twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവൾക്ക് അന്ന് രണ്ട് വയസ്സ്, കുഞ്ഞ് പട്ടുപാവാടയിലേക്ക് തീ പടർന്നു, അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി

    |

    ബി​ഗ് ​ബോസ് സീസൺ നാല് സംഭവബഹുലമായ ഒരു ഷോ ആയിരുന്നു. വ്യത്യസ്ത മേഖലയിലുള്ള 20 പേരാണ് ഷോയിൽ‍ മാറ്റുരക്കാൻ എത്തിയത്. ആദ്യ ആഴ്ചകളിൽ എവിക്ടായവരും ഇന്ന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചവരാണ്. അത്തരത്തിൽ 21-ാം ദിവസം ബി​ഗ് ബോസിൽ നിന്ന് എവിക്ടായെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു ശാലിനി. തൃശൂർകാരിയായ ശാലിനി അവതാരിക എന്ന നിലയിലാണ് ബി​​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്.

    ഒരുപാട് ദുരിതം നിറഞ്ഞ ജീവിതത്തിലൂടെ കടന്ന് വന്ന കഥകളെല്ലാം ബി​ഗ് ബോസ് വേദിയിലൂടെ മത്സരാർത്ഥികളുടെ മുന്നിൽ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും സന്തോഷവും സങ്കടവുമെല്ലാം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത ശാലിനി വളരെ വേ​ഗത്തിലാണ് മലയാളി പ്രേക്ഷക മനസിലേക്ക് പതിഞ്ഞത്. കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

    shalini

    അവതാരകൻ അനിയത്തിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശാലിനി അനിയത്തിയുടെ മരണ വിവരം പറയുന്നത്. ഞങ്ങൾ മൂന്ന് മക്കളാണ്. എനിക്ക് നേരെ താഴെ അനിയത്തി, അനിയൻ ആണ്. എനിക്ക് താഴെയുള്ള അനിയത്തിയാണ് അവൾക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് മരിച്ചത്. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അന്ന് ഒരു ഓണക്കാലമായിരുന്നു. തലേ ദിവസം അമ്മ മുറ്റത്ത് ചാണകം ഒക്കെ മെഴുകിയിട്ട് പറഞ്ഞു നാളെ ചേച്ചിയും പൊന്നും അത്തം ഇടണം.

    ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!

    അന്ന് ഉച്ചക്ക് ഞാൻ ട്യൂഷന് പോയി തിരികെ വരുമ്പോൾ വീട്ടിൽ ഭയങ്കര ബഹളമാണ്. ​ഗം​ഗയുടെ മോൾക്ക് എന്തോ പറ്റിയെന്ന് നാട്ടുകാർ പറയുന്നത് കേൾക്കാം എനിക്ക്. അമ്മ അനിയത്തിക്ക് ചോറ് കൊടുത്തോണ്ടിരുന്നപ്പോൾ അടുക്കളയിലേക്ക് വാതിൽ അടക്കാൻ പോയി. അന്ന് പൊന്നു സിൽക്കിൻ്റെ പട്ടുപാവടയായിരുന്നു ഇട്ടിരുന്നത്. അന്നൊന്നും ഞങ്ങളുടെ വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. ചിമ്മിനി വിളക്കാണ് പ്രകാശത്തിന് വേണ്ടി ഉപയോ​ഗിച്ചിരുന്നത്. ആ വിളക്ക് തിണ്ണയുടെ മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു.

    'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!

    പൊന്നു ചെറുതാണെങ്കിലും കൈ എത്തിയാൽ വിളക്ക് എടുക്കാൻ കഴിയും. അമ്മ അപ്പുറത്തേക്ക് പോയപ്പോൾ പൊന്നു വിളക്ക് എത്തിപിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും വിളക്ക് പൊന്നുവിന്റെ ദേഹത്തേക്ക് വീണ് തീ ആളിപടർന്നു. അത് കണ്ട് വന്ന അമ്മ പെട്ടെന്ന് വെളളം കോരി ഒഴിച്ചെങ്കിലും ഫലം ഉണ്ടായില്ല. തീ ആളി പടരുമ്പോൾ വെള്ളം ഒഴിക്കാൻ പാടില്ല എന്ന് അമ്മക്ക് അറിയില്ലായിരുന്നു.

    എന്റെ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്, പത്ത് ദിവസത്തോളം ആശുപത്രിയില്‍! തുറന്ന് പറഞ്ഞ് സുബിഎന്റെ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്, പത്ത് ദിവസത്തോളം ആശുപത്രിയില്‍! തുറന്ന് പറഞ്ഞ് സുബി

    പിന്നെ അടുത്തുള്ള ചേട്ടൻ ഓടി വന്ന് ഒരു മുണ്ട് എടുത്ത് ചുറ്റി തീ അണക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷപ്പെട്ടില്ല. അവളുടെ പിറന്നാളിൻ്റെ രണ്ട് ദിവസം മുമ്പ് മരിച്ചു, ശാലിനി പറഞ്ഞു.

    അമ്മ ആ സംഭത്തിൽ നിന്ന് ഓക്കെ ആയി വരാൻ കുറേ നാളെടുത്തു. പൊന്നുവിന്റെ ദോഹത്ത് തീപടരുന്ന സമയത്ത് ഉണ്ടായിരുന്ന ഡ്രസ്സും ചെരുപ്പും ഒക്കെ അമ്മ കൂറേ നാൾ സൂക്ഷിച്ചു വെച്ചിരുന്നു. അനിയത്തിയുടെ മരണം ഞങ്ങൾക്കെല്ലാവർക്കും ഒരു ഷോക്കായിരുന്നു. അതിൽ നിന്നെല്ലാം റിക്കവർ ആയി കുറേ കഴിഞ്ഞിട്ടാണ് അനിയൻ ജനിക്കുന്നത്, ശാലിനി പറഞ്ഞു.

    Read more about: bigg boss
    English summary
    Bigg Boss Fame Shalini Open Ups About Her small sister
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X