. വിശദമായി വായിക്കാം...

  naveen-shalini

  Also Read: നീ സുന്ദരിയാണ്, നിന്റെ നമ്പര്‍ തരണം! കല്യാണം കഴിച്ചില്ലെങ്കില്‍ ഉണ്ണി മുകുന്ദനെ കെട്ടിക്കോ, അവതാരകയോട് നടൻ ബാല

  'നവീന്‍ ചേട്ടന്‍ അങ്ങനെ വാക്ക് പാലിച്ചു... പുതിയ സൗഹൃദങ്ങള്‍ പലതും പല സാഹചര്യങ്ങള്‍ കൊണ്ടും മുന്നോട്ടു പോവാതിരുന്നത് നമ്മള്‍ കണ്ടു. പക്ഷേ ചിലത് അങ്ങനെ അല്ല. സൗഹൃദം പങ്കിടാന്‍ സമയ കുറവുണ്ടെങ്കിലും സഹകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്ന വിശേഷമാണ് ഇന്ന് ഞാന്‍ പ്രിയപ്പെട്ടവരെ അറിയിക്കുന്നത്.

  പറഞ്ഞു വരുന്നത് നമ്മുടെ നവീന്‍ ചേട്ടന്‍ അങ്ങനെ ഞങ്ങളില്‍ ഒരു സുഹൃത്തിനെ തോളോട് ചേര്‍ത്ത് നിര്‍ത്തിയ അവസരത്തെ കുറിച്ചാണ്. മൂന്നാമത്തെ ആഴ്ച്ച കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിയൊന്നാം ദിവസം എന്റെ എവിക്ഷന്‍ ഡേയില്‍ ബിഗ് ബോസ് ഹൗസിലേക്ക് അതിഥിയായെത്തി കുടുംബാംഗമായ മണികണ്ഠന്‍ ചേട്ടനെ എല്ലാവരും ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ?

  പരിചയപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ ഞങ്ങളില്‍ പലരുമായി മണിച്ചേട്ടന്‍ അതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഗ്രാന്‍ഡ് ഫിനാലെ സെലിബ്രേഷന്‍സ് കഴിഞ്ഞ് ഞങ്ങള്‍ പിരിയുമ്പോള്‍ നവീന്‍ ചേട്ടന്‍ ഒരു വാക്ക് പറഞ്ഞിരുന്നു. എപ്പോഴും വിളിക്കുവാനും കാണുവാനും കഴിഞ്ഞില്ലെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഒരു സഹകരണം എന്നും ഉണ്ടാവണമെന്ന്. ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോള്‍ നവീന്‍ ചേട്ടന്‍.

  naveen-shalini

  നവീന്‍ ചേട്ടന്റെ കനല്‍ പൂവ് എന്ന സീരിയലില്‍ നല്ലൊരു വേഷത്തിലേക്ക് മണിച്ചേട്ടനെ സജസ്റ്റ് ചെയ്തു. മണിച്ചേട്ടന്‍ അഭിനയിച്ച വീഡിയോ പങ്കുവെച്ചത് ഇന്ന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടു. വളരെ സന്തോഷം തോന്നി. അര്‍ഹതയുള്ള കലാകാരനാണ് മണിച്ചേട്ടന്‍. അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കും വിധം ഒരു അവസരം കൊടുത്ത നവീന്‍ ചേട്ടന്‍ എന്റെയും ഒരു സുഹൃത്താണെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് മനസ്സുകൊണ്ട് ഒരുപാട് സന്തോഷം തോന്നുന്നു.

  എന്നോട് പലരും പറയാറുണ്ട് നീ എന്തിനാണ് കണ്ടതും കേട്ടതും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതെന്ന്. ചില വിശേഷങ്ങള്‍ അങ്ങനെയാണ് നമ്മള്‍ പറഞ്ഞാലേ അറിയൂ. മാത്രമല്ല ഈ സൗഹൃദത്തിലൂടെ ഒരാളുടെ ജീവിതത്തില്‍ പുതിയൊരു മാറ്റം ഉണ്ടായിരിക്കുന്നു.

   bigg-bosss

  സൗഹൃദങ്ങള്‍ സഹകരണങ്ങള്‍ക്ക് കൂടി വേണ്ടിയാണെങ്കില്‍ എത്ര നല്ലതാണല്ലേ നല്ല സൗഹൃദങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ ബിഗ് ബോസ് വീട്ടില്‍ വന്നത് എന്ന് പറഞ്ഞ ദിവസം ആ രാത്രി അത് നിന്റെ തോന്നലാണ് ഇവിടെ നിന്നും നിനക്ക് ആങ്ങളമാരെയോ സഹോദരിമാരെയോ അമ്മായിയെയോ അമ്മാവനെയോ കിട്ടാന്‍ പോകുന്നില്ല എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

  പറഞ്ഞതില്‍ കുറച്ചൊക്കെ ശരിയുണ്ട്. നമുക്ക് അവിടെ കിട്ടുന്ന സഹോദരി സഹോദര ബന്ധം ഒന്നും പിന്നീട് ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ സ്‌നേഹമുള്ള ബന്ധങ്ങളുടെ വേരുകള്‍ ആഴത്തില്‍ ഉറക്കുക തന്നെ ചെയ്യും. അതിന് ഉദാഹരണമായി തന്നെ നവീന്‍ ചേട്ടന്‍ മണി ചേട്ടനെ ചേര്‍ത്ത് നിര്‍ത്തി നല്‍കിയ ഈ അവസരം ഞാനിവിടെ പങ്കുവയ്ക്കുകയാണ്.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  സീരിയലില്‍ മണികണ്ഠന്‍ അഭിനയിക്കുന്നതിന്റെ ചെറിയൊരു ഭാഗം ശാലിനി പങ്കുവെച്ചിരുന്നു. ഒപ്പം എല്ലാവരും ഒത്തൊരുമിച്ചുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു. നിരവധി പേരാണ് ഈ സൗഹൃദവലയത്തിന് ആശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

  English summary
  Bigg Boss Fame Shalini Nair's Says Actor Naveen Arackal Kept His Words Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X