For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം മൂല്യം തിരിച്ചറിയുക, സ്വയം തിരിച്ചറിയുക; പുതിയ ചിത്രവുമായി ബിഗ് ബോസ് താരം സൂരജ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ് തേലക്കാട്. മിനിസ്‌ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ കുട്ടിത്താരം കൂടിയാണ് സൂരജ്. പൊക്കമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടുന്ന ഒരു സാധാരണ കുടുംബത്തിൽ നിന്ന് പല വെല്ലുവിളികളെയും അതിജീവിച്ചാണ് സൂരജ് മുന്നോട്ടുവന്നത്.

  കലോത്സവ വേദികളിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ സൂരജ് പിന്നീട് ടെലിവിഷൻ ഷോകളുടെയും സിനിമകളുടെയും ഭാഗമായി. ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സൂരജ് എപ്പോഴും പ്രേക്ഷകർക്കിടയിൽ തന്നെ ഉണ്ട്.

  ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് സൂരജിലെ വ്യക്തിയെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത്. ഷോയിൽ വന്ന ശേഷം ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. നൂറ് ദിവസം ബി​ഗ് ബോസ് ഹൗസിൽ പൊരുതി നിന്നാണ് ഹൗസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. പല സന്ദർഭങ്ങളിലായി മറ്റു മത്സരാർത്ഥികളിൽ നിന്ന് വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും തൻ്റെ നിലപാടുകളും അഭിപ്രായങ്ങളും ഒക്കെ പറഞ്ഞുകൊണ്ടാണ് നൂറ് ദിവസം ഹൗസിനുള്ളിൽ നിന്നത്.

  ബി​ഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയിരിക്കുന്ന കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 'നിങ്ങൾ നിങ്ങളെ തിരിച്ചറിയുക, ഒപ്പം നിങ്ങളുടെ മൂല്യത്തെയും തിരിച്ചറിയുക' എന്ന അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം സൂരജ് കുറിച്ചിരിക്കുന്നത്.

  ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂരജ്. വീട്ടിലെ പല പ്രശ്‌നങ്ങളിലും സൂരജ് ഇടപെടുന്നത് നിഷ്പക്ഷമായാണ്. ഇതാണ് സൂരജിനെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യനാക്കിയത്.

  Also Read: ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

  പഠനകാലത്ത് കലോത്സവ വേദികളിലും സൂരജ് തിളങ്ങിയിട്ടുണ്ട്. കലാഭവൻ മണിയ്‌ക്കൊപ്പം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന 'സിനിമ ചിരിമ' എന്ന കോമഡി പ്രോഗ്രാമിലും സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി നൈറ്റ്‌സിലും എത്തിയതോടെയാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിൽ വഴിത്തിരിവുണ്ടായത്.

  Also Read: എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  'ചാർളി' എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് സൂരജിൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇതിലെ പാർവ്വതിയുടെ മുറി വൃത്തിയാക്കാൻ എത്തുന്ന പയ്യൻറെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019ൽ പുറത്തിറങ്ങിയ ആൻഡ്രോയ്‍ഡ് കുഞ്ഞപ്പനാണ് സൂരജിൻറെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് പറയാം. വളരെ കഷ്‍ടപ്പാടുകൾ സഹിച്ച് ചെയ്‍ത ആ വേഷം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനായി സൂരജ് അന്ന് എടുത്ത റിസ്‍കുകളും മാധ്യമങ്ങളിൽ വലിയ വാർത്തയായി വരികയും ചെയ്തു.

  Also Read: 'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  'ചാർളി', 'ഉദാഹരണം സുജാത', 'വിമാനം', 'കാപ്പിച്ചിനോ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം 'ഒരു അഡാറ് ലവ്', 'അമ്പിളി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', 'ധമാക്ക', 'എന്നോട് പറ ഐ ലവ് യൂ'ന്ന് തുടങ്ങിയ സിനിമകളിലാണ് അവസാനം അഭിനയിച്ചത്. രണ്ട് സിനിമകൾ റിലീസ് ആകാൻ ഉണ്ട്. 'ഉല്ലാസപ്പൂത്തിരികൾ', അഹാന കൃഷ്ണ നായികയായി എത്തുന്ന 'ഝാൻസി റാണി' എന്നീ സിനിമകളാണ് പുറത്തിറങ്ങാൻ ഉള്ളത്.

  കൂടാതെ രണ്ട് സിനിമകളുടെ ഷൂട്ട് തുടങ്ങാൻ ഉണ്ട്. 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ്റെ 2 -ാമത്തെ ഭാ​ഗം, അടുത്ത സിനിമക്ക് ഇതുവരെ പേരിട്ടില്ല', സൂരജ് പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Fame Sooraj Thelakkad share a new Photo with caption know yourself and Know your worth Goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X