സിജോയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന പെൺസുഹൃത്ത്, വിവാഹശേഷം നേരിടുന്ന പ്രധാന പ്രശ്നം; സിജോയെ പഠിച്ച ലിനു!

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫെയിമും യുട്യൂബറുമായ സിജോ ജോണിന്റെ വിവാഹം. പ്രണയിനിയായ ലിനുവിനെയാണ് സിജോ വിവാഹം ചെയ്തത്. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ബി​ഗ് ബോസ് മലയാളത്തിന്റെ ഭാ​ഗമായിട്ടുള്ള ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ആ​ഘോഷമായിരുന്നു വിവാഹം. വിവാഹശേഷമാണ് ഡെയ്ലി വ്ലോ​ഗിങ് സിജോ ആരംഭിച്ചത്. ഭാര്യ ലിനുവും സഹോദരിയും അമ്മയുമെല്ലാം സിജോയുടെ ഡെയ്ലി വ്ലോ​ഗിലെ സ്ഥിരം സാന്നിധ്യങ്ങളാണ്.

ഇപ്പോഴിതാ പ്രേക്ഷകരുടെ ആവശ്യപ്രകാരം സഹോദരിയേയും ഭാര്യയേയും ഉൾപ്പെടുത്തി സിജോ നടത്തിയ ഹു നോസ് മി ബെറ്റർ എന്ന ​ഗെയ്മിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആറ് വർഷമായി തന്നെ പ്രണയിക്കുന്ന ലിനുവിനാണോ അതോ ജനിച്ചപ്പോൾ തന്നെ കാണുന്ന സഹോദരിക്കാണോ തന്റെ എല്ലാ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുകയെന്ന് അറിയാനാണ് ഹു നോസ് മി ബെറ്റർ ​ഗെയിം സിജോ നടത്തിയത്.

Sijo John wife

ആരാണ് തന്നെ കൂടുതലായി മനസിലാക്കിയിട്ടുള്ളതെന്ന് ​ഗെയിം കഴിയുന്നതോടെ മനസിലാകുമെന്ന് സിജോ പറഞ്ഞപ്പോൾ പ്രണയിക്കുമ്പോൾ ആളുകൾ അവരുടെ നല്ല വശം മാത്രമെ കാണിക്കൂവെന്ന മറുപടിയാണ് ലിനു നൽ‌കിയത്. ആദ്യത്തെ ചോദ്യം തന്റെ ഷൂവിന്റെ സൈസ് എത്രയാണെന്നായിരുന്നു. ശരിയുത്തരം ആദ്യം പറഞ്ഞത് ലിനുവാണ്.

തന്റെ ആദ്യത്തെ കാമുകിയുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഏതാണെന്ന് സിജോ ചോദിച്ചപ്പോഴും ആ​ദ്യം മറുപടി പറഞ്ഞ് പോയിന്റ് സ്കോർ ചെയ്തത് ലിനുവാണ്. മൂന്നാമത്തെ ചോദ്യം തന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന പെൺസുഹൃത്ത് ആരായിരുന്നുവെന്നായിരുന്നു. സഹോദരിയുടെ ഉത്തരം ലിനുവെന്നായിരുന്നു. പക്ഷെ അത് തെറ്റാണെന്ന് സിജോ വ്യക്തമാക്കി. പിന്നീട് ശരിയുത്തരം പറഞ്ഞത് ലിനുവാണ്.

അനീറ്റയാണ് സിജോയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന പെൺസുഹൃത്ത് എന്നായിരുന്നു ലിനുവിന്റെ മറുപടി. എല്ലാ രഹസ്യങ്ങളും ലിനുവിനോട് പറയാറില്ലെന്ന് സിജോയും തമാശയായി പറഞ്ഞു. എന്റെ കാര്യങ്ങൾ എന്നോട് തന്നെ പറയാൻ സിജോയ്ക്ക് പറ്റില്ലല്ലോയെന്ന് ലിനുവും പറഞ്ഞു. സിജോയുടെ ഇഷ്ട ഭക്ഷണം ഏതാണെന്ന ചോ​ദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് കൊച്ചുമോളാണ്. അവിടെ ലിനുവിന് ചെറിയ പിഴവ് സംഭവിച്ചു.

പിന്നീട് തന്റെ ഹിഡൺ ടാലന്റ് എന്താണെന്ന് അറിയാമോ എന്നാണ് സിജോ ഇരുവരോടും ചോദിച്ചത്. ഹിഡൺ ടാലന്റ് പുറത്ത് കാണിക്കാത്തതുകൊണ്ട് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇരുവരുടേയും മറുപടി. ഒരു കഴിവുമില്ലാത്തവനാണ് ഞാനെന്ന് ആളുകൾ വിചാരിക്കില്ലേയെന്നും എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് വീട്ടിൽ എല്ലാവരും ബി​ഗ് ബോസിൽ പോകും മുമ്പ് വിചാരിച്ചിരുന്നുവെന്നും സിജോ ഇരുവരോടും പറ‍ഞ്ഞു.

Sijo John wife

അടുത്ത ചോദ്യം ഫേവറേറ്റ് സ്ലീപ്പിങ് പൊസിഷനെ കുറിച്ചായിരുന്നു. അതിന് ശരിയുത്തരം പറഞ്ഞത് കൊച്ചുമോളായിരുന്നു. തലയിണയിൽ കെട്ടിപിടിച്ച് കിടന്നുറങ്ങുന്നതാണ് തന്റെ ഫേവറേറ്റ് സ്ലീപ്പിങ് പൊസിഷനെന്നും വിവാഹശേഷം പക്ഷെ അതിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും സിജോ വെളിപ്പെടുത്തി. പണ്ട് നാല് തലയിണക്കൊപ്പമാണ് ഞാൻ കിടന്നിരുന്നത്.

വിവാഹം കഴിഞ്ഞശേഷമുള്ള ഏറ്റവും വലിയ പ്രശ്നം തലയിണ കെട്ടിപിടിച്ച് ഉറങ്ങാൻ പറ്റുന്നില്ലെന്നതാണ്. ഞാനും ലിനുവും കിടക്കുമ്പോൾ നടുക്ക് തലയിണ വെച്ചിരുന്നു. ലിനു പ്രശ്നമാക്കിയതോടെ അത് മാറ്റി. എന്നെക്കാൾ ഇഷ്ടം തലയിണയേ അല്ലേ എന്നൊക്കെ അവൾ ചോദിച്ച് പ്രശ്നമുണ്ടാക്കി എന്നാണ് സിജോ പറഞ്ഞത്. സിജോയുടെ ഇഷ്ട നടൻ ആരെന്ന ചോ​ദ്യത്തിന് ലിനുവും കൊച്ചുമോളും ഒരുപോലെ മോഹൻലാലെന്ന് മറുപടി പറഞ്ഞു.

അവസാനത്തെ ചോദ്യം സിജോയുടെ എത്രമത്തെ കാമുകിയാണ് ലിനു എന്നാതായിരുന്നു. അതിനും രണ്ടുപേരും ഉത്തരം പറഞ്ഞു. പക്ഷെ ശരിയാണോ തെറ്റാണോയെന്നത് താൻ പറയില്ലെന്നും പറഞ്ഞാൽ ഇനി അതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാകുമെന്നും സിജോ പറഞ്ഞു. ​ഗെയിം അവസാനിച്ചപ്പോൾ സിജോയുടെ നല്ല പാതിയായ ലിനു തന്നെയാണ് വിജയിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X