സ്നേഹിക്കുന്ന കുട്ടിയെ വിവാഹം കഴിക്കണം, 'നമ്മളെ സ്വീകരിക്കുന്നവർ വരട്ടെ', എന്ന് അച്ഛൻ പറഞ്ഞെന്ന് സൂരജ്

ബി​ഗ് ബോസ് സീസൺ നാലിലേക്ക് അപ്രതീക്ഷിതമായി എത്തിയ താരമാണ് സൂരജ് തേലക്കാട്. ടെലിവിഷൻ പരിപാടികളിലൂടെയും മിമിക്രി വേദികളിൽ നിന്നുമൊക്കെ സിനിമയിലേക്ക് എത്തിയ സൂരജ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. 'ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ' എന്ന സിനിമയിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയതും. മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ് സൂരജ്.

ബി​ഗ് ബോസ് ഹൗസിൽ എത്തിയ സൂരജിന് ആദ്യ ആഴ്ചകളിൽ കേൾക്കേണ്ടി വന്നത് വിമർഷനങ്ങളാണ്. വിമർശനങ്ങളിൽ ഏറ്റവും കൂടുതൽ തവണ ഉയർന്ന് വന്നത് സൂരജ് സേഫ് ​ഗെയിം കളിക്കുന്നുവെന്നാണ്. ​മത്സരത്തിൻ്റെ ആദ്യത്തെ രണ്ട് മൂന്ന് ആഴ്ചകളിൽ മാത്രമേ സൂരജ് ഉണ്ടാവൂ, അതുകഴിഞ്ഞ് എവിക്ടാവും എന്ന് പലരും വിധി പറഞ്ഞെങ്കിലും നൂറ് ദിവസം പൂർത്തിയാക്കാൻ സൂരജിന് കഴിഞ്ഞു. അതും ഒരു മത്സരാർത്ഥികളെയും വേദനിപ്പിക്കാതെയാണ് സൂരജ് നൂറ് ദിവസം വീട്ടിനുള്ളിൽ അതിജീവിച്ചത്.

ഡി​ഗ്രി കാലത്തെ പ്രണയം

ബി​ഗ് ബോസ് അവസാനിച്ചെങ്കിലും അതിലെ മത്സാരാർത്ഥികളുടെ വിശേഷങ്ങൾ ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകരിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം 'കട്ടൻ വിത്ത് ഇമ്മട്ടി' എന്ന ഷോയിലൂടെ തൻ്റെ ഡി​ഗ്രി കാലത്തുണ്ടായ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു. സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അവതാരകൻ ചോദിച്ചപ്പോഴായിരുന്നു സൂരജ് പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് പറഞ്ഞത്.

'ഡി​ഗ്രി അവസാന വർഷം പഠിക്കുമ്പേഴായിരുന്നു ജൂനിയർ പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്. ഞാൻ അവളോട് നേരിട്ട് ചെന്ന് ഇഷ്ടം പറയുന്നതിന് മുമ്പ് എൻ്റെ സുഹൃത്തിനെക്കൊണ്ട് ഒരു ഇൻട്രൊ കൊടുത്തു. ശേഷം ഞാൻ അവളടുത്ത് പോയി ഇഷ്ടം പറഞ്ഞു. ഞങ്ങളുടെ വിവാഹത്തിന് വീട്ടിൽ സമ്മതിച്ചാൽ പ്രണയം മുന്നോട്ട് കൊണ്ട് പോകാമെന്ന് അവൾ പറഞ്ഞു'.

താത്പര്യമില്ലെന്ന് പറഞ്ഞു

'പിന്നീട് അവളുടെ മറുപടി വീട്ടുകാർ‍ക്ക് സമ്മതം ഇല്ല എന്നാണ്. ആ പ്രണയം അങ്ങനെ അവിടെ അവസാനിച്ചു. എൻ്റെ വീട്ടിൽ പൂർണ്ണ പിന്തുണയായിരുന്നു. അച്ഛൻ ചോദിച്ചു വീട്ടിൽ പോയി ചോദിക്കണോ എന്ന്. പിന്നീട് അത് വേണ്ടെന്ന് വെച്ചു.'.

'അന്ന് അവരുടെ വീട്ടുകാർ താത്പര്യമില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ ഒരു കാര്യം ഉണ്ട്. 'നമ്മളെ സ്വീകരിക്കുന്നവർ വരട്ടെ'യെന്ന്. പിന്നെ അന്ന് ഡി​ഗ്രി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. വർക്ക് ഒന്നും സ്ഥിരമായിരുന്നില്ല. ആ സമയം അച്ഛൻ പറഞ്ഞു ഒരു സ്ഥിര വരുമാനം ഒക്കെ ആവട്ടെയെന്ന്', സൂരജ് പറഞ്ഞു.

സ്കൂൾ തലത്തിൽ പ്രണയമില്ല

'സ്കൂൾ തലത്തിൽ പ്രണയം ഒന്നും ഉണ്ടായിട്ടില്ലേ എന്ന് അവതാരകൻ ചോദിച്ചു. സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നുള്ളതാണ് എൻ്റെയൊരു കൺസെപ്റ്റ്. അതുകൊണ്ട് അന്നൊക്കെ എല്ലാവരും സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ താൻ സിം​ഗിളാണ് പ്രണയിക്കാൻ താത്പര്യമുണ്ട്, 'സൂരജ് പറഞ്ഞു.

'ബി​ഗ് ബോസിന് ശേഷം ഇനി എന്താണ് ഭാവി പരിപാടി എന്താണെന്നാണ് അവസാനം ചോദിച്ചത്. രണ്ട് സിനിമകൾ റിലീസ് ആകാൻ ഉണ്ട്. ഉല്ലാസപ്പൂത്തിരികൾ, അഹാന കൃഷ്ണ നായികയായി എത്തുന്ന ഝാൻസി റാണി എന്നീ സിനിമകളാണ് പുറത്തിറങ്ങാൻ ഉള്ളത്. കൂടാതെ രണ്ട് സിനിമകളുടെ ഷൂട്ട് തുടങ്ങാൻ ഉണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ്റെ 2 -ാമത്തെ ഭാ​ഗം, അടുത്ത് സിനിമക്ക് ഇതുവരെ പേരിട്ടില്ല', സൂരജ് പറഞ്ഞു.

രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ്

'അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് സൂരജിന്റെ കുടുംബം. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് ഇനി പൊക്കം വെക്കില്ലെന്ന് അച്ഛൻ പറഞ്ഞത്. ഇനി നിങ്ങൾ വളരില്ലെന്നും കലയിലൂടെയോ മറ്റെന്തെങ്കിലും കഴിവിലൂടെയോ ജീവിതത്തിൽ ഉയരണം എന്നും പറഞ്ഞു. കൂട്ടുകാർ നമ്മളേക്കാൾ ഉയരമുണ്ട്. അവരെയെല്ലാം കണ്ട് ഇതെല്ലാം മനസ്സിലായി വരുന്ന സമയത്താണ് അച്ഛൻ ഇക്കാര്യങ്ങൾ പറയുന്നത്'.

'അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്നം കൊണ്ടാണ് രണ്ട് മക്കൾക്കും വളർച്ച കുറഞ്ഞ് പോയതെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സൂരജ് മുമ്പ് പറഞ്ഞിട്ടുണ്ട്. ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണ്', സൂരജ് വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X