ദിയ എന്ത് ചെയ്യും കൊല്ലുമോ?, നോറ എന്റെ സുഹൃത്ത്, അറുബോറൻ പരിപാടിയായിപ്പോയി, ഇതിന്റെ ആവശ്യമുണ്ടോ?; സിജോ
ബിഗ് ബോസ് താരം സിജോയുടെ മുഖത്ത് വിവാഹ ദിവസം സഹതാരം നോറ കേക്ക് തേക്കുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ആ വീഡിയോയെ പലരും വിമർശിച്ചെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ദിയ കൃഷ്ണയുടെ പ്രതികരണമായിരുന്നു. എന്റെ വരനോടാണ് ഈ പ്രവൃത്തി ചെയ്തിരുന്നതെങ്കിൽ കേക്ക് കഴിക്കാൻ ആ വ്യക്തി പിന്നെ ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നാണ് ദിയ പറഞ്ഞത്. ഇപ്പോഴിതാ ദിയയുടെ കമന്റിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സിജോയും ഭാര്യ ലിനുവും.
നോറ തന്റെ സുഹൃത്താണെന്നും അന്ന് സംഭവിച്ച കാര്യങ്ങളിൽ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നുമാണ് സിജോ പറഞ്ഞത്. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു സിജോയുടെ പ്രതികരണം. നോറ വിഷയത്തിൽ ദിയ കമന്റ് പറഞ്ഞപ്പോൾ അവർ പറയട്ടെയെന്ന് കരുതി ആദ്യം വിട്ടു. പിന്നീട് മറ്റൊരു കമന്റ് കണ്ടപ്പോൾ അവർ നല്ല ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്ന് മനസിലായി.

രണ്ട് വഞ്ചിയിൽ കാലിടുന്നതുപോലെയായിരുന്നു ദിയയുടെ പ്രതികരണം. സംഭവം വാർത്തയായതുകൊണ്ട് നോറയെ ഞങ്ങൾ വിളിച്ചിരുന്നു. അവൾ വളരെ വിഷമത്തിലായിരുന്നു. നീ സങ്കടപ്പെടേണ്ട എനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ഞാനും നോറയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. അവർ ഞങ്ങളുടെ എല്ലാ പരിപാടികൾക്കും വരാറുള്ളതാണ്. നോറ കേക്ക് തേക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
ഞാൻ പ്രതികാരം ചെയ്തിട്ടെ പോകൂവെന്ന് നോറ പറഞ്ഞിരുന്നു. എല്ലാ പരിപാടിയും കഴിഞ്ഞിട്ടേ ചെയ്യുവെന്നും പറഞ്ഞിരുന്നു. പക്ഷെ നോറ ഫുഡ് വേസ്റ്റ് ചെയ്തതിനോട് എനിക്ക് യോജിപ്പില്ല. നോറ ചെയ്തത് ഞങ്ങൾ സുഹൃത്തുക്കൾക്കിടയിലുള്ള ഒരു ഫൺ മാത്രം. ഞങ്ങൾ എല്ലാവരും ആ നിമിഷം എഞ്ചോയ് ചെയ്തു. ആ പരിപാടി അവിടെ തീർന്നു.
ഞങ്ങളെ ദിയ അറിയണമെന്ന് നിർബന്ധമില്ല. കാരണം ഞങ്ങൾ നെപ്പോ കിഡോ, ഇന്റർനാഷണൽ ഫെയിം ഉള്ളവരോ അല്ല. തന്റെ ഭർത്താവിന്റെ മുഖത്താണ് ആരെങ്കിലും കേക്ക് തേക്കുന്നതെങ്കിൽ പിന്നെ ഒരു കേക്ക് കഴിക്കാൻ അയാൾ ജീവനോടെ ഉണ്ടാകില്ലെന്നാണ് ദിയ കുറിച്ചത്. എങ്ങാനും അങ്ങനെ സംഭവിച്ചാൽ ദിയ എന്ത് ചെയ്യും കൊല്ലുമോ?.
അങ്ങനെ ചെയ്താൽ നിയമം അനുസരിച്ച് ജയിലിൽ പോകും. മാസ് അടിക്കാം. പക്ഷെ അത് പറ്റുന്ന മാസായിരിക്കണം. ഒരുപാട് വലിയ മാസ് അടിക്കരുത്. അതുപോലെ സായിയുടെ വീഡിയോയ്ക്ക് ഉയര കുറവിനെ പരിഹസിച്ച കമന്റിന് ദിയ ഇട്ട റിയാക്ഷൻ കണ്ടിരുന്നു. ദിയയ്ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നോ?. അറുബോറൻ പരിപാടിയായിപ്പോയി. തെമ്മാടിത്തരമായിരുന്നു.

കാരണം ഒരാളെ മറ്റൊരാൾ ബോഡി ഷെയിം ചെയ്യുന്നത് കണ്ട് മാറി ഇരുന്ന് ദിയ ചിരിക്കുന്നതായാണ് കമന്റിൽ നിന്നും മനസിലായത്. എല്ലാവരും അറിയുന്ന സെലിബ്രിറ്റിയല്ലേ?. കുടുംബത്തിലെ എല്ലാവരും ഫെയ്മസല്ലേ. വീടിന് പോലും ഇൻസ്റ്റഗ്രാം ഐഡിയുണ്ടെന്ന് തോന്നുന്നു. തനിക്ക് ഇഷ്ടമല്ലാത്തൊരാളെ മറ്റൊരാൾ കുറ്റം പറയുമ്പോൾ ദിയ അത് ആസ്വദിക്കുന്നുവെന്നാണ് റിപ്ലെ കമന്റിൽ നിന്നും മനസിലായത്.
ദിയയുടേത് പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നിയത്. ഒരു പട്ടി ഷോ. നിങ്ങളുടേത് വലിയ കുടുംബമാണെങ്കിൽ ഞങ്ങൾക്ക് അതൊന്നും വലിയ കാര്യമല്ല. ദിയയുടേത് നല്ല ഇന്റൻഷനാണെന്ന് തോന്നിയില്ല. നോറ ചെയ്തതിൽ എനിക്ക് പരാതിയില്ല. അന്ന് സംഭവിച്ചതെല്ലാം ഫ്രണ്ട്ഷിപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് സിജോ വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications